വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആന്റി ക്ലൈമാക്‌സിലെ ആദ്യ പോരില്‍ ആര് നേടും? രാജസ്ഥാനോ ബാംഗ്ലൂരോ?

ജെയ്പൂര്‍: ഐപിഎല്ലില്‍ ഇന്നും നാളെയും ടോപ് ഫോറിലേക്കുള്ള ആന്റി ക്ലൈമാക്‌സ് പോരാട്ടങ്ങള്‍ അരങ്ങേറും. ഇന്ന് നടക്കുന്ന ആദ്യ ജീവന്മരണ പോരാട്ടത്തില്‍ പ്ലേഓഫ് സാധ്യത നിലനിര്‍ത്താനുറച്ച് മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ശക്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ മുഖാമുഖം ഏറ്റുമുട്ടും. രാജസ്ഥാന്റെ ഹോംഗ്രൗണ്ടായ ജെയ്പൂരില്‍ വൈകീട്ട് നാലിനാണ് മല്‍സരം.

സീസണില്‍ ഇതുവരെ രണ്ട് ടീമുകള്‍ മാത്രമാണ് പ്ലേഓഫ് ഉറപ്പിച്ചിട്ടുള്ളത്. മുന്‍ ചാംപ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 18 ഉം ചെന്നൈ സൂപ്പര്‍ കിങ്‌സ് 16 ഉം പോയിന്റുമായാണ് പ്ലേഓഫില്‍ ഇടം നേടിയിട്ടുള്ളത്. പിന്നീടുള്ള മൂന്നും നാലും സ്ഥാനക്കാര്‍ക്കു വേണ്ടിയാണ് അഞ്ച് ടീമുകള്‍ തമ്മിലുള്ള ഇഞ്ചോടിഞ്ച് പോരാട്ടം അരങ്ങേറുന്നത്. ടൂര്‍ണമെന്റില്‍ ഏഴുതി തള്ളിയവര്‍ വരെ അവസാനഘട്ട മല്‍സരങ്ങളില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയതാണ് ടോപ് ഫോറിനുള്ള പോരാട്ടം ഇത്രത്തോളം ആവേശകരമാക്കി മാറ്റിയത്.

നിലവില്‍ 13 മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂര്‍. 13 മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി ആറാം സ്ഥാനത്താണ് അജിന്‍ക്യ രഹാനെ നയിക്കുന്ന രാജസ്ഥാന്‍. ഇരു ടീമിനും ലീഗ് ഘട്ടത്തിലെ അവസാന റൗണ്ട് മല്‍സരങ്ങളാണ് ഇന്നത്തേത്. ഇന്ന് തോല്‍ക്കുന്ന ടീം പ്ലേഓഫ് കാണാതെ ടൂര്‍ണമെന്റില്‍ നിന്ന് പുറത്താവും. ജയിച്ചാല്‍, മറ്റു മല്‍സരഫലങ്ങളെ ആശ്രയിച്ചായിരിക്കും പ്ലേഓഫ് സാധ്യത. നിലവില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സ് മാത്രമാണ് ടൂര്‍ണമെന്റില്‍ പ്ലേഓഫ് കാണാതെ പുറത്തായിട്ടുള്ളത്.

