വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഇവരെ തൊട്ടാല്‍ പോക്കറ്റ് കീറും!! ഈ വിലയ്ക്ക് ആരു വാങ്ങാന്‍? ഫ്രാഞ്ചൈസികള്‍ തഴഞ്ഞേക്കും...

ചില താരങ്ങള്‍ക്കു ഞെട്ടിക്കുന്ന അടിസ്ഥാന വിലയാണുള്ളത്

By Manu

മുംബൈ: വരാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ 346 താരങ്ങളാണ് വിവിധ ഫ്രാഞ്ചൈസികളെ കാത്തിരിക്കുന്നത്. ഇവരില്‍ നിന്നും മൂന്നിലൊന്ന് പേര്‍ക്കു മാത്രമേ അടുത്ത സീസണില്‍ അവസരം ലഭിക്കൂയെന്നതാണ് മറ്റൊരു രസകരമായ കാര്യം. അടിസ്ഥാന വിലയനുസരിച്ചാണ് ലേലത്തില്‍ കളിക്കാരെ തരം തിരിച്ചിരിക്കുന്നത്. രണ്ടു കോടി അടിസ്ഥാന വിലയുള്ള താരങ്ങളാണ് തലപ്പത്ത്. പിന്നീട് 1.5, 1 കോടി എന്നിങ്ങനെ താഴേക്കാണ് താരങ്ങളുടെ മൂല്യം.

ഐപിഎല്‍: പ്രതീക്ഷ കൈവിടാതെ ഇവര്‍... ലക്ഷ്യം തിരിച്ചുവരവ് തന്നെ, സംഘത്തില്‍ ഇര്‍ഫാനുംഐപിഎല്‍: പ്രതീക്ഷ കൈവിടാതെ ഇവര്‍... ലക്ഷ്യം തിരിച്ചുവരവ് തന്നെ, സംഘത്തില്‍ ഇര്‍ഫാനും

കോലി നയിക്കുന്നു, കൂട്ടിന് രഹാനെയും... പെര്‍ത്തില്‍ ഇന്ത്യയുടെ തിരിച്ചടി, മൂന്നിന് 172 കോലി നയിക്കുന്നു, കൂട്ടിന് രഹാനെയും... പെര്‍ത്തില്‍ ഇന്ത്യയുടെ തിരിച്ചടി, മൂന്നിന് 172

ഇക്കൂട്ടത്തില്‍ ഉയര്‍ന്ന അടിസ്ഥാന വിലയുള്ള ചില കളിക്കാര്‍ അത് അര്‍ഹിക്കുണ്ടോയെന്ന കാര്യം പോലും സംശയത്തിലാണ്. ഇത്തരത്തില്‍ വലിയ അടിസ്ഥാന വിലയുള്ള ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

കോറി ആന്‍ഡേഴ്‌സന്‍ (2 കോടി)

കോറി ആന്‍ഡേഴ്‌സന്‍ (2 കോടി)

ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സന്റെ അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. ഏകദിനത്തിലെ വേഗമേറിയ സെഞ്ച്വറി വീരനായ ആന്‍ഡേഴ്‌സന്‍ ഇപ്പോല്‍ അത്ര മികച്ച ഫോമിലല്ല. പരിക്കും സ്ഥിരതയില്ലാത്ത പ്രകടനങ്ങളുമെല്ലാം താരത്തെ വലയ്ക്കുന്നുണ്ട്. ഇത്തരമൊരു കളിക്കാരനെ രണ്ടു കോടി രൂപ ചെലവഴിച്ച് ഏതെങ്കിലുമൊരു ഫ്രാഞ്ചൈസി ലേലത്തില്‍ വാങ്ങാനുള്ള സാധ്യത തീരെ കുറവാണ്.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ആര്‍സിബിക്കായി മോശം പ്രകടനമാണ് ആന്‍ഡേഴ്‌സന്‍ നടത്തിയത്. തുടര്‍ന്നു താരത്തെ ടീം ഒഴിവാക്കുകയായിരുന്നു. ഇതൊന്നും പരിഗണണിക്കാതെയാണ് താരം തന്റെ അടിസ്ഥാനവില രണ്ടു കോടി നിശ്ചയിച്ചിട്ടുള്ളത്.

ലിയാം ഡോസന്‍ (1.5 കോടി)

ലിയാം ഡോസന്‍ (1.5 കോടി)

