ഗൗതം ഗംഭീറിന്റെ റെക്കോര്‍ഡ് തകര്‍ത്ത് ഋഷഭ് പന്ത്; ധോണിക്കു പകരം ഇന്ത്യന്‍ ടീമിലേക്ക്

Posted By: rajesh mc

ദില്ലി: ഐപിഎല്‍ പതിനൊന്നാം സീസണില്‍ ദില്ലി വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് തകര്‍പ്പന്‍ ഫോമിലാണ്. ഐപിഎല്ലില്‍ കന്നി സെഞ്ച്വറി നേടിയ ഋഷഭ് ശനിയാഴ്ച നടന്ന മത്സരത്തില്‍ പുതിയൊരു റെക്കോര്‍ഡ്കൂടി സ്വന്തമാക്കി. ദില്ലി ടീമിന് വേണ്ടി ഒരു ഇന്നിങ്‌സില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടുന്ന കളിക്കാരനെന്ന ബഹുമതിയാണ് യുവതാരം സ്വന്തം പേരിലാക്കിയത്.

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ ഋഷഭ് മിന്നുന്ന പ്രകടനം പുറത്തെടുത്തെങ്കിലും ടീം തോറ്റിരുന്നു. 34 പന്തില്‍ 61 റണ്‍സ് നേടിയ ഋഷഭ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്കൊപ്പം 93 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉയര്‍ത്തിയത്. മത്സരത്തില്‍ തോറ്റെങ്കിലും ഋഷഭ് ഗൗതം ഗംഭീറിന്റെ റെക്കോര്‍ഡ് തകര്‍ത്തത് ശ്രദ്ധേയമായി. ഇതോടെ ഇന്ത്യന്‍ ടീമിലേക്ക് ധോണിക്ക് പകരക്കാരനായി ഋഷഭ് എത്താനുള്ള സാധ്യതയും വര്‍ധിച്ചു.

ഗൗതം ഗംഭീറിന്റെ റെക്കോര്‍ഡ്

ഗൗതം ഗംഭീറിന്റെ റെക്കോര്‍ഡ്

ഐപിഎല്‍ ആദ്യ സീസണില്‍ ദില്ലി ടീമിന്റെ താരമായിരുന്നു ഗംഭീര്‍. 2008ലെ ആദ്യ സീസണില്‍ തന്നെ ടി20യില്‍ വരവറിയിച്ച ഗംഭീര്‍ 534 റണ്‍സാണ് അടിച്ചു കൂട്ടിയത്. പത്ത് വര്‍ഷത്തോളം ആ റെക്കോര്‍ഡ് തര്‍ക്കാന്‍ മറ്റൊരു ദില്ലി താരത്തിനും കഴിഞ്ഞില്ല. ഇത്തവണ ഗംഭീര്‍ ദില്ലി ടീമില്‍ തിരിച്ചെത്തിയപ്പോഴാണ് റെക്കോര്‍ഡ് ഋഷഭ് മറികടന്നതെന്ന പ്രത്യേകതകൂടിയുണ്ട്.

ഋഷഭ് പന്തിന്റെ റെക്കോര്‍ഡ് ബാറ്റിങ് പ്രകടനം

ഋഷഭ് പന്തിന്റെ റെക്കോര്‍ഡ് ബാറ്റിങ് പ്രകടനം

നടപ്പു സീസണില്‍ ഋഷഭ് പന്ത് ഏതൊരു ബാറ്റ്‌സ്മാനെയും കൊതിപ്പിക്കുന്ന തരത്തിലാണ് പ്രകടനം നടത്തുന്നത്. 582 റണ്‍സ് ഇതിനകംതന്നെ യുവതാരം സ്വന്തമാക്കി. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് ഐപിഎല്ലിലെ തന്റെ ആദ്യ സെഞ്ച്വറിയും നേടിയിരുന്നു. 63 പന്തില്‍ 15 ബൗണ്ടറിയും ഏഴ് സിക്‌സറുകളും ഉള്‍പ്പെടെയായിരുന്നു ഋഷഭിന്റെ നേട്ടം.

സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരം

സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരം

ഐപിഎല്ലില്‍ സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരമെന്ന ബഹുമതിയും ഇനി ഋഷഭിന്റെ പേരിലായിരിക്കും. ബാംഗ്ലൂരിന്റെ താരമായിരിക്കെ 2009ല്‍ മനീഷ് പാണ്ഡെ നേടിയ സെഞ്ച്വറിയാണ് പഴങ്കഥയായത്. അന്ന് 19 വയസും 253 ദിവസവുമായിരുന്നു മനീഷിന്റെ പ്രായം. മലയാളി സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ മൂന്നാമത്തെ താരമാണ്.

ഋഷഭ് പന്തിന്റെ ഐപിഎല്‍ 2018ലെ പ്രകടനം

ഋഷഭ് പന്തിന്റെ ഐപിഎല്‍ 2018ലെ പ്രകടനം

ഐപിഎല്‍ 2018 സീസണില്‍ ഒരു സെഞ്ച്വറിയും നാല് അര്‍ദ്ധ സെഞ്ച്വറിയും ഋഷഭ് തന്റെ പേരിലാക്കിക്കഴിഞ്ഞു. 61 ബൗണ്ടറിയും 31 സിക്‌സറുകളും ഈ വിക്കറ്റ് കീപ്പര്‍ പറത്തി. ഐപിഎല്‍ നടപ്പു സീസണില്‍ ഏറ്റവും കൂടുതല്‍ സിക്‌സറുകള്‍ നേടിയ ധോണിയെ മറികടന്ന് മുന്നിലെത്തുകയും ചെയ്തു ദില്ലി താരം. ഐപിഎല്ലില്‍ ഒരു ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോറും ഋഷഭിന്റെ പേരിലാണ്. 2010ല്‍ മുരളി വിജയ് നേടിയ 127 റണ്‍സെന്ന സ്‌കോറാണ് ഋഷഭ് കഴിഞ്ഞദിവസം മറികടന്നത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, May 13, 2018, 12:16 [IST]
Other articles published on May 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