വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഓസീസ് സെമിയില്‍ ഇംഗ്ലണ്ടിനോട് തോല്‍ക്കുമോ, മുന്‍ താരത്തിന് ആശങ്ക, കോച്ച് പറയുന്നത് ഇങ്ങനെ

By Vaisakhan MK
Ricky Ponting rues injuries ahead of Australia's semi-final clash against England

മാഞ്ചസ്റ്റര്‍: ലോകകപ്പിലെ രണ്ടാം സെമി ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലാണ് നടക്കുന്നത്. എന്നാല്‍ ഓസ്‌ട്രേലിയ തോല്‍ക്കുമെന്ന ഉറപ്പിലാണ് ഇപ്പോള്‍ പ്രചാരണം നടക്കുന്നത്. ഇംഗ്ലണ്ട് ബാറ്റിംഗ് ഫോമില്‍ നില്‍ക്കുമ്പോള്‍ അവരെ പരാജയപ്പെടുത്താന്‍ ആര്‍ക്കും സാധിക്കില്ലെന്നാണ് വിലയിരുത്തല്‍. അതേസമയം മുന്‍ താരവും സഹ പരിശീലകനുമായ റിക്കി പോണ്ടിംഗ് പരിക്ക് ടീമിന് വലിയ പ്രതിസന്ധിയാണെന്ന് സമ്മതിച്ചിരിക്കുകയാണ്.

അതേസമയം മുഖ്യ പരിശീലകന്‍ ജസ്റ്റിന്‍ ലാംഗര്‍ ഇതെല്ലാം തള്ളിക്കളയുന്നു. ഏറ്റവും ഗംഭീര പോരാട്ടം നടക്കാന്‍ പോകുകയാണെന്ന് അദ്ദേഹം പറയുന്നു. കഴിഞ്ഞ ദിവസം മാനസികമായി ഇംഗ്ലണ്ടിനെ വെല്ലുവിളിക്കാനുള്ള ശ്രമങ്ങള്‍ ഓസീസ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഓസീസിന് ചെറിയ ആശങ്കകളുണ്ടെന്ന് ടീമിന്റെ ഭാഗത്ത് നിന്ന് തന്നെ സമ്മതിച്ചിരിക്കുന്നത്. എന്നാല്‍ ഈ ലോകകപ്പില്‍ നഷ്ടപ്പെടാനുള്ളത് ഇംഗ്ലണ്ടിന് മാത്രമാണെന്ന് നേരത്തെ നഥാന്‍ ലിയോണ്‍ പറഞ്ഞിരുന്നു.

കാര്യങ്ങള്‍ കഷ്ടമാണ്

കാര്യങ്ങള്‍ കഷ്ടമാണ്

ഓസ്‌ട്രേലിയക്ക് പരിക്ക് വല്ലാതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയാണ്. അതുകൊണ്ട് ഇംഗ്ലണ്ടിനെതിരെയുള്ള സെമി ഫൈനലില്‍ കാര്യങ്ങള്‍ കഷ്ടമാണെന്ന് റിക്കി പോണ്ടിംഗ് പറയുന്നു. എന്നാല്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ഇപ്പോഴുള്ളവര്‍ക്ക് അറിയാമെന്നു പോണ്ടിംഗ് പറയുന്നു. ഉസ്മാന്‍ കവാജയ്ക്കും മാര്‍ക്കസ് സ്റ്റോയിനിസും പരിക്കേറ്റത് സൂചിപ്പിച്ചാണ് പോണ്ടിംഗിന്റെ പ്രസ്താവന. പകരക്കാരായി മാത്യു വേഡിനെയും മിച്ചല്‍ മാര്‍ഷിനെയും ടീമിലുള്‍പ്പെടുത്തിയിട്ടുണ്ട്.

