ഐസിസി ചെയര്‍മാനായി ഇന്ത്യയുടെ ശശാങ്ക് മനോഹര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു

Posted By: rajesh mc

ദുബായ്: ഐസിസി ചെയര്‍മാനായി ഇന്ത്യയുടെ ശശാങ്ക് മനോഹര്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. ഐ.സി.സി ബോര്‍ഡ് ഏകകണ്ഠേനയാണ് ബി.സി.സി.ഐയുടെ മുന്‍ പ്രസിഡന്റ് കൂടിയായ ശശാങ്ക് മനോഹറിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ഇത് രണ്ടാം തവണയാണ് ഇദ്ദേഹത്തെ എതിരില്ലാതെ തെരഞ്ഞെടുക്കുന്നത്.

ബി.സി.സി.ഐയുടെ പ്രസിഡന്റായിരുന്ന ശശാങ്ക് മനോഹര്‍ ആ സ്ഥാനം രാജിവെച്ച് 2016ല്‍ ഐ.സി.സിയുടെ തലപ്പത്ത് എത്തിയിരുന്നു. എന്നാല്‍ കാലാവധി പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷവും നാല് മാസവും ബാക്കി നില്‍ക്കെ അദ്ദേഹം രാജിവെച്ചു. ബി.സി.സി.ഐയുമായുള്ള അഭിപ്രായ വ്യത്യാസമാണ് ശശാങ്കിന്റെ രാജിയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു.

shashank

കഴിഞ്ഞ രണ്ടുവര്‍ഷത്തെ ഭരണത്തിനിടെ ശശാങ്ക് മനോഹര്‍ കാഴ്ചവെച്ച പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയാണ് ഇപ്പോഴത്തെ തെരഞ്ഞെടുപ്പ്. സ്വതന്ത്ര വനിതാ ഡയറക്ടറെ തെരഞ്ഞെടുത്തും ആഗോള തലത്തില്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയ്ക്കായി ചെയ്ത കാര്യങ്ങളും ശശാങ്കിനെ വേറിട്ടതാക്കി.

രണ്ടാമതും ഐസിസി ചെയര്‍മാന്‍ ആയി തെരഞ്ഞെടുത്ത് വലിയ ബഹുമതിയായി കാണുന്നുവെന്ന് ശശാങ്ക് മനോഹര്‍ പറഞ്ഞു. ക്രിക്കറ്റിന് ആഗോള തലത്തില്‍ കൂടുതല്‍ പ്രചാരമുണ്ടാക്കാനും പുതിയ കളിക്കാരെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനും ശ്രദ്ധപതിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, May 15, 2018, 19:11 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