വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനി കേരളാ ടീമിനെ റോബിന്‍ ഉത്തപ്പ നയിക്കും

Robin Uthappa to lead kerala team in limited over cricket | Oneindia Malayalam

തിരുവനന്തപുരം: പുതിയ സീസണില്‍ കേരള ക്രിക്കറ്റ് ടീമിനെ നയിക്കാന്‍ റോബിന്‍ ഉത്തപ്പ. വിജയ ഹസാരെ, സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റുകളില്‍ റോബിന്‍ ഉത്തപ്പ കേരള ടീമിനെ നയിക്കുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ പ്രഖ്യാപിച്ചു. മുന്‍വര്‍ഷം സച്ചിന്‍ ബേബിയായിരുന്നു പരിമിത ഓവര്‍ ടൂര്‍ണമെന്റുകളില്‍ കേരളത്തെ നയിച്ചിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഉപനായകനായാകും വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റുകളില്‍ സച്ചിന്‍ ബേബി പങ്കെടുക്കുക.

തീരുമാനം അറിയിച്ചു

കഴിഞ്ഞ ആഭ്യന്തര സീസണിനിടെയാണ് സൗരാഷ്ട്രയില്‍ നിന്നും കേരളത്തിലേക്ക് റോബിന്‍ ഉത്തപ്പ കൂടുമാറിയത്. രാജ്യാന്തര മത്സരങ്ങളിലുള്ള ഉത്തപ്പയ്ക്കുള്ള പരിചയസമ്പത്ത് ടീമിന് മുതല്‍ക്കൂട്ടാവുമെന്ന് കെസിഎ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ പറഞ്ഞു. പുതിയ തീരുമാനം പരിശീലകന്‍ ഡാവ് വാട്ട്‌മോറിനെയും അസോസിയേഷന്‍ അറിയിച്ചിട്ടുണ്ട്. പരിമിത ഓവര്‍ ക്രിക്കറ്റില്‍ ടീമിനെ നയിക്കാനുള്ള ഉത്തപ്പയുടെ മികവില്‍ തങ്ങള്‍ക്ക് പൂര്‍ണ വിശ്വാസമുണ്ടെന്ന് കെസിഎ വ്യക്തമാക്കി.

രഞ്ജി നായകൻ പിന്നീട്

സെപ്തംബറില്‍ നടക്കുന്ന വിജയ് ഹസാരെ ഏകദിന ടൂര്‍ണമെന്റിലാണ് ഉത്തപ്പ കേരളത്തെ ആദ്യം നയിക്കുക. ഇതേസമയം, പുതിയ രഞ്ജി സീസണില്‍ നായകനാരായിരിക്കുമെന്ന കാര്യം കെസിഎ അറിയിച്ചിട്ടില്ല. വിജയ് ഹസാരെ, സയ്യിദ് മുഷ്താഖ് അലി ട്വന്റി-20 ടൂര്‍ണമെന്റുകളില്‍ ഉത്തപ്പയുടെ നായകപാടവം വിലയിരുത്തിയതിന് ശേഷം മാത്രമേ രഞ്ജി നായകനെ കെസിഎ പ്രഖ്യാപിക്കുകയുള്ളൂ.

രഞ്ജി മത്സരങ്ങൾ ഡിസംബറിൽ

ഡിസംബറിലാണ് പുതിയ രഞ്ജി സീസണിന് തുടക്കമാവുന്നത്. കഴിഞ്ഞവര്‍ഷം സച്ചിന്‍ ബേബിയുടെ നേതൃത്വത്തില്‍ കേരളം രഞ്ജി സെമി ഫൈനല്‍ വരെ എത്തിയിരുന്നു. എന്നാല്‍ നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ കേരളത്തിന് പൂര്‍ണ മികവ് പുറത്തെടുക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തിലാണ് ഉത്തപ്പയെ നായകനാക്കാനുള്ള കെസിഎയുടെ തീരുമാനം.

ധോണിയുടെ നല്ല കാലം കഴിഞ്ഞോ? കളി നിര്‍ത്തണോ? കിര്‍മാനി പറയുന്നത്...

കൂടുമാറി ഉത്തപ്പ

രണ്ടു സീസണ്‍ മുന്‍പുവരെ കര്‍ണാടക താരമായിരുന്നു റോബിന്‍ ഉത്തപ്പ. കര്‍ണാടകത്തിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 6,865 റണ്‍സും ലിസ്റ്റ് എ ക്രിക്കറ്റില്‍ 2,943 റണ്‍സും താരം നേടിയിട്ടുണ്ട്. ശേഷമാണ് സൗരാഷ്ട്രയിലേക്ക് ഉത്തപ്പ കളം മാറുന്നത്. സൗരാഷ്ട്രയ്ക്കായി ആറു രഞ്ജി ട്രോഫി മത്സരങ്ങള്‍ കളിച്ച ഉത്തപ്പ, 325 റണ്‍സാണ് സാമ്പാദിച്ചിട്ടുള്ളത്. ബാറ്റിങ് ശരാശരി 40.62. ലിസ്റ്റ് എ ക്രിക്കറ്റില്‍ 20.85 ബാറ്റിങ് ശരാശരിയില്‍ 292 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്.

Story first published: Wednesday, August 28, 2019, 16:18 [IST]
Other articles published on Aug 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X