വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ശങ്കറിന് പകരം മായങ്ക്... ഇന്ത്യക്കു പറ്റിയത് വലിയ വീഴ്ച!! വരേണ്ടിയിരുന്നത് ഇവരിലൊരാള്‍

ഓള്‍റൗണ്ടര്‍ക്കു പകരമാണ് ഓപ്പണര്‍ ടീമിലെത്തിയത്

By Manu
മായങ്കിനേക്കാള്‍ ഇന്ത്യ പരിഗണന നല്‍കേണ്ടിയിരുന്ന താരങ്ങൾ ആരൊക്കെ? | Oneindia Malayalam

ലണ്ടന്‍: ഒരു മല്‍സരം ബാക്കി നില്‍ക്കെ ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇടം നേടിയതിന്റെ ആഹ്ലാദത്തിലും ആശ്വാസത്തിലുമാണ് ടീം ഇന്ത്യ. ഇന്ത്യക്കും ലോക കിരീടത്തിനും ഇടയില്‍ ഇനി ബാക്കിയുള്ള രണ്ടു നിര്‍ണായക മല്‍സരങ്ങള്‍ മാത്രം. എന്നാല്‍ താരങ്ങളെ പരിക്ക് പിടികൂടുന്നത് ഇന്ത്യയെ ആശങ്കയിലാക്കുന്ന കാര്യം തന്നെയാണ്.

ലോകകപ്പ്: ധോണിയുടെ വിരമിക്കല്‍... റിപ്പോര്‍ട്ടുകള്‍ സത്യമോ? ഈ സൂചനകളുടെ അര്‍ഥം അത് തന്നെ!! ലോകകപ്പ്: ധോണിയുടെ വിരമിക്കല്‍... റിപ്പോര്‍ട്ടുകള്‍ സത്യമോ? ഈ സൂചനകളുടെ അര്‍ഥം അത് തന്നെ!!

തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിജയ് ശങ്കറാണ് പരിക്കു കാരണം ടൂര്‍ണമെന്റില്‍ നിന്നും അവസാനമായി പിന്‍മാറിയത്. മധ്യനിര ബാറ്റ്‌സ്മാന്‍ കൂടിയായ ശങ്കറിനു പകരം പക്ഷെ ഇന്ത്യ ഉള്‍പ്പെടുത്തിയത് ഓപ്പണറും മല്‍സരപരിചയം കുറവുമുള്ള മായങ്ക് അഗര്‍വാളിനെയാണ്. മായങ്കിനേക്കാള്‍ ഇന്ത്യ പരിഗണന നല്‍കേണ്ടിയിരുന്നത് വേറെ താരങ്ങള്‍ക്കായിരുന്നു. ഇവര്‍ ആരൊക്കെയെന്നു നോക്കാം.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

വിദേശ പിച്ചുകളില്‍ പ്രത്യേകിച്ചും ഇംഗ്ലണ്ടില്‍ മികച്ച റെക്കോര്‍ഡുള്ള ബാറ്റ്‌സ്മാനാണ് അജിങ്ക്യ രഹാനെ. നേരത്തേ ഇന്ത്യക്കു വേണ്ടി നാലാം നമ്പറില്‍ സ്ഥിരമായി കൡച്ചിരുന്ന താരം കൂടിയായിരുന്നു അദ്ദേഹം. കഴിഞ്ഞ ലോകകപ്പിലും ഇന്ത്യയുടെ നാലാംനമ്പര്‍ പൊസിഷഷനില്‍ രഹാനെയാണ് കളിച്ചത്. എന്നാല്‍ മധ്യ ഓവറുകളില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നതില്‍ നിറംമങ്ങിയതോടെ അദ്ദേഹത്തിന് സ്ഥാനം നഷ്ടമാവുകയായിരുന്നു.
പിന്നീട് ഫോം വീണ്ടെതുത്ത രഹാനെയെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ടീമിലേക്കു തിരിച്ചുവിളിച്ചിരുന്നു. ലോകകപ്പില്‍ അനുഭവസമ്പത്തിന് ഏറെ പ്രാധാന്യമുണ്ട്. മാത്രമല്ല ഇപ്പോള്‍ ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റില്‍ കളിച്ചു കൊണ്ടിരിക്കുന്നതിനാല്‍ സാഹചര്യങ്ങളുമായി പെട്ടെന്നു പൊരുത്തപ്പെടാനും രഹാനെയ്ക്കു കഴിയും.

