വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അസ്ഹര്‍, ക്രോണ്യെ, ശ്രീശാന്ത്... ഒത്തുകളിയില്‍ 'ക്ലീന്‍ ബൗള്‍ഡ്', ഇവര്‍ വില്ലന്‍മാരായ ഹീറോകള്‍

ഏറ്റവുമധികം താരങ്ങള്‍ കുടുങ്ങിയത് പാകിസ്താനില്‍ നിന്നാണ്

By Manu

ദില്ലി: ക്രിക്കറ്റ് മാന്യമാരുടെ കളിയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നതെങ്കിലും പല മാന്യമാരുടെയും തനിനിറം പിന്നീട് വെളിച്ചത്തു വന്നിട്ടുണ്ട്. വാതുവയ്പ്പും ഒത്തുകളിയുമെല്ലാം ക്രിക്കറ്റിന്റെ ആദ്യകാലം മുതല്‍ തന്നെ ഉണ്ടായിരുന്നുവെന്ന് ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാവും. കളിക്കളത്തില്‍ വീരോചിത പ്രകടനം നടത്തി തങ്ങളുടെ ഹീറോയായി മാറിയ എത്രയെത്ര താരങ്ങളാണ് പിന്നീട് വില്ലന്‍മാരായി മാറിയത്.

ഒത്തുകളി: വാതുവയ്പ്പുകാര്‍ ഇന്ത്യന്‍ വംശജര്‍... ഒരാള്‍ വിരാട് കോലിയുടെ മുന്‍ ടീമംഗം!!ഒത്തുകളി: വാതുവയ്പ്പുകാര്‍ ഇന്ത്യന്‍ വംശജര്‍... ഒരാള്‍ വിരാട് കോലിയുടെ മുന്‍ ടീമംഗം!!

ക്രിക്കറ്റ് വിഗ്രഹങ്ങള്‍ വീണുടയുമോ? വീണ്ടും ഒത്തുകളി കൊടുങ്കാറ്റ്!! ആഷസിലും ഒത്തുകളി?ക്രിക്കറ്റ് വിഗ്രഹങ്ങള്‍ വീണുടയുമോ? വീണ്ടും ഒത്തുകളി കൊടുങ്കാറ്റ്!! ആഷസിലും ഒത്തുകളി?

നിരവധി പ്രമുഖ താരങ്ങളുടെ വലിയൊരു നിര തന്നെ ഇക്കൂട്ടത്തില്‍ ഉണ്ടെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീനില്‍ തുടങ്ങി കേരളത്തിന്റെ അഭിമാനമായി മാറിയ ഇന്ത്യന്‍ പേസര്‍ ശ്രീശാന്ത് വരെ ഈ ലിസ്റ്റിലുണ്ട്. ഇവരില്‍ പലരുടെയും ക്രിക്കറ്റ് കരിയര്‍ തന്നെ ഒത്തുകളി കേസിനു ശേഷം അവസാനിച്ചപ്പോള്‍ ചിലര്‍ ഫീനിക്‌സ് പക്ഷികളെപ്പോലെ ചാരത്തില്‍ നിന്നും ഉയിര്‍ത്തെഴുന്നേറ്റ് വീണ്ടും ക്രിക്കറ്റില്‍ പറന്നിറങ്ങി.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതുവരെ 24 താരങ്ങളാണ് ഒത്തുകളി വിവാദത്തില്‍ കുടുങ്ങി ശിക്ഷിക്കപ്പെട്ടത്. പാകിസ്താനാണ് പട്ടികയില്‍ മുന്നില്‍. ഏഴു പാക് താരങ്ങളാണ് ഒത്തുകളി കേസില്‍ പിടിക്കപ്പെടുകയും പിന്നീട് ശിക്ഷിക്കപ്പെടുകയും ചെയ്തത്. പ്രാദേശിക ക്രിക്കറ്റില്‍ 15 താരങ്ങളും ശിക്ഷയേറ്റുവാങ്ങിയിട്ടുണ്ട്.

