Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രീശാന്തിനെ കൈവിട്ട് സ്‌കോട്ടിഷ് ക്ലബ്ബും; കളിക്കാന്‍ അവസരം ലഭിച്ചേക്കില്ല

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരമായിരുന്ന എസ് ശ്രീശാന്തിനെ കളിക്കാന്‍ ക്ഷണിച്ചിരുന്ന സ്‌കോട്ട്‌ലന്‍ഡ് കൗണ്ടി ടീം തങ്ങളുടെ തീരുമാനം തിരുത്തുന്നു. ശ്രീശാന്തിനെതിരായ വിലക്ക് നിലനില്‍ക്കുമെന്ന ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്നാണ് മുന്‍ നിലപാടില്‍ നിന്നും സ്‌കോട്ടിഷ് ക്ലബ്ബ് ഗ്ലെന്റോത്ത്‌സ് പിന്മാറിയത്.

ശ്രീശാന്തിനെ കളിക്കാന്‍ അനുവദിക്കുന്ന കാര്യത്തില്‍ താത്കാലികമായ വിലക്ക് നിലനില്‍ക്കുകയാണെന്ന് ക്ലബ്ബ് വ്യക്തമാക്കി. ഇപ്പോഴത്തെ വിലക്ക് താത്കാലികമാണെന്നാണ് കരുതുന്നത്. ശ്രീശാന്തിന് സുപ്രീംകോടതിയില്‍ അനുകൂല വിധിയുണ്ടായാല്‍ ക്ലബ്ബില്‍ അവസരം നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.

sreesanth

നേരത്തെ ബിസിസിഐ തന്നെ ശ്രീശാന്തിനെ വിദേശത്ത് കളിക്കുന്നതില്‍ നിന്നും വിലക്കിയിരുന്നു. ബിസിസിഐ നിലപാട് കര്‍ശനമായതിനാല്‍ സ്‌കോട്ട്‌ലന്‍ഡിന് കാര്യമായൊന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ്. ഐസിസിയിലും മറ്റും ബിസിസിഐയ്ക്കുള്ള സ്വാധീനം പിന്നീട് സ്‌കോട്ട്‌ലന്‍ഡിന് വിനയാകും.

ഇന്ത്യയില്‍ അനുവദിക്കില്ലെങ്കില്‍ വിദേശത്തെങ്കിലും തന്നെ കളിക്കാന്‍ അനുവദിക്കണമെന്ന് നേരത്തെ ശ്രീശാന്ത് പറഞ്ഞിരുന്നു. ഹൈക്കോടതി വിധിക്കുശേഷമായിരുന്നു ശ്രീശാന്ത് ഇക്കാര്യം പറഞ്ഞത്. പിന്നീടിത് വന്‍ വിവാദത്തിന് വഴിവെക്കുകയും ചെയ്തു. ബിജെപി സ്ഥാനാര്‍ഥിയായി മത്സരിച്ച ശ്രീശാന്തിന് രാജ്യസ്‌നേഹമില്ലെന്നും മറ്റും സോഷ്യല്‍ മീഡിയയില്‍ പ്രചരണവുമുണ്ടായി.

Story first published: Sunday, October 29, 2017, 9:14 [IST]
Other articles published on Oct 29, 2017
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+