വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വെടിക്കെട്ട് സെഞ്ച്വറി, അസ്ഹറുദ്ദീന് അഭിനന്ദന പ്രവാഹം, ട്വീറ്റ് ചെയ്ത് സെവാഗും ഭോഗ്‌ലെയും

മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ മുംബൈയ്‌ക്കെതിരായ മത്സരത്തിലൂടെ സൂപ്പര്‍ താര പരിവേഷത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ് കേരള താരം മുഹമ്മദ് അസ്ഹറുദ്ദീന്‍. മുന്‍ ഇന്ത്യന്‍ നായകന്റെ അതേ പേരുള്ള ഈ കാസ്രോട്കാരന്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി ചരിത്രത്തിലെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയാണ് സ്വന്തം പേരിലാക്കിയത്. മുംബൈയ്‌ക്കെതിരേ വെറും 37 പന്തിനുള്ളില്‍ അദ്ദേഹം സെഞ്ച്വറി പൂര്‍ത്തിയാക്കി. എട്ട് വീതം ഫോറും സിക്‌സും പറത്തിയാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. വെടിക്കെട്ട് ബാറ്റിങ്ങുകൊണ്ട് താരമായി മാറിയ അസ്ഹറുദ്ദീന്‍ ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ താരമാണ്.

Celebrations went on full night at Kasargod

പ്രമുഖ താരങ്ങളടക്കം നിരവധി ആരാധകരാണ് അസ്ഹറുദ്ദീന്റെ ഇന്നിങ്‌സിനെ പ്രശംസിച്ച് രംഗത്തെത്തിയത്. മുന്‍ ഇന്ത്യന്‍ വെടിക്കെട്ട് ഓപ്പണര്‍ വീരേന്ദര്‍ സെവാഗ് അസ്ഹറുദ്ദീന്റെ ഇന്നിങ്‌സിനെ പ്രശംസിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം അസ്ഹറുദ്ദീന്റെ ഇന്നിങ്‌സിനെ അഭിനന്ദിച്ചത്.

1

'വളരെ മനോഹരമായ ഇന്നിങ്‌സ്. മുംബൈക്കെതിരേ ഇത്തരത്തില്‍ സ്‌കോര്‍നേടുന്നത് മികച്ച ശ്രമത്തിന്റെ ഫലമാണ്. 54 പന്തില്‍ പുറത്താകാതെ 137 റണ്‍സുമായി കളി പൂര്‍ത്തിയാക്കി. ഈ ഇന്നിങ്‌സ് അസ്വദിച്ചു' എന്നാണ് സെവാഗ് ട്വിറ്ററില്‍ കുറിച്ചത്. ഓപ്പണറായി ഇറങ്ങിയാണ് അസ്ഹറുദ്ദീന്‍ മുംബൈയെ തല്ലിത്തകര്‍ത്തത്. പരിചയസമ്പന്നരായ ബൗളിങ് നിര മുംബൈക്കൊപ്പം ഉണ്ടായിരുന്നെങ്കിലും അതൊന്നും അസ്ഹറുദ്ദീന്റെ ബാറ്റിങ് മികവിനെ പിടിച്ചുകെട്ടാന്‍ കഴിവുള്ളതായിരുന്നില്ല.

2

രസകരമായ രീതിയിലാണ് ഹര്‍ഷ ഭോഗ്്‌ലയുടെ പ്രതികരണം. 'കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പ് അസ്ഹറുദ്ദീന്‍ എന്ന പേരുള്ള അസാമാന്യനായ താരത്തെ ഞാന്‍ കണ്ടിട്ടുണ്ട്. ഇപ്പോള്‍ അതേ പേരിലുള്ള മറ്റൊരു താരത്തെ കാണുകയാണ്. ചില ഷോട്ടുകള്‍ അവന് മനോഹരമായി കളിക്കാന്‍ സാധിക്കുന്നു'-ഭോഗ്്‌ലെ പറഞ്ഞു.

3

'എന്തൊരു കഥയാണിത്. മുന്‍ ഇന്ത്യന്‍ താരത്തിന്റെ പേരുള്ള അസര്‍ ഇന്ത്യന്‍ ഇതിഹാസം സച്ചിന്റെ പേരുള്ള മറ്റൊരു താരത്തോടൊപ്പം ചേര്‍ന്ന് സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ആഭ്യന്തര ക്രിക്കറ്റിലെ ഏറ്റവും ശക്തരായ മുംബൈയ്‌ക്കെതിരേ എട്ട് വിക്കറ്റിന്റെ വിജയം നേടിയിരിക്കുന്നു'-എന്നാണ് ജോയ് ഭട്ടാചാര്യ ട്വിറ്ററില്‍ പ്രതികരിച്ചിരിക്കുന്നത്. ഇത്തരത്തില്‍ നിരവധി ആരാധകരും പ്രമുഖ താരങ്ങളുമാണ് അസ്ഹറുദ്ദീനെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അഭിനന്ദിച്ചിരിക്കുന്നത്.

4

മറ്റൊരു രസകരമായ ട്വീറ്റും ഇതിനിടയിലുണ്ടായി. 2010ലെ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരേ മുംബൈയില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി യൂസഫ് പഠാന്‍ 37 പന്തില്‍ സെഞ്ച്വറി നേടിയിരുന്നു. 2021ല്‍ മുംബൈക്കെതിരേ മുംബൈയില്‍ കേരളത്തിന്റെ മുഹമ്മദ് അസ്ഹറുദ്ദീന്‍ സെഞ്ച്വറി നേടിയതും 37 പന്തില്‍. ഈ രണ്ട് ഇന്നിങ്‌സിനും മറ്റൊരു സാമ്യതയുണ്ട്. രണ്ട് സെഞ്ച്വറി പ്രകടനം നടക്കുമ്പോഴും മുംബൈയുടെ വിക്കറ്റ് കീപ്പര്‍ ആദിത്യ താരെ ആയിരുന്നു.

മുംബൈ മുന്നോട്ടുവെച്ച 197 റണ്‍സ് വിജയലക്ഷ്യത്തെ 15.5 ഓവറില്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് കേരളം മറികടന്നത്. 54 പന്തില്‍ 9 ഫോറും 11 സിക്‌സും ഉള്‍പ്പെടെ 137 റണ്‍സുമായി അസ്ഹറുദ്ദീന്‍ പുറത്താവാതെ നിന്നു. റോബിന്‍ ഉത്തപ്പ (33),സഞ്ജു സാംസണ്‍ (22) എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.

Story first published: Thursday, January 14, 2021, 12:23 [IST]
Other articles published on Jan 14, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X