'വെങ്കടേഷ് അയ്യരെ ഓള്‍റൗണ്ടറെന്ന് വിളിക്കാമോ? എനിക്കുറപ്പില്ല'- വലിയ പ്രതീക്ഷവേണ്ട- മഞ്ജരേക്കര്‍

മുംബൈ: ഹര്‍ദിക് പാണ്ഡ്യ പരിക്കേറ്റ് പുറത്തായതിന് പിന്നാലെ ഇന്ത്യ പകരക്കാരനായി കണ്ടെത്തിയ താരമാണ് വെങ്കടേഷ് അയ്യര്‍. മീഡിയം പേസ് ഓള്‍റൗണ്ടര്‍ വിശേഷണമുള്ള വെങ്കടേഷ് ഐപിഎല്‍ 2021 സീസണില്‍ കെകെആറിനൊപ്പം നടത്തിയ പ്രകടനമാണ് താരത്തെ ഇന്ത്യന്‍ ടീമിലേക്കെത്തിച്ചത്. ഇടം കൈയന്‍ ഓപ്പണറായ താരം അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ മികവുള്ളവരില്‍ ഒരാളാണ്. ഐപിഎല്ലില്‍ ഓപ്പണറായിരുന്നെങ്കിലും വെങ്കടേഷിനെ മധ്യനിരയിലേക്കാണ് ഇന്ത്യ പരീക്ഷിച്ചത്.

ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലും വെങ്കടേഷില്‍ ഇന്ത്യക്ക് പ്രതീക്ഷകളേറെ. ന്യൂസീലന്‍ഡ് പരമ്പരയിലൂടെ ടി20 അരങ്ങേറ്റം നടത്തിയ വെങ്കടേഷ് ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലൂടെ ഏകദിനത്തിലും അരങ്ങേറ്റം കുറിക്കുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഹര്‍ദിക് പാണ്ഡ്യയുടെ പകരക്കാരനെന്ന നിലയില്‍ വളര്‍ത്തിക്കൊണ്ടുവരാനുള്ള മികവ് വെങ്കടേഷിനുണ്ടോയെന്നത് വിശദമായി പരിശോധിക്കേണ്ടതാണ്. ഇപ്പോഴിതാ വെങ്കടേഷ് അയ്യരെ ഓള്‍റൗണ്ടറെന്ന് വിളിക്കാമെന്ന് കരുതുന്നില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

'ഇന്ത്യ അഞ്ച് ബൗളര്‍മാരുമായാണ് ദക്ഷിണാഫ്രിക്കയില്‍ ഇറങ്ങേണ്ടത്. വെങ്കടേഷ് അയ്യരെ ആറാമത്തെ ബൗളറെന്ന നിലയിലാണ് പരിഗണിക്കേണ്ടത്. യുസ് വേന്ദ്ര ചഹാലും ജയന്ത് യാദവും സ്പിന്‍ നിരയില്‍ കളിക്കുമ്പോള്‍ ജസ്പ്രീത് ബുംറയും ശര്‍ദുല്‍ ഠാക്കൂറും ദീപക് ചഹാറും പേസ് ബൗളിങ് നിരയിലും ഉള്‍പ്പെടണം. വെങ്കടേഷ് അയ്യരെ ഓള്‍റൗണ്ടറെന്ന് വിളിക്കാമോയെന്ന് എനിക്കുറപ്പില്ല. എന്നാല്‍ 4-5 ഓവറുകള്‍ പന്തെറിയാന്‍ സാധിക്കുന്ന താരമാണവന്‍. എന്നാല്‍ അവന്റെ ബാറ്റിങ്ങില്‍ എന്തോ സവിശേഷതയുള്ളതായി തോന്നിയിട്ടുണ്ട് '- സഞ്ജയ് മഞ്ജരേക്കര്‍ പറഞ്ഞു.

മീഡിയം പേസ് എറിയുന്ന താരത്തിന് ഏകദിന ഫോര്‍മാറ്റില്‍ എത്ര ഓവര്‍ പന്തെറിയാനാവുമെന്നത് വളരെ പ്രധാന ചോദ്യമാണ്. ഹര്‍ദിക് പാണ്ഡ്യ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യക്കായി കളിക്കുകയും മികവ് കാട്ടുകയും ചെയ്ത താരമാണ്. ഏകദിനത്തില്‍ 10 ഓവര്‍ എറിയുന്ന ബൗളറായിത്തന്നെയാണ് ഇന്ത്യ താരത്തെ പരിഗണിച്ചിരുന്നത്. എന്നാല്‍ 2018ലെ ഏഷ്യാ കപ്പിനിടെ തോളിനേറ്റ പരിക്ക് ഹര്‍ദിക്കിന്റെ കരിയറില്‍ വലിയ തിരിച്ചടിയായി. വിട്ടുമാറാത്ത പുറം വേദനയെത്തുടര്‍ന്ന് അദ്ദേഹത്തിന് പന്തെറിയാന്‍ സാധിച്ചിരുന്നില്ല.

ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കി ഹര്‍ദിക് പൂര്‍ണ്ണ ഫിറ്റ്‌നസിലേക്കെത്തിയിട്ടുണ്ടെന്നാണ് വിവരം. വരാനിരിക്കുന്ന ഐപിഎല്ലില്‍ അഹമ്മദാബാദിന്റെ ക്യാപ്റ്റനാണ് ഹര്‍ദിക്. മുംബൈ ഇന്ത്യന്‍സ് കൈവിട്ട താരത്തെ 15 കോടിക്കാണ് അഹമ്മദാബാദ് നായകനാക്കുന്നത്. മുംബൈയില്‍ 11.5 കോടിയായിരുന്നു ഹര്‍ദിക്കിന്റെ പ്രതിഫലം. പുതിയ ടീമിലേക്കുള്ള വരവ് ഹര്‍ദിക്കിനെ സംബന്ധിച്ച് ലോട്ടറി തന്നെയാണ്. ഐപിഎല്ലിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാവും ദേശീയ ടീമിലേക്കുള്ള ഹര്‍ദിക്കിന്റെ തിരിച്ചുവരവ് തീരുമാനിക്കുക.

ഹര്‍ദിക് തിരിച്ചുവന്നാല്‍ വെങ്കടേഷിന് വഴിമാറിക്കൊടുക്കേണ്ടി വന്നേക്കും. എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ അവസരം നന്നായി മുതലാക്കാന്‍ സാധിച്ചാല്‍ വെങ്കടേഷിന് സ്ഥാനം ഉറപ്പിക്കാനാവും. അതിന് പന്തുകൊണ്ടും ബാറ്റുകൊണ്ടും അദ്ദേഹത്തിന് തിളങ്ങേണ്ടതായുണ്ട്. ഐപിഎല്‍ 15ാം സീസണിലെ പ്രകടനവും നിര്‍ണ്ണായകമാവും. എന്തായാലും ഇന്ത്യയുടെ മീഡിയം പേസ് ഓള്‍റൗണ്ടര്‍ സ്ഥാനത്തിനായി ഹര്‍ദിക്കും വെങ്കടേഷും തമ്മില്‍ വാശിയേറിയ പോരാട്ടം തന്നെ നടത്തുന്നുണ്ടെന്നുറപ്പ്.

ആഭ്യന്തര ക്രിക്കറ്റില്‍ തിളങ്ങുന്ന മികച്ച യുവ പേസ് ഓള്‍റൗണ്ടര്‍മാരെയും ഇന്ത്യ ബാക് അപ്പായി വളര്‍ത്തിക്കൊണ്ടുവരും. ഈ വര്‍ഷം നടക്കുന്ന ടി20 ലോകകപ്പിനും 2023ല്‍ നടക്കുന്ന ഏകദിന ലോകകപ്പിനും മുമ്പായി മികച്ചൊരു ടീമിനെ ഇന്ത്യക്ക് സൃഷ്ടിച്ചെടുക്കേണ്ടതായുണ്ട്. വലിയ പരമ്പരക്ക് മുമ്പ് ബാക് അപ്പ് കരുത്ത് ഇന്ത്യക്ക് ഉയര്‍ത്തേണ്ടതായുണ്ട്. നിലവിലെ ടീമിലെ സീനിയര്‍ താരങ്ങളുടെ ഫോം പ്രശ്‌നമായതിനാല്‍ മികച്ച യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തിക്കൊണ്ട് വരേണ്ടതായുണ്ട്.

ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പര ഇന്ത്യയുടെ അഭിമാന പ്രശ്‌നമായി മാറിയിരിക്കുകയാണ്. ടെസ്റ്റ് പരമ്പര കൈവിട്ട ഇന്ത്യ ഏകദിന പരമ്പര സ്വന്തമാക്കി നാട്ടിലേക്ക് മടങ്ങാമെന്ന പ്രതീക്ഷയിലാണ്. വെങ്കടേഷ് അയ്യര്‍ക്ക് അരങ്ങേറ്റത്തിന് അവസരം ലഭിക്കാന്‍ സാധ്യത കൂടുതലാണ്. എന്നാല്‍ മറ്റൊരു യുവതാരമായ റുതുരാജ് ഗെയ്ക് വാദിന് അവസരത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Wednesday, January 19, 2022, 13:42 [IST]
Other articles published on Jan 19, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X