സീറ്റ് ബെൽറ്റ് ഇടാതെ ഹെൽമറ്റ് വെക്കാൻ ഉപദേശിക്കുന്നത് എന്ത് കഷ്ടമാണ്.. സച്ചിന് സോഷ്യൽ മീഡിയയിൽ ട്രോൾ

Posted By:

ഹെൽമറ്റ് വെക്കാതെ ബൈക്കിൽ പോകുകയായിരുന്ന യുവതിക്ക് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ നൽകിയ ഉപദേശമായിരുന്നു പോയ ദിവസം സോഷ്യൽ മീഡിയയിലെ താരം. ഏതാനും മണിക്കൂറുകൾ കൊണ്ടാണ് സച്ചിൻ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്ത വീഡിയോ ലക്ഷക്കണക്കിന് പേർ കണ്ടത്.

വീരുവും ലക്ഷ്മണും സഹീറും എന്നാ സുമ്മാവാ.. ഇതിഹാസങ്ങളെ അപമാനിച്ച ക്യാപ്റ്റൻ ധോണിക്ക് അറഞ്ചം പുറഞ്ചം ട്രോൾ! വിരാട് കോലിക്ക് കയ്യടിക്കെടാ!!

എന്നാൽ വിലപ്പെട്ട ഈ ഉപദേശം നൽകുമ്പോൾ സച്ചിൻ സീറ്റ് ബെൽറ്റ് ഇട്ടിരുന്നോ. പിൻസീറ്റ് യാത്രക്കാർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമില്ലാത്തത് കൊണ്ട് സച്ചിൻ നിയമലംഘനം നടത്തി എന്നൊന്നും ആരും പറയില്ല. എന്നാലും ഉപദേശിക്കും മുമ്പ് അതൊന്നു ശ്രദ്ധിക്കണ്ടേ എന്നാണ് സോഷ്യൽ മീഡിയ സച്ചിനോട് ചോദിക്കുന്നത്. കാണാം ട്രോളുകൾ...

ബെൽറ്റ് ബെൽറ്റേ..

ബെൽറ്റ് ബെൽറ്റേ..

ഹെൽമറ്റ് വെക്കാത്ത യുവതിയെ ഉപദേശിക്കുമ്പോൾ സച്ചിനോട്.. ബെല്‍റ്റ്, സീറ്റ് ബെൽറ്റ്.

ഞങ്ങളോട് ക്ഷമിക്കൂ

ഞങ്ങളോട് ക്ഷമിക്കൂ

നിയമം പാലിക്കാൻ വേണ്ടിയല്ല സച്ചിൻ പറഞ്ഞത്. നിങ്ങളുടെ സുരക്ഷയ്ക്ക് വേണ്ടിയാണ്.

ഇതാണോ കണ്ടത്

ഇതാണോ കണ്ടത്

ഹെൽമറ്റ് വെക്കാൻ വേണ്ടി ഉപദേശിക്കുന്ന സച്ചിനെ ഇനി ആ യുവതി കണ്ടത് ഇങ്ങനെയാണോ

പാവം പീയേ

പാവം പീയേ

അതേയ് മത്തായിച്ചാ മുണ്ട് മുണ്ട്.. സീറ്റ് ബെൽറ്റ് ഇട്ടില്ല.. ഒന്നൂടി നേക്കിക്കേ.

മൈ ഗോഡ് സച്ചിൻ!

മൈ ഗോഡ് സച്ചിൻ!

സർ ഞാനും ഭാര്യയും റോഡിലൂടെ പോകുമ്പോള്‍ ഒരാൾ വന്ന് ഹെൽമറ്റ് വെക്കാൻ പറഞ്ഞു

ഇപ്പോ ഇട്ടിട്ടുണ്ട്

ഇപ്പോ ഇട്ടിട്ടുണ്ട്

വീഡിയോയിൽ കാണുന്നില്ലെങ്കിലും പിന്നീട് നോക്കുമ്പോൾ സച്ചിൻ സീറ്റ് ബെൽറ്റ് ഇട്ടിട്ടുണ്ട് കേട്ടോ.

