സെവാഗും പ്രീതിയും തമ്മില്‍ ഉടക്കി; സെവാഗ് പഞ്ചാബ് വിടാനൊരുങ്ങുന്നു

Posted By: Mohammed shafeeq ap

മൊഹാലി: രാജസ്ഥാന്‍ റോയല്‍സിനെതിരായ തോല്‍വിക്കു പിന്നാലെ കിങ്‌സ് ഇലവന്‍ പഞ്ചാബ് ഉടമയും ബോളിവുഡ് നടിയുമായ പ്രീതി സിന്റയും ടീമിന്റെ ഉപദേശകനും മുന്‍ ഇന്ത്യന്‍ ഓപണറുമായ വീരേന്ദര്‍ സെവാഗും തമ്മില്‍ ഉടക്കിയതായി റിപോര്‍ട്ട്. രാജസ്ഥാനെതിരായ മല്‍സരത്തില്‍ ക്യാപ്റ്റന്‍ ആര്‍ അശ്വിനെ വണ്‍ഡൗണാക്കി ഇറക്കിയ തീരുമാനമാണ് പ്രീതിയും സെവാഗും തമ്മിലുള്ള ഉടക്കിലേക്ക് എത്തിച്ചതെന്നാണ് റിപോര്‍ട്ടുകള്‍.

ഓപണര്‍ ക്രിസ് ഗെയ്ല്‍ പുറത്തായപ്പോള്‍ അശ്വിനാണ് വണ്‍ഡൗണായി ക്രീസിലെത്തിയത്. കരുണ്‍ നായര്‍, മനോജ് തിവാരി തുടങ്ങിയ മികവുറ്റ ബാറ്റ്‌സ്മാന്‍മാര്‍ ഇറങ്ങാനിരിക്കെയാണ് വണ്‍ഡൗണായി അശ്വിനെത്തിയത്. പക്ഷേ, അശ്വിന്‍ ഡക്കായി പുറത്തായതോടെ പഞ്ചാബിന്റെ തന്ത്രവും പാളുകയായിരുന്നു. ഈ തീരുമാനമാണ് ഉടമയായ പ്രീതിയെ ചൊടിപ്പിച്ചത്. മല്‍സരത്തിനു ശേഷം പ്രീതി ഇക്കാര്യം സെവാഗിനോട് വിശദീകരണം ചോദിക്കുകയും ചെയ്തുവെന്നാണ് റിപോര്‍ട്ടുകള്‍.

page

എന്നാല്‍, സെവാഗ് ശാന്തമായാണ് പ്രീതിയോട് കാര്യങ്ങള്‍ വിശദീകരിച്ചു കൊടുത്തത്. പ്ലെയിങ് ഇലവനിലെ സെവാഗിന്റെ തീരുമാനങ്ങളും ഇതിനു മുന്‍പും പ്രീതിയെ ചൊടിപ്പിച്ചിരുന്നുവെന്നാണ് പുറത്തുവരുന്ന റിപോര്‍ട്ടുകള്‍. പ്രീതിയുടെ അനാവശ്യ ഇടപെടലിനെ തുടര്‍ന്ന് ഈ സീസണോടെ സെവാഗ് പഞ്ചാബ് ഉപദേശക സ്ഥാനമൊഴിയുമെന്നും സൂചനയുണ്ട്. പഞ്ചാബ് ടീമിലെ വിവാദം ആളിക്കത്തുന്നതിനിടയിലും പ്രീതിയും സെവാഗും മാധ്യമങ്ങള്‍ക്കു മുന്നില്‍ മൗനം പാലിക്കുകയാണ്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, May 11, 2018, 17:39 [IST]
Other articles published on May 11, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