നല്ല ലക്ഷണമല്ല

നല്ല ലക്ഷണമല്ല

ടീം നന്നായി കളിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ വരുന്നത്. ലോകകപ്പ് സെമി ഫൈനലിന് മുമ്പ് ഇത്തരം പരിക്കുകള്‍ ടീമിനെ തേടിയെത്തുന്നത് നല്ല ലക്ഷണമല്ല. പ്രത്യേകിച്ച് ഇംഗ്ലണ്ടിനെതിരെ കളിക്കുമ്പോള്‍, പുതിയതായി വരുന്ന കളിക്കാരെ ടീമുമായി ഒത്തിണക്കമുള്ളവരായി മാറ്റുക എന്ന പ്രയാസകരമായ ജോലിയാണ് പരിശീലകര്‍ ഏറ്റെടുക്കേണ്ടി വരുന്നതെന്നും പോണ്ടിംഗ് പറയുന്നു. ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചത് കൊണ്ട് തന്നെ ഞങ്ങളാണ് ടൂര്‍ണമെന്റിലെ മികച്ചവര്‍ എന്ന് പറയാന്‍ സാധിക്കും. തോല്‍വി വിഷയമല്ല. സെമിയില്‍ ഓസീസിന്റെ ഏറ്റവും മികച്ച പ്രകടനം ഇംഗ്ലണ്ട് കാണേണ്ടി വരുമെന്നും പോണ്ടിംഗ് പറയുന്നു.

ഞങ്ങളാണ് ജയിക്കാന്‍ പോകുന്നത്

ഞങ്ങളാണ് ജയിക്കാന്‍ പോകുന്നത്

ഇതിലും നല്ലൊരു പോരാട്ടം ലോകകപ്പില്‍ ലഭിക്കാനില്ല. ഓസീസ് കടുത്ത ആവേശത്തിലാണെന്നും കോച്ച് ജസ്റ്റിന്‍ ലാംഗര്‍ പറയുന്നു. ഇംഗ്ലണ്ടിനെതിരെ ഇംഗ്ലണ്ടില്‍ വെച്ച് സെമി ഫൈനല്‍ കളിക്കുന്നത് ഗംഭീരമാണെന്നും ലാംഗര്‍ പറയുന്നു. രണ്ട് ടീമുകളും മികച്ചവരാണ്. മികച്ച താരങ്ങളുമുണ്ട്. പോരാട്ടം പൊടിപാറുമെന്നും ലാംഗര്‍ പറയുന്നു. പക്ഷേ ജയിക്കാനായിട്ടാണ് ടീമിന്റെ വരവെന്നും ലാംഗര്‍ പറയുന്നു. ഓസീസിന് സമ്മര്‍ദമുണ്ടെങ്കില്‍ അതിന്റെ പത്തിരട്ടി ഇംഗ്ലണ്ടിനുണ്ടാവും. ഗ്രൗണ്ടിലെ 22 പേര്‍ക്കും സമ്മര്‍ദമുണ്ടെന്നും ലാംഗര്‍ വ്യക്തമാക്കി.

ഇതൊക്കെ കുറേ കണ്ടതാണ്

ഇതൊക്കെ കുറേ കണ്ടതാണ്

പ്രമുഖ താരങ്ങള്‍ നഷ്ടമാകുന്നത് ഓസ്‌ട്രേലിയ കുറേ കണ്ടതാണെന്ന് പോണ്ടിംഗ് പറയുന്നു. ഓസീസ് കപ്പടിച്ച 1999, 2003, 2007 വര്‍ഷങ്ങളില്‍ ഇതുപോലെ പ്രമുഖരെ നഷ്ടമായിരുന്നു. 2003ല്‍ ഷെയ്ന്‍ വോണ്‍ ഇല്ലായിരുന്നു. ഒപ്പം സേന്‍ ഗില്ലസ്പിയെയും നഷ്ടമായി. ടൂര്‍ണമെന്റ് നടക്കുമ്പോള്‍ മൈക്കല്‍ ബെവന് പരിക്കുണ്ടായിരുന്നു. പാതി വഴിയില്‍ ഡാരന്‍ ലേമാനെ നഷ്ടമായി. എന്നിട്ടും ടീം കിരീടം നേടി. 2007ല്‍ പരിക്ക് കാരണം ആന്‍ഡ്രൂ സൈമണ്ട്‌സ് പാതി വഴിയിലാണ് കളിക്കാനെത്തിയതെന്നും പോണ്ടിംഗ് പറയുന്നു.

Story first published: Monday, July 8, 2019, 17:47 [IST]
Other articles published on Jul 8, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X