വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

എന്തുചെയ്യാം, കോലി ടീമില്‍ കൂട്ടുന്നില്ല — മുത്തയ്യ മുരളീധരന്റെ റെക്കോര്‍ഡില്‍ കണ്ണുംനട്ട് അശ്വിന്‍

കിങ്സ്റ്റണ്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റിലും രവിചന്ദ്ര അശ്വിനെ കൂട്ടാതെയാണ് ഇന്ത്യ കളിക്കാനിറങ്ങിയിരിക്കുന്നത്. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായ അശ്വിന് പകരം ഓള്‍ റൗണ്ടര്‍ ജഡേജ സ്പിന്‍ നിര നയിക്കട്ടെ, ഇന്നലെയും നായകന്‍ വിരാട് കോലി തീരുമാനിച്ചു. അശ്വിനെ സംബന്ധിച്ചാണെങ്കില്‍ ഡ്രസിങ് റൂമിലുള്ള ഇരിപ്പ് തുടങ്ങിയിട്ട് കാലം കുറച്ചായി. ടെസ്റ്റില്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ റെക്കോര്‍ഡിനൊപ്പം എത്താനുള്ള വെമ്പല്‍ താരത്തിനില്ലാതിരിക്കില്ല.

റെക്കോർഡിനരികെ

കയ്യെത്തും അകലത്തുണ്ട് മുരളീധരന്റെ റെക്കോര്‍ഡ് — ടെസ്റ്റില്‍ അതിവേഗം 350 വിക്കറ്റുകള്‍ വീഴ്ത്തിയ താരം. 66 മത്സരങ്ങളില്‍ നിന്നാണ് 350 വിക്കറ്റുകള്‍ മുത്തയ്യ മുരളീധരന്‍ സ്വന്തം പേരില്‍ കുറിച്ചത്. ഇപ്പോള്‍ ഇതേ റെക്കോര്‍ഡില്‍ രവിചന്ദ്ര അശ്വിനും കണ്ണുവെയ്ക്കുന്നു. 65 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 342 വിക്കറ്റുകള്‍ അശ്വിന്‍ കൈക്കലാക്കിയിട്ടുണ്ട്.

ടെസ്റ്റ് പരമ്പര

ഇനിയുള്ള ടെസ്റ്റ് മത്സരത്തില്‍ എട്ടു വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ അശ്വിനും കയറും റെക്കോര്‍ഡ് പുസ്തകത്തില്‍. വീന്‍ഡീസ് പര്യടനത്തില്‍ ആകെ രണ്ടു ടെസ്റ്റ് മത്സരങ്ങള്‍ മാത്രമേയുള്ളൂ. പരമ്പരയിലെ രണ്ടാമത്തെ മത്സരമാണ് ഇപ്പോള്‍ സബീന പാര്‍ക്കില്‍ നടക്കുന്നത്. ശേഷം ഇന്ത്യയില്‍ വെച്ചാണ് അടുത്ത ടെസ്റ്റ് പരമ്പര. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിന്റെ ഭാഗമായാണിത്.

സമവാക്യങ്ങൾ മാറും

ടെസ്റ്റ് സ്‌ക്വാഡിനെ ക്രിക്കറ്റ് ബോര്‍ഡ് ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കരീബിയന്‍ പിച്ചില്‍ മൂന്നു പേസര്‍മാരെയും ഒരു സ്പിന്നറെയും വെച്ചാണ് കോലി ബൗളിങ് തന്ത്രങ്ങള്‍ മെനയുന്നത്. എന്നാല്‍ സ്പിന്‍ അനുകൂലമായ ഇന്ത്യന്‍ പിച്ചുകളില്‍ ഈ സമവാക്യം മാറാം. ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് മത്സരങ്ങളില്‍ സ്പിന്‍ ബൗളര്‍മാര്‍ക്ക് കൂടുതല്‍ പ്രാമുഖ്യം കല്‍പിക്കാന്‍ കോലി തയ്യാറായേക്കും. മൂന്നുവീതം ട്വന്റി-20, എകദിന, ടെസ്റ്റ് മത്സരങ്ങളാണ് ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തിലുള്ളത്.

ആറടി രണ്ടിഞ്ച് ഉയരം, 140 കിഗ്രാമിലേറെ ഭാരം!! ക്രിക്കറ്റിലെ പര്‍വത മനുഷ്യനായി കോണ്‍വാള്‍, റെക്കോര്‍ഡ്

ക്രിക്കറ്റിൽ സജീവം

രാജ്യാന്തര ടെസ്റ്റ് മത്സരങ്ങളില്‍ അവസരം കുറവാണെങ്കിലും കൗണ്‍ടി ചാമ്പ്യന്‍ഷിപ്പില്‍ നോട്ടിങാംഷയറിനായി മിന്നും പ്രകടനമാണ് അശ്വിന്‍ നടത്തിവരുന്നത്. കഴിഞ്ഞതവണ ക്ലബിനായി കളിച്ചപ്പോള്‍ രണ്ടു മത്സരങ്ങളില്‍ നിന്നായി ഇരുപതു വിക്കറ്റുകള്‍ അശ്വിന്‍ വീഴ്ത്തുകയുണ്ടായി. കൗണ്‍ടി ക്രിക്കറ്റിന് പിന്നാലെ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും താരത്തെ സജീവമായി കണ്ടു.

എന്തൊരടി, ഇന്ത്യക്കു മുന്നില്‍ നാണം കെട്ടവര്‍... ടീം ആകെ നേടിയ സ്‌കോര്‍ ഇന്ത്യന്‍ താരത്തോളമില്ല!!

കരിയർ ഇതുവരെ

ഒരുകാലഘട്ടത്തില്‍ ഇന്ത്യന്‍ ടെസ്റ്റ് സംഘത്തിലെ പതിവുകാരനായിരുന്നു രവിചന്ദ്ര അശ്വിന്‍. ടെസ്റ്റില്‍ 25.43 എന്ന ബൗളിങ് ശരാശരി പുലര്‍ത്തിയാണ് 342 വിക്കറ്റുകള്‍ അശ്വിന്‍ നേടിയിട്ടുള്ളത്. 26 തവണ അഞ്ചു വിക്കറ്റ് നേട്ടവും താരം സ്വന്തമാക്കി. 2018 -ല്‍ ഓസ്‌ട്രേലിയക്ക് എതിരെയായിരുന്നു അശ്വിന്‍ അവസാനമായി ടെസ്റ്റ് കളിച്ചത്.

Story first published: Saturday, August 31, 2019, 15:34 [IST]
Other articles published on Aug 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X