ഇംഗ്ലണ്ടില്‍ നിന്നുള്ള ഇടംകൈയന്‍ സ്പിന്നര്‍ ലിയാം ഡോസന്റെ അടിസ്ഥാന വില 1.5 കോടി രൂപയാണ്. ഇംഗ്ലീഷ് ടീമില്‍ സ്ഥിരാംഗം പോലുമല്ലാത്ത ഡോസന്‍ വെറും മൂന്നു ടെസ്റ്റുകളും ആറു വീതം ഏകദിനങ്ങളും ടി20കളും മാത്രമേ കളിച്ചിട്ടുള്ളൂ. ഐപിഎല്ലില്‍ താരം ഇതുവരെ കളിച്ചിട്ടുമില്ല. മാത്രമല്ല മറ്റൊരു ടി20 ടൂര്‍ണമെന്റുകളിലും ശ്രദ്ധേയമായ പ്രകടനങ്ങളൊന്നും ഡോസന്‍ കാഴ്ചവച്ചിട്ടുമില്ല.
ഫോമും കരിയറും പരിഗണിക്കുമ്പോള്‍ ഡോസന്റെ അടിസ്ഥാനവിലയായ 1.5 കോടി രൂപ വളരെ വലുതാണ്. ലേലത്തില്‍ തീര്‍ച്ചയായും തഴയപ്പെടാന്‍ സാധ്യതയുള്ള താരമാണ് അദ്ദേഹം.

ആഞ്ചലോ മാത്യൂസ് (2 കോടി)

ആഞ്ചലോ മാത്യൂസ് (2 കോടി)

ഒരു കാലത്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടര്‍മാരുടെ നിരയിലുണ്ടായിരുന്ന ശ്രീലങ്കന്‍ താരം ആഞ്ചലോ മാത്യൂസ് രണ്ടു കോടി രൂപയാണ് തന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിട്ടുള്ളത്. സമീപകാലത്തെ പ്രകടനങ്ങളെല്ലാം വിലയിരുത്തുമ്പോള്‍ ഈ വില വളരെ കൂടുതല്‍ തന്നെയാണെന്നതില്‍ സംശയമില്ല.
ലങ്കന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നൊഴിവാക്കപ്പെട്ട മാത്യൂസിന് ഇപ്പോള്‍ കളിക്കളത്തില്‍ പഴയ ഫോമിലേക്കുയരാന്‍ സാധിക്കുന്നില്ല. ഐപിഎല്‍ ലേലത്തില്‍ തഴയപ്പെടാന്‍ സാധ്യത കൂടുതലുള്ള മറ്റൊരു താരമാണ് അദ്ദേഹം.

ഡാര്‍സി ഷോര്‍ട്ട് (2 കോടി)

ഡാര്‍സി ഷോര്‍ട്ട് (2 കോടി)

കഴിഞ്ഞ സീസണിലെ ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്ന ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡാര്‍സി ഷോര്‍ട്ടിന്റെ അടിസ്ഥാന വില രണ്ടു കോടിയാണ്. രാജസ്ഥാനു വേണ്ടി ദയനീയ പ്രകടനമാണ് ഷോര്‍ട്ട് കഴിഞ്ഞ തവണ നടത്തിയത്. ഇതേ തുടര്‍ന്നു താരം ഒഴിവാക്കപ്പെടുകയും ചെയ്തു. കുട്ടി ക്രിക്കറ്റിലെ അപകടകാരിയായ താരമാണെങ്കിലും കുറച്ചുകാലമായി ഷോര്‍ട്ട് ഫോമൗട്ടാണ്.
ഐപിഎല്ലില്‍ അഭിമാനിക്കാവുന്ന ഒരു പ്രകടനം പോലുമില്ലാതിരുന്നിട്ടും ഷോര്‍ട്ട് ഇത്രയും വലിയ അടിസ്ഥാന വിലയിട്ടതിന്റെ ആശ്ചര്യത്തിലാണ് ഫ്രാഞ്ചൈസികള്‍.

കോളിന്‍ ഇന്‍ഗ്രാം (2 കോടി)

കോളിന്‍ ഇന്‍ഗ്രാം (2 കോടി)

ദക്ഷിണാഫ്രിക്കയുടെ ഇടംകൈയന്‍ ബാറ്റ്‌സ്മാനായ കോളിന്‍ ഇന്‍ഗ്രാമിന്റെയും അടിസ്ഥാന വില രണ്ടു കോടി രൂപ തന്നെ. ഇത്രയും വലിയ വിലയിടാന്‍ മാത്രം എന്തു നേട്ടങ്ങളാണ് താരത്തിനുള്ളതെന്നാണ് ക്രിക്കറ്റ് പ്രേമികള്‍ ചോദിക്കുന്നത്. 2013നു ശേഷം ദേശീയ ടീമിനു വേണ്ടി പോലും ഇന്‍ഗ്രാം കളിച്ചിട്ടില്ല.
2011ലെ ഒരേയൊരു ഐപിഎല്‍ സീസണില്‍ മാത്രമേ ഇന്‍ഗ്രാം കളിച്ചിട്ടുള്ളൂ. ദേശീയ ടീമിലോ മറ്റു ടി20 ടൂര്‍ണമെന്റുകളിലോയൊന്നും സജീവമല്ലാത്ത ഇന്‍ഗ്രാമിനു വേണ്ടി ലേലത്തില്‍ രണ്ടു കോടി ചെലവഴിച്ച് ഒരു ഫ്രാഞ്ചൈസിയും രംഗത്തു വരില്ലെന്നുറപ്പാണ്.

Story first published: Saturday, December 15, 2018, 16:17 [IST]
Other articles published on Dec 15, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X