വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇത് ക്ലൈമാക്‌സ്... ഇനിയൊരു സീസണില്‍ കാണില്ല? കൂട്ടത്തില്‍ യുവിയും!!

ചില സീനിയര്‍ താരങ്ങളെ ഈ സീസണു ശേഷം ഒഴിവാക്കിയേക്കും

By Manu
ഇനിയൊരു സീസണില്‍ യുവി ഉണ്ടാകുമോ

മുംബൈ: ഐപിഎല്ലിന്റെ 12ാം സീസണിനു തിരശീല വീഴും മുമ്പ് ശേഷിക്കുന്നത് ഒരേയൊരു പോരാട്ടം മാത്രം. ഞായറാഴ്ച നടക്കാനിരിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള ഫൈനലോടെ ക്രിക്കിറ്റിന്റെ ചെറുപൂരത്തിന് കൊടിയിറങ്ങും. അത്യധികം ആവേശകരമായ പോരാട്ടങ്ങള്‍ കണ്ട ഒരു സീസണാണ് വിട വാങ്ങാന്‍ പോവുന്നത്. അപ്രതീക്ഷിത ഹീറോസിനെയും ഫ്‌ളോപ്പുകളെയുമെല്ലാം വിവിധ ഫ്രാഞ്ചൈസികളില്‍ ഇത്തവണ കണ്ടു കഴിഞ്ഞു.

പ്രചോദനം മൂന്നു പേരെന്ന് ശ്രേയസ്, രണ്ടു പേരും കൂടി ആറ് കിരീടങ്ങള്‍!! മൂന്നാമനു ഒന്ന് പോലുമില്ല പ്രചോദനം മൂന്നു പേരെന്ന് ശ്രേയസ്, രണ്ടു പേരും കൂടി ആറ് കിരീടങ്ങള്‍!! മൂന്നാമനു ഒന്ന് പോലുമില്ല

പ്രതീക്ഷയ്‌ക്കൊത്തുയരാതെ പോയ ചില സീനിയര്‍ താരങ്ങളും ഈ സീസണിന്റെ നിരാശയാണ്. അടുത്ത സീസണില്‍ ഒരുപക്ഷെ ഇവരെ ഫ്രാഞ്ചൈസികള്‍ക്കൊപ്പം കണ്ടെന്നും വരില്ല. ഏതൊക്കെയാണ് ഈ പ്രമുഖരെന്നു നോക്കാം.

യൂസുഫ് പഠാന്‍

യൂസുഫ് പഠാന്‍

മുന്‍ വെടിക്കെട്ട് ഓള്‍റൗണ്ടര്‍ യൂസുഫ് പഠാന്‍ വന്‍ പരാജയമായി മാറിയ സീസണായിരുന്നു ഇത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന അദ്ദേഹത്തിന് ഒരു ചലനവും സൃഷ്ടിക്കാനായില്ല. ചില മല്‍സരങ്ങളില്‍ യൂസുഫിന് ഹൈദരാബാദ് അവസരം നല്‍കി നോക്കിയെങ്കിലും ഫലമുണ്ടായില്ല.
10 മല്‍സരങ്ങളിലാണ് അദ്ദേഹം ഹൈദരാബാദിന്റെ പ്ലെയിങ് ഇലവനിലുണ്ടായിരുന്നത്. 13.33 എന്ന ദയനീയ ശരാശരിയില്‍ വെറും 40 റണ്‍സെടുക്കാനേ അദ്ദേഹത്തിനായുള്ളൂ. ബാറ്റിങില്‍ മാത്രമല്ല ഫീല്‍ഡിങിലും യൂസുഫ് ചില പിഴവുകള്‍ വരുത്തി. ഇതോടെ അടുത്ത സീസണില്‍ 36 കാരനായ താരത്തെ ഹൈദരാബാദ് നിലനിര്‍ത്തില്ലെന്ന് ഏറക്കുറെ ഉറപ്പാവുകയും ചെയ്തിട്ടുണ്ട്.

യുവരാജ് സിങ്

യുവരാജ് സിങ്

ഇന്ത്യയുടെ മുന്‍ സൂപ്പര്‍ താരം യുവരാജ് സിങ് ഈ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം ശക്തമായൊരു തിരിച്ചുവരവ് നടത്തുമെന്ന് ആരാധകര്‍ സ്വപ്‌നം കണ്ടെങ്കിലും അത് യാഥാര്‍ഥ്യമായില്ല. ഈ സീസണിനു മുമ്പ് നടന്ന ലേലത്തില്‍ ഒരു കോടിക്കാണ് യുവിയെ മുംബൈ സ്വന്തമാക്കിയത്.
മുംബൈക്കൊപ്പം ആദ്യ കളിയില്‍ ഫിഫ്റ്റി നേടിയ അദ്ദേഹം തുടക്കം ഗംഭീരമാക്കിയിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള മല്‍സരങ്ങൡ യുവിക്ക് ഈ മികവ് ആവര്‍ത്തിക്കാനായില്ല. ഇതോടെ പ്ലെയിങ് ഇലവനില്‍ നിന്നും താരം പുറത്തായി. നാല് ഇന്നിങ്‌സുകളില്‍ നിന്നും 98 റണ്‍സാണ് യുവി സീസണില്‍ നേടിയത്. മോശമല്ലാത്ത പ്രകടനം നടത്തിയിട്ടും താരത്തിന് മുംബൈ വേണ്ടത്ര അവസരങ്ങള്‍ നല്‍കിയില്ലെന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. 37 വയസ്സെത്തി നില്‍ക്കുന്ന യുവി ഈ ഐപിഎല്ലോടെ വിരമിക്കാനാണ് സാധ്യത.

മുരളി വിജയ്

മുരളി വിജയ്

ഐപിഎല്ലില്‍ നേരത്തേ ഓപ്പണറായി ഇറങ്ങി സെഞ്ച്വറി വരെ നേടിയിട്ടുള്ള താരമാണ് ചെന്നൈ സൂപ്പര്‍കിങ്‌സ് താരം മുരളി വിജയ്. ഈ സീസണില്‍ പല മല്‍സരങ്ങളിലും ചെന്നൈയുടെ ബാറ്റിങ് നിര പതറിയെങ്കിലും വിജയ്ക്ക് വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ നല്‍കിയുള്ളൂ.
കഴിഞ്ഞ ലേലത്തില്‍ രണ്ടു കോടി രൂപയ്ക്കാണ് വിജയിയെ ചെന്നൈ ടീമിലേക്കു കൊണ്ടുവന്നത്. തന്റെ പ്രതിഭ തെളിയിക്കാന്‍ 35 കാരന് സിഎസ്‌കെ വേണ്ടത്ര അവസരങ്ങള്‍ നല്‍കിയില്ലെന്നതാണ് യാഥാര്‍ഥ്യം. 35 കാരനായ വിജയിയെ ഇനിയൊരു സീസണ്‍ കൂടി സിഎസ്‌കെയുടെ മഞ്ഞക്കുപ്പായത്തില്‍ കാണുമോയെന്ന കാര്യം സംശയമാണ്.

Story first published: Saturday, May 11, 2019, 12:37 [IST]
Other articles published on May 11, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X