വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിന്‍ഡീസിനായി സെഞ്ച്വറിയടിച്ച ഇന്ത്യക്കാരെ അറിയുമോ? ഇതാ അഞ്ചു പേര്‍

ചില ലോകോത്തര കളിക്കാര്‍ ഇക്കൂട്ടത്തിലുണ്ട്

നിലവില്‍ ലോക ക്രിക്കറ്റിലെ വന്‍ ശക്തികളായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ് ഇന്ത്യ. ഒരു കാലത്ത് വെസ്റ്റ് ഇന്‍ഡീസും പിന്നീട് ഓസ്‌ട്രേലിയയുമെല്ലാം അടക്കിഭരിച്ച ക്രിക്കറ്റിന്റെ കടിഞ്ഞാണ്‍ ഇപ്പോള്‍ ഇന്ത്യയിലേക്കു വന്നുകൊണ്ടിരിക്കുകയാണ്. ഐപിഎല്ലിന്റെ വരവും ഇതിലൂടെ ഒരുപാട് പ്രതിഭാശാലികളായ കളിക്കാര്‍ ഉയര്‍ന്നുവന്നതുമാണ് ഇന്ത്യന്‍ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്കുയര്‍ത്തിയത്. ദേശീയ ടീമിലേക്കു അവസരം കാത്ത് ഒരുപാട് മികച്ച താരങ്ങളാണ് ഇപ്പോള്‍ പുറത്തുനില്‍ക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റിന്റെ സാന്നിധ്യം നമുക്ക് മറ്റു പല അന്താരാഷ്ട്ര ടീമുകളിലും നമുക്ക് കാണാന്‍ സാധിക്കും. ഇന്ത്യന്‍ വംശജരായ ഒരുപാട് താരങ്ങള്‍ മറ്റു പല ടീമുകള്‍ക്കും വേണ്ടി കളിക്കുന്നതും ഇപ്പോഴും കളിച്ചുകൊണ്ടിരിക്കുന്നതും നമ്മള്‍ കണ്ടു കഴിഞ്ഞു. അവരെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനു വേണ്ടി കളിക്കുകയും അവര്‍ക്കു വേണ്ടിയ സെഞ്ച്വറിയടിക്കുകയും ചെയ്ത ചില താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

ആല്‍വിന്‍ കാളിചരണ്‍

ആല്‍വിന്‍ കാളിചരണ്‍

ആല്‍വിന്‍ ഐസക്ക് കാളിചരണനെന്ന ഇന്ത്യയില്‍ വേരുകളുള്ള ഒരു താരം നേരത്തേ വെസ്റ്റ് ഇന്‍ഡീസിനുണ്ടായിരുന്നു. വിന്‍ഡീസിലെ ഗയാനയിലാണ് ജനിച്ചതെങ്കിലും അദ്ദേഹത്തിന്റെ പൂര്‍വികര്‍ ഇന്ത്യക്കാരായിരുന്നു. ഇന്ത്യയില്‍ നിന്നും വിന്‍ഡീസിലേക്കു കുടിയേറിയതായിരുന്നു അവര്‍.
നിര്‍ഭയനായ ബാറ്ററെന്നായിരുന്നു കാളിചരണ്‍ അറിയപ്പെട്ടിരുന്നത്. ഹെല്‍മറ്റ് പോലും ധരിക്കാതെ ബൗളര്‍മാരെ നേരിട്ട് അദ്ദേഹം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 4399ഉം ഏകദിനത്തില്‍ 826ഉം റണ്‍സാണ് കാളിചരണിന്റെ സമ്പാദ്യം. ടെസ്റ്റില്‍ 12 സെഞ്ച്വറികള്‍ അദ്ദേഹം നേടുകയും ചെയ്തു.

രോഹന്‍ കന്‍ഹായ്

രോഹന്‍ കന്‍ഹായ്

ഇന്ത്യന്‍ വംശജനായ മറ്റൊരു വെസ്റ്റ് ഇന്‍ഡീസ് താരമാണ് രോഹന്‍ കന്‍ഹായ്. 1960കളില്‍ വിന്‍ഡീസിന്റെ ഏറ്റവും ശ്രദ്ധേയനായ ബാറ്റര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം. ഗയാനയിലാണ് രോഹന്‍ ജനിച്ചത്. താരത്തിന്റെ പൂര്‍വികരും ഇന്ത്യയില്‍ നിന്നും കരീബിയന്‍ ദ്വീപുകളിലക്കു വളരെ മുമ്പ് ചേക്കേറിയവരാണ്.
ടെസ്റ്റില്‍ 47.53 എന്ന മികച്ച ശരാശരിയില്‍ 15 സെഞ്ച്വറികളും 28 ഫിഫ്റ്റികളുമടക്കം 6227 റണ്‍സ് രോഹന്‍ നേടിയിട്ടുണ്ട്. 256 റണ്‍സാണ് ടെസ്റ്റില്‍ അദ്ദേഹത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍.

ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍

ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായിരുന്ന ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ ഇന്ത്യന്‍ വംശജനാണ്. വിന്‍ഡീസിനായി 100 ടെസ്റ്റുകളില്‍ കളിച്ച ആദ്യത്തെ ഇന്തോ-കരീബിയന്‍ ക്രിക്കറ്റര്‍ കൂടിയാണ് അദ്ദേഹം. വിന്‍ഡീസിന്റെ ഐക്കണ്‍ താരങ്ങളിലൊരാളായാണ് ചന്ദര്‍പോള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്. താരത്തിന്റെ പൂര്‍വികര്‍ ഇന്ത്യയില്‍ നിന്നും വിന്‍ഡീസിലേക്കു ചേക്കേറിയവരാണ്.
വിന്‍ഡീസിനായി ടെസ്റ്റില്‍ 11,867ഉം ഏകദിനത്തില്‍ 8778ഉം റണ്‍സ് ചന്ദര്‍പോള്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ 30ഉം ഏകദിനത്തില്‍ 11ഉം സെഞ്ച്വറികളാണ് അദ്ദേഹം അടിച്ചെടുത്തത്. ബാറ്റിങിനിടെയുള്ള വളരെ വ്യത്യസ്തമായ നില്‍പ്പ് കൊണ്ടും ചന്ദര്‍പോള്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രിയങ്കരനായിരുന്നു.

രാംനരേഷ് സര്‍വന്‍

രാംനരേഷ് സര്‍വന്‍

വെസ്റ്റ് ഇന്‍ഡീസിന്റെ ഏറ്റവും വിശ്വസ്തനായ മധ്യനിര ബാറ്റര്‍മാരില്‍ ഒരാളായിരുന്നും രാംനരേഷ് സര്‍വന്‍. വളരെ വൈവിധ്യമുള്ള നിരവധി ഷോട്ടുകള്‍ അദ്ദേഹത്തിന്റെ ആവനാഴിയിലുണ്ടായിരുന്നു. ഇന്ത്യന്‍ കുടുംബത്തില്‍ നിന്നുള്ള താരാണ് സര്‍വന്‍. കിഷന്‍- കുമാരി സര്‍വന്‍ ദമ്പതികളുടെ മകനാണ് താരം.
വലംകൈയന്‍ ബാറ്ററായിരുന്ന സര്‍വന്‍ ടെസ്റ്റില്‍ 15 സെഞ്ച്വറികള്‍ നേടിയിട്ടുണ്ട്. ഏകദിനത്തില്‍ അഞ്ചു സെഞ്ച്വറികളും അദ്ദേഹം കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സും സര്‍വന്റെ പേരിലുണ്ട്.

ദെനേഷ് രാംദിന്‍

ദെനേഷ് രാംദിന്‍

ഏറ്റവും അവസാനമായി വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ ഭാഗമായ ഇന്ത്യന്‍ ക്രിക്കറ്ററാണ് വിക്കറ്റ് കീപ്പര്‍ കൂടിയായ ദെനേഷ് രാംദിന്‍. വളരെ മികച്ച ബാറ്ററും വിക്കറ്റ് കീപ്പറുമായ രാംദിന്‍ ശ്രദ്ധേയമായ പല പ്രകടങ്ങളും നടത്തിയിട്ടുണ്ട്. പക്ഷെ അറിയാത്ത പല കാരങ്ങളും കൊണ്ട് താരം പിന്നീട് ടീമിനു പുറത്താവുകയായിരുന്നു.
വിന്‍ഡീസിനു വേണ്ടി ടെസ്റ്റില്‍ 2898ഉം ഏകദിനത്തില്‍ 2200ഉം റണ്‍സ് രാംദിന്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ നാലും ഏകദിനത്തില്‍ രണ്ടും സെഞ്ച്വറികള്‍ കുറിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. വിന്‍ഡീസ് ടീമില്‍ നിന്നും രാംദിനെ തഴയാനുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്. ക്രിക്കറ്റ് ഭരണാധികള്‍ക്കെതിരേ താരം രംഗത്തു വന്നിരുന്നുവെന്നും ഈ കാരണത്താലാണ് ടീമില്‍ നിന്നും പുറത്താക്കപ്പെട്ടതെന്നുമാണ് സംശയിക്കപ്പെടുന്നത്.

Story first published: Wednesday, May 4, 2022, 18:18 [IST]
Other articles published on May 4, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X