ഇന്ത്യ ന്യൂസിലന്‍ഡ് ഒന്നാം ടി20 മത്സരം ഉപേക്ഷിക്കുമോ?; ആരാധകര്‍ നിരാശയില്‍

Posted By:

ദില്ലി: ഏകദിന പരമ്പരയ്ക്കുശേഷം ഇന്ത്യയും ന്യൂസിലന്‍ഡും തമ്മിലുള്ള ആദ്യ ടി20 മത്സരം ഉപേക്ഷിച്ചേക്കുമെന്ന് ആശങ്ക. ദില്ലിയില്‍ നടക്കേണ്ടുന്ന മത്സരത്തില്‍ അന്തരീക്ഷ മലിനീകരണമാണ് വിനയാകുന്നത്. ദീപാവലിക്കുശേഷം ദില്ലിയിലെ അന്തരീക്ഷത്തില്‍ കടുത്ത മലിനീകരണമുണ്ടെന്നാണ് റിപ്പോര്‍ട്ട്. മത്സരം നടക്കേണ്ടുന്ന ഫിറോസ്ഷാ കോട്‌ല മൈതാനത്തിന് മുകളില്‍ വലിയതോതിലുള്ള മലിനീകരണമാണുള്ളത്.

ശ്രീശാന്തിനെ കൈവിട്ട് സ്‌കോട്ടിഷ് ക്ലബ്ബും; കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല

എന്നാല്‍, വില്ലനായിരിക്കുന്നത് കോടതിയുടെ ഡീസല്‍ ജനറേറ്റര്‍ നിരോധനമാണ്. ദില്ലിയിലെ അന്തരീക്ഷ മലിനീകരണത്തോത് ഉയരുന്നതിനാല്‍ ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കുന്നത് തടഞ്ഞിരുന്നു. സ്‌റ്റേഡിയത്തിലെ അഞ്ച് വലിയ ഫ് ളഡ് ലൈറ്റുകള്‍ക്ക് ഡീസല്‍ ജനറേറ്ററുകളാണ് ഉപയോഗിച്ചുവന്നിരുന്നത്.

indianteam

മത്സരത്തിനിടെ വൈദ്യുതി തടസ്സപ്പെട്ടാല്‍ കളിമുടങ്ങുമെന്ന അവസ്ഥയാണിപ്പോള്‍. ജനറേറ്ററുകള്‍ ഉപയോഗിക്കാതെ എങ്ങിനെ കളിനടത്തുമെന്നാണ് ദില്ലി ക്രിക്കറ്റ് അസോസിയേഷന്റെ ആലോചന. പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി റിട്ട. ജസ്റ്റിസ് വിക്രമാജിത് സെന്നിനെ നിയമിച്ചിട്ടുണ്ട്. പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡുമായും വൈദ്യുതി വകുപ്പുമായും ഇദ്ദേഹം വിഷയം ചര്‍ച്ച ചെയ്യും.

കളി നടക്കുന്ന സമയത്തേക്കുമാത്രമായി കൂടുതല്‍ വൈദ്യുതി അനുവദിക്കണമെന്നാണ് വൈദ്യുതി വകുപ്പിനോട് ആവശ്യപ്പെടുക. എന്നാല്‍, വൈദ്യുതക്ഷാമമുണ്ടായേക്കുമെന്നാണ് വകുപ്പിന്റെ മറുപടി. ഡീസല്‍ ജനറേറ്ററുകള്‍ ഒരു കാരണവശാലും ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന് പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡും വ്യക്തമാക്കിക്കഴിഞ്ഞു. ഇതോടെ എങ്ങിനെ മത്സരം നടത്തുമെന്ന ആശങ്കയിലാണ് ദില്ലി ക്രിക്കറ്റ് അസോസിയേഷന്‍.

Story first published: Sunday, October 29, 2017, 8:47 [IST]
Other articles published on Oct 29, 2017
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