ജീവന്മരണപ്പോരില്‍ റോയലാവാന്‍ രാജസ്ഥാനും ബാംഗ്ലൂരും

ജീവന്മരണപ്പോരില്‍ റോയലാവാന്‍ രാജസ്ഥാനും ബാംഗ്ലൂരും

ഡൂ ഓര്‍ ഡൈ പോരാട്ടത്തില്‍ ആര് റോയലാവുമെന്ന് അറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കി. ഇന്ത്യന്‍ ക്യാപ്റ്റന്‍ കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂരാണോ പുതുമുഖ നായകന്‍ രഹാനെ പടനയിക്കുന്ന രാജസ്ഥാനാണോ വിജയത്തോടെ റോയലാവുക എന്ന് ഉറ്റുനോക്കുകയാണ് ഐപിഎല്‍ ആരാധകര്‍. ഹോംഗ്രൗണ്ടിലാണെങ്കിലും ഹാട്രിക്ക് വിജയവുമായെത്തുന്ന ബാംഗ്ലൂരിനെ പിടിച്ചുകെട്ടുകായെന്നത് രാജസ്ഥാന് വെല്ലുവിളിയാവും. നേരത്തെ, സീസണില്‍ ഇരു ടീമും ആദ്യം നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബാംഗ്ലൂരിനെ അവരുടെ തട്ടകത്തില്‍ വച്ച് തോല്‍പ്പിക്കാന്‍ രാജസ്ഥാന് സാധിച്ചിരുന്നു. മലയാളി താരം സഞ്ജു സാംസണ്‍ മിന്നിയ മല്‍സരത്തില്‍ 19 റണ്‍സിനായിരുന്നു രാജസ്ഥാന്റെ വിജയം. ബൗളര്‍മാര്‍ റണ്‍സ് വഴങ്ങുന്നതാണ് കോഹ്‌ലിപ്പടയുടെ പ്രധാന തലവേദന. എന്നാല്‍, തുടര്‍ച്ചയായ മൂന്നു വിജയങ്ങള്‍ക്കു ശേഷം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോട് തോല്‍വിയേറ്റുവാങ്ങിയതാണ് രാജസ്ഥാന് ഇന്നത്തെ മല്‍സരം ജീവന്മരണ പോരാട്ടമാക്കി മാറ്റിയത്.

സൂപ്പര്‍ താരങ്ങളില്ലാതെ രാജസ്ഥാന്‍

സൂപ്പര്‍ താരങ്ങളില്ലാതെ രാജസ്ഥാന്‍

രണ്ട് സൂപ്പര്‍ താരങ്ങളില്ലാതെയാണ് രാജസ്ഥാന്‍ ഇന്ന് ബാംഗ്ലൂരിനെതിരേ കളത്തിലിറങ്ങുന്നത്. സീസണില്‍ രാജസ്ഥാന്റെ കുതിപ്പില്‍ നിര്‍ണായക ഘടകമായി മാറിയ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറിന്റേയും ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റേയും സേവനം രാജസ്ഥാന് ഇന്ന് ലഭിക്കില്ല. പാകിസ്താനെതിരായ ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ഇടം നേടിയ ഇരുവരും കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇത് രാജസ്ഥാന് വന്‍ ആഘാതമായി മാറിയിരിക്കുകയാണ്. 13 മല്‍സരങ്ങളില്‍ നിന്ന് രാജസ്ഥാനു വേണ്ടി 548 റണ്‍സാണ് ബട്‌ലര്‍ അടിച്ചുകൂട്ടിയത്. ബാറ്റിങിലും ബൗളിങിലും ഒരു പോലെ ഉപയോഗിക്കാന്‍ കഴിയുന്ന സ്‌റ്റോക്‌സിന്റെ അഭാവവും രാജസ്ഥാന് നികത്താനാവില്ല.

അതേസമയം, ഇംഗ്ലണ്ട് ടെസ്റ്റ് ടീമില്‍ ഇടംലഭിക്കാതെ പോയതോടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ മോയിന്‍ അലിയുടെ സാന്നിധ്യം ഇന്ന് ബാംഗ്ലൂരിന് ലഭിക്കും. കഴിഞ്ഞ മല്‍സരത്തില്‍ വെടിക്കെട്ട് ഇന്നിങ്‌സുമായി ബാംഗ്ലൂരിന്റെ വിജയത്തിന് ചുക്കാന്‍ പിടിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ അലിക്കായിരുന്നു.

IPL 2018: പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ ബാംഗ്ലൂരും രാജസ്ഥാനും ഇന്ന് നേര്‍ക്കുനേര്‍
ടീം

ടീം

രാജസ്ഥാന്‍ റോയല്‍സ്: രാഹുല്‍ ത്രിപാതി, ഡാരി ഷോര്‍ട്ട്, അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, ഹെയ്ന്റിക് ക്ലാസ്സെന്‍, സ്റ്റുവര്‍ട്ട് ബിന്നി, കെ ഗൗതം, ജയ്‌ദേവ് ഉനാട്കട്ട്, ഇഷ് സോധി, ജൊഫ്ര ആര്‍ച്ചര്‍, അനുരീത് സിങ്.

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: പാര്‍ഥീവ് പട്ടേല്‍, വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, മോയിന്‍ അലി, കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം, മന്‍ദീപ് സിങ്, സര്‍ഫ്രാസ് ഖാന്‍, ടിം സോത്തി, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്, യുസ്‌വേന്ദ്ര ചഹാല്‍.

Story first published: Saturday, May 19, 2018, 13:45 [IST]
Other articles published on May 19, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X