 മുഹമ്മദ് അസ്ഹറുദ്ദീന്‍

മുഹമ്മദ് അസ്ഹറുദ്ദീന്‍

ഇന്ത്യയുടെ ക്രിക്കറ്റ് പ്രേമികള്‍ക്ക് അക്ഷരാര്‍ഥത്തില്‍ ഷോക്കായിരുന്നു മുന്‍ ക്യാപറ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍ ഒത്തുകളി കേസില്‍ കുടുങ്ങിയത്. 2000ല്‍ വാതുവയ്പ്പുകാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും നിര്‍ണായക വിവരങ്ങള്‍ കൈമാറുകയും ചെയ്തുവെന്നായിരുന്നു അസ്ഹറിനെതിരായ ആരോപണം. കൂടാതെ അന്തരിച്ച മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഹാസി ക്രോണ്യെയെ വാതുവയ്പ്പുകാര്‍ക്കു പപരിചയപ്പെടുത്തിയതും അസ്ഹറാണെന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
തുടര്‍ന്നു അസ്ഹറിനെ ക്രിക്കറ്റില്‍ നിന്നും ആജീവനാന്ത കാലത്തേക്കു വിലക്കുകയും ചെയ്തിരുന്നു. 2012ല്‍ കേസ് നിലനില്‍ക്കില്ലെന്നു കണ്ട് വിലക്ക് പിന്‍വലിക്കുകയായിരുന്നു. അപ്പോഴേക്കും അസ്ഹറിന്റെ ക്രിക്കറ്റ് കരിയര്‍ അവസാനിച്ചുവെന്നത് യാഥാര്‍ഥ്യം.

അജയ് ജഡേജ

അജയ് ജഡേജ

അസ്ഹറിനെപ്പോലെ തന്നെ 90 കളില്‍ ഇന്ത്യയുടെ ക്രിക്കറ്റ് പ്രേമികള്‍ക്കു പ്രിയങ്കരനായിരുന്നു സൂപ്പര്‍ താരം അജയ് ജഡേജ. എന്നാല്‍ ഒത്തുകളി കേസില്‍ ജഡേജയും അകപ്പെട്ടു. വാതുവയ്പുകാരുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചതിനെ തുടര്‍ന്ന് ജഡേജയെ അഞ്ചു വര്‍ഷത്തേക്കു ക്രിക്കറ്റില്‍ നിന്നു വിലക്കുകയുണ്ടായി. 2003ലാണ് ഈ വിലക്ക് പിന്‍വലിച്ചത്. വിലക്ക് കഴിഞ്ഞ് മടങ്ങിയെത്തിയെങ്കിലും പിന്നീടൊരിക്കലും ജഡേജയ്ക്ക് ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ അവസരം ലഭിച്ചില്ല.

 മനോജ് പ്രഭാകര്‍

മനോജ് പ്രഭാകര്‍

ഒത്തുകളി വിവാദത്തില്‍ കുടുങ്ങിയ മറ്റൊരു ഇന്ത്യന്‍ താരം. വളരെ കുറച്ചു കാലം മാത്രം ദേശീയ ടീമിനായി കളിച്ചിട്ടുള്ള പ്രഭാകറിന് അഞ്ചു വര്‍ഷത്തെ വിലക്കായിരുന്നു നേരിട്ടത്.
മുന്‍ നായകന്‍ കപില്‍ ദേവിനെയും മറ്റു ചിലരെയും ഒത്തുകളി വിവാദത്തില്‍ കുടുക്കാന്‍ 2000ല്‍ പ്രഭാകര്‍ ശ്രമിക്കുകയായിരുന്നു. പക്ഷെ ഇത് അദ്ദേഹത്തിനെതിരേ തിരിഞ്ഞുകൊത്തി. പ്രഭാകറിനെ കുറ്റക്കാരനെന്നു കണ്ടെത്തുകയും തുടര്‍ന്നു വിലക്കുകയുമായിരുന്നു.

സലീം മാലിക്

സലീം മാലിക്

പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ സലീം മാലിക്കും ഒത്തുകളി കേസില്‍ ശിക്ഷയേറ്റുവാങ്ങിയിട്ടുണ്ട്. കോഴ വാഗ്ദാനം ചെയ്തതിനാണ് 2000ല്‍ മാലിക്ക് പിടിക്കപ്പെടുന്നത്. തുടര്‍ന്ന് താരത്തെ ജയിലില്‍ അടയ്ക്കുകയും ചെയ്തു. ഇത്തരത്തില്‍ ജയിലിലാവുന്ന ആദ്യ താരം കൂടിയാണ് മാലിക്ക്.
കുറ്റക്കാരനെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ആജീവനാന്ത വിലക്കാണ് മാലിക്ക് നേരിട്ടത്. 2008ല്‍ ഈ വിലക്ക് പിന്‍വലിക്കുകയായിരുന്നു.

ഹാന്‍സി ക്രോണ്യെ

ഹാന്‍സി ക്രോണ്യെ

ദക്ഷിണാഫ്രിക്കയുടെ വീരനായകനായിരുന്നു ഹാന്‍സി ക്രോണ്യെ. മുന്നില്‍ നിന്നു പടനയിച