ശ്രേയസ് അയ്യര്‍

ശ്രേയസ് അയ്യര്‍

ഇന്ത്യയുടെ ഭാവി താരമാവാന്‍ മിടുക്കുള്ള ശ്രേയസ് അയ്യര്‍ മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍ കൂടിയാണ്. കഴിഞ്ഞ ഐപിഎല്ലില്‍ ക്യാപ്റ്റനെന്ന നിലയിലും ബാറ്റ്‌സ്മാനെന്ന നിലയിലും ശ്രദ്ധേയമായ പ്രകടനം നടത്താന്‍ ശ്രേയസിനായിരുന്നു. നേരത്തേ ഇന്ത്യന്‍ എ ടീമിനൊപ്പം പല തവണ യുകെയില്‍ പര്യടനം നടത്തിയതിന്റെ അനുഭവസമ്പത്ത് താരത്തിനുണ്ട്. ഇന്ത്യക്കു വേണ്ടി മികച്ച പ്രകടനങ്ങളും ശ്രേയസ് നടത്തിയിരുന്നു.
ജൂനിയര്‍ കോച്ച് രാഹുല്‍ ദ്രാവിഡിനൊപ്പം കൂടുതല്‍ സമയം ചെലവിടാനായത് ശ്രേയസെന്ന ബാറ്റ്‌സ്മാന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായിട്ടുണ്ട്. ഈ ലോകകപ്പില്‍ ശങ്കറിനു പകരം നാലാം നമ്പര്‍ പൊസിഷനില്‍ ഏറ്റവും അനുയോജ്യനായ താരമാണ് ശ്രേയസ്.

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

ലോകകപ്പിനു തൊട്ടുമുമ്പ് വരെ ടീമിലെ നാലാം നമ്പര്‍ താരമെന്ന് ഉറപ്പിച്ച ബാറ്റ്‌സ്മാനായിരുന്നു അമ്പാട്ടി റായുഡു. എന്നാല്‍ നാട്ടില്‍ ഓസ്‌ട്രേലിയക്കെതിരേ നടന്ന പരമ്പരയിലെ മോശം പ്രകടനവും ഐപിഎല്ലില്‍ നിരാശപ്പെടുത്തിയതും റായുഡുവിന് ലോകകപ്പ് ടീമില്‍ സ്ഥാനം നഷ്ടപ്പെടുത്തി. കഴിഞ്ഞ 15 മാസത്തിനിടെ മിക്ക മല്‍സരങ്ങളിലും ഇന്ത്യയുടെ നാലാം നമ്പര്‍ താരം റായുഡുവായിരുന്നു. ഏഷ്യാ കപ്പിലും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലുമെല്ലാം താരം ശ്രദ്ധേയമായ പ്രകടനം നടത്തി. ഇതോടെ നാലാമനു വേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പിന് അറുതിയായെന്ന് ഏവരും ഉറപ്പിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ പെട്ടെന്നാണ് എല്ലാം മാറിമറിഞ്ഞത്.
ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെതിരായ പരമ്പരയില്‍ ഏഴു കളികളില്‍ നിന്നും 214 റണ്‍സാണ് റായുഡു നേടിയത്. ഇതോടെ താരത്തിന്റെ ടീമിലെ സ്ഥാനത്തിന് ഇളക്കം തട്ടി. റിഷഭ് പന്ത്, വിജയ് ശങ്കര്‍ എന്നിവരെപ്പോലുള്ള യുവതാരങ്ങളുടെ വരവും റായുഡുവിന് ഭീഷണിയായി.
എങ്കിലും 55 ഏകദിനങ്ങളില്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള റായുഡുവിനെ ശങ്കറിനു പകരം ഇന്ത്യ പരിഗണിക്കേണ്ടതായിരുന്നു. മാത്രമല്ല നേരത്തേ ഒഫീഷ്യല്‍ സ്റ്റാന്‍ഡ്‌ബൈ ലിസ്റ്റില്‍ താരം ഉള്‍പ്പെടുകയും ചെയ്തിരുന്നു. സെലക്ടര്‍മാരുടെ അവഗണനയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം റായുഡു ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു.

Story first published: Thursday, July 4, 2019, 14:40 [IST]
Other articles published on Jul 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X