സാറെന്താ ഇടാത്തത്

സാറെന്താ ഇടാത്തത്

പിന്നിലിരിക്കുന്ന ആള്‍ ഹെല്‍മറ്റ് വെക്കാം പക്ഷേ സാറെന്താ സീറ്റ് ബെൽറ്റ് ഇടാത്തത്.

ഇത്തിരി ഉളുപ്പ്

ഇത്തിരി ഉളുപ്പ്

വീഡിയോ കണ്ട ജനങ്ങൾ സച്ചിനോട് ഇങ്ങനെ ചോദിക്കുമോ - ഇത്തിരി ഉളുപ്പ്. ഒരിക്കലുമില്ല.

പാവം യുവാവ്

പാവം യുവാവ്

ഇതിനിടയിൽ പെട്ടുപോയ ഒരു പാവം യുവാവാണ് ശരിക്കും കുടുങ്ങിയത്. സച്ചിനെ കണ്ട അയാൾ ലോകം തന്നെ മറന്നുപോയി.

ഐഎസ്എൽ ആണോ

ഐഎസ്എൽ ആണോ

ഐ എസ് എൽ തുടങ്ങാനായി എന്നറിഞ്ഞത് കൊണ്ടാണോ സച്ചിന് ഇത്ര ഹെൽമറ്റ് പ്രേമമൊക്കെ വന്നത്.

സച്ചിനെ നിർത്തിയാലോ

സച്ചിനെ നിർത്തിയാലോ

സച്ചിനെ ഹെൽമറ്റ് ചെക്കിങിന് നിർത്തിയാൽ തീരാവുന്നതേ ഉള്ളൂ ഇവിടത്തെ ഹെൽമറ്റ് പ്രശ്നങ്ങളെല്ലാം.

സച്ചിനും അച്ഛനും

സച്ചിനും അച്ഛനും

ഹെൽമറ്റ് വെക്കാൻ സച്ചിൻ പറഞ്ഞാൽ.. ഹെൽമറ്റ് വെക്കാൻ അച്ഛൻ പറഞ്ഞാൽ.. കണ്ടല്ലോ വ്യത്യാസം.

നീയും വെക്കണം

നീയും വെക്കണം

ബൈക്കോടിക്കുന്നയാളും പിന്നിൽ ഇരിക്കുന്നയാളും പിന്നാലെ നടന്നുവരുന്ന ആൾ വരെ ഹെൽമറ്റ് വെക്കണം. ആഹാ.

സച്ചിന് ട്രോൾ

സച്ചിന് ട്രോൾ

ഇതിനിടയിൽ ചില സച്ചിൻ വിരോധികൾ ഇങ്ങനെ ചില ട്രോളുമായി ഇറങ്ങിയിട്ടുണ്ട്.

ഉപദേശിക്കുകയാണ്

ഉപദേശിക്കുകയാണ്

പിൻസീറ്റിൽ ഇരുന്ന് സീറ്റ് ബെൽറ്റിടാതെ ദൈവം ഉപദേശിക്കുകയാണ് സൂർത്തുക്കളേ ഉപദേശിക്കുകയാണ്.

പാവം ബീൻ

പാവം ബീൻ

സച്ചിൻറെ ഹെൽമറ്റ് ഉപദേശം കിട്ടിയ മിസ്റ്റർ ബീൻ, പിന്നീട് സംഭവിച്ചത്.

എന്താ കേശവാ

എന്താ കേശവാ

ഈ സീറ്റ് ബെൽറ്റ് കണ്ടിട്ടും തീർന്നില്ലേ നിന്റെ പ്രശ്നം.

എന്ത് കഷ്ടമാണ്

എന്ത് കഷ്ടമാണ്

സച്ചിൻ പറഞ്ഞാൽ എല്ലാവരും ഹെൽമറ്റ് വെക്കുന്നു ഞാൻ പറഞ്ഞാൽ ആരും വലി നിർത്തുന്നില്ല എന്ത് കഷ്ടമാണ്.

Story first published: Saturday, November 4, 2017, 12:51 [IST]
Other articles published on Nov 4, 2017
Please Wait while comments are loading...