വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ തുണച്ചു; ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ സഞ്ജു സാംസണും പ്രിഥ്വി ഷായും

IPL 2018 | ഇന്ത്യ-ഇംഗ്ലണ്ട് ഏകദിന പരമ്പര | OneIndia Malayalam

മുംബൈ: ഐപിഎല്ലിലെ മിന്നുന്ന പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ പ്രിഥ്വി ഷായും, സഞ്ജു സാംസണും, ശുഭ്മാന്‍ ഗില്ലും ഇടംനേടി. ഇംഗ്ലണ്ടില്‍ നടക്കുന്ന ഏകദിന, ചതുര്‍ദിന മത്സരങ്ങളിലാണ് ഇന്ത്യ എ ടീം പങ്കെടുക്കുന്നത്. ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ക്യാപ്റ്റന്‍ കൂടിയായ പ്രിഥ്വി ഷാ ഇരു ടീമുകളിലും ഇടംനേടി.

ജൂണ്‍ 22നാണ് പര്യടനം ഇംഗ്ലണ്ട് ലയണ്‍സ്, വെസ്റ്റിന്റീസ് എ ടീം എന്നിങ്ങനെ ത്രിരാഷ്ട്ര ടൂര്‍ണമന്റിന് ശേഷമായിരിക്കും ചതുര്‍ദിന മത്സരം. ജൂലൈ 16 മുതല്‍ 19 വരെ നടക്കുന്ന ചതുര്‍ദിന മത്സരത്തില്‍ യുവനിരയെയാണ് ഇന്ത്യ അണിനിരത്തുക. കൗണ്ടി ടീമുമായി രണ്ട് ത്രിദിന മത്സരങ്ങളും ഇന്ത്യ കളിക്കുന്നുണ്ട്.

prithvishaw1

2013ല്‍ ഹാരിസ് ഷീല്‍ഡ് മാച്ചില്‍ 546 റണ്‍സ് എടുത്ത് പതിനാലുകാരന്‍ പ്രിഥ്വി ഷാ ചരിത്രം കുറിച്ചിരുന്നു. 2012ലും, 2013ലും സ്‌കൂളിനുവേണ്ടി ഹാരിസ് ഷീര്‍ഡ് കിരീടം സ്വന്തമാക്കുന്നതില്‍ യുവതാരം നിര്‍ണായ പങ്കുവഹിച്ചു. ഇന്ത്യ അണ്ടര്‍ 19 ലോകകപ്പ് നേടിയപ്പോഴും പ്രിഥ്വി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. നടപ്പു സീസണില്‍ ദില്ലിക്കുവേണ്ടി ഐപിഎല്ലിലും താരം മിന്നുന്ന ഫോമിലാണ്. ഐപിഎല്ലിലെ പ്രകടനം തന്നെയാണ് മലയാളി സഞ്ജു സാംസണും എ ടീമിലേക്കുള്ള വാതില്‍ തുറന്നുകൊടുത്തത്.

മറ്റൊരു മലയാളി താരം കരുണ്‍നായരും ഇന്ത്യ എ ടീമില്‍ ഇടം നേടിയിട്ടുണ്ട്. ശ്രേയസ് അയ്യരാണ് ഏദകിന ടീമിനെ നയിക്കുന്നത്. മായങ്ക് അഗര്‍വാള്‍, ഹനുമ വിഹാരി, ദീപക് ഹൂഡ, ഋഷഭ് പന്ത്, വിജയ് ശങ്കര്‍, കെ ഗൗതം, അക്ഷര്‍ പട്ടേല്‍, ക്രുനാല്‍ പാണ്ഡെ, പ്രസിദ്ധ് കൃഷ്ണ, ദീപക് ചാഹര്‍, ഖലീല് അഹമ്മദ്, ശാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയവരാണ് ടീമിലെ മറ്റു പ്രമുഖ താരങ്ങള്‍.

Story first published: Wednesday, May 9, 2018, 8:57 [IST]
Other articles published on May 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X