വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആ പാകിസ്താന്‍ ബൗളറെ അടിച്ചുപറത്തണം.... ഇന്ത്യക്ക് മാസ്റ്റര്‍ ബ്ലാസ്റ്ററിന്റെ ഉപദേശം ഇങ്ങനെ

By Vaisakhan MK

മാഞ്ചസ്റ്റര്‍: പാകിസ്താനെതിരായ മത്സരത്തിന് മുമ്പ് ഇന്ത്യക്ക് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ ഉപദേശം. പാകിസ്താന്‍ ബൗളിംഗിന്റെ കുന്തമുനയായ മുഹമ്മദ് ആമിറിനെ അടിച്ചുപറത്തണമെന്നാണ് സച്ചിന്റെ നിര്‍ദേശം. ടൂര്‍ണമെന്റില്‍ ഏറ്റവുമധികം വിക്കറ്റെടുത്തവരില്‍ ഒന്നാമതാണ് ആമിറുള്ളത്. ഇതാണ് സച്ചിന്റെ ഉപദേശത്തിന് കാരണം. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ പാകിസ്താനെതിരെ ശ്രദ്ധയോടെ കളിക്കണമെന്നും സച്ചിന്‍ പറഞ്ഞു. പക്ഷേ അത് പ്രതിരോധത്തിന്റെ മാര്‍ഗത്തിലാവരുതെന്നും സച്ചിന്‍ പറയുന്നു.

1

പാകിസ്താനെയും ആമിറിനെയും ഇന്ത്യ ആക്രമണ സ്വഭാവത്തോടെ നേരിടണം. മഴയുണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ കാറ്റിന്റെ മാറ്റങ്ങളും ബൗളിംഗിന് അനുകൂലമാക്കും. അതുകൊണ്ട് ഇന്ത്യ ശ്രദ്ധയോടെ കളിക്കണം. പാകിസ്താനെതിരെ കളിക്കുമ്പോള്‍ നെഗറ്റീവ് ചിന്താഗതിയുമായി കളിക്കാന്‍ പാടില്ല. തുടര്‍ച്ചയായി പന്തുകള്‍ പാഴാക്കാക്കുന്നത് എതിരാളികള്‍ക്ക് ശക്തി നല്‍കും. ആമിറിന്റെ ഓവറുകളില്‍ പരമാവധി പന്തുകള്‍ കളിക്കാന്‍ ഇന്ത്യ ശ്രമിക്കണമെന്നും സച്ചിന്‍ പറഞ്ഞു.

ആമിറിനെ തുടക്കം മുതല്‍ ആക്രമിച്ച് കളിക്കാന്‍ ഇന്ത്യ തയ്യാറാവണം. അത് പോസിറ്റിവിറ്റി ഇന്ത്യക്ക് നല്‍കും. ഇത് പിടിച്ച് നില്‍ക്കാന്‍ വേണ്ടിയുള്ള കളിയല്ല. നല്ല രീതിയില്‍ പ്രതിരോധിക്കുകയും, അതേസമയം ആക്രമിച്ച് കളിക്കുകയും ചെയ്യുമ്പോള്‍ എതിരാളികള്‍ക്ക് താളം തെറ്റും. അതിനായി എല്ലാ മേഖലയിലും ആക്രമണ സ്വഭാവം ആവശ്യമാണ്. ആ ബൗളറെ നിങ്ങള്‍ക്ക് നന്നായി കളിക്കാനാവുമെന്ന ആത്മവിശ്വാസമാണ് വേണ്ടതെന്നും സച്ചിന്‍ പറഞ്ഞു. ആമിര്‍ ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റെടുത്ത് തകര്‍പ്പന്‍ പ്രകടനം നടത്തിയിരുന്നു.

അതേസമയം ഇന്ത്യക്കെതിരായ പോരാട്ടം പാകിസ്താന് ജീവന്‍ മരണ പോരാട്ടമാണ് വിജയിക്കുക അര്‍ക്ക് പ്രധാനമാണ്. പാകിസ്താന്‍ രോഹിത് ശര്‍മയെയും വിരാട് കോലിയെയും ലക്ഷ്യമിട്ടായിരിക്കും കളത്തില്‍ ഇറങ്ങുക. ടൂര്‍ണമെന്റില്‍ ഒരു ജയം മാത്രമാണ് അവര്‍ നേടിയത്. അതുകൊണ്ട് ജയം അവര്‍ക്ക് ആവശ്യമാണ്. ഇന്ത്യന്‍ നിരയിലെ പരിചയസമ്പന്നരില്‍ കോലിയും രോഹിത്തുമാണ് മുന്നില്‍. ഇവരെ തുടക്കത്തിലേ പുറത്താക്കിയാല്‍ മത്സരം സ്വന്തമായെന്ന് പാകിസ്താന്‍ ഉറപ്പിക്കും. ഇവര്‍ പാക് ബൗളിംഗ് നിരയ്‌ക്കെതിരെ വലിയ ഇന്നിംഗ്‌സിന് ശ്രമിക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

Story first published: Friday, June 14, 2019, 16:58 [IST]
Other articles published on Jun 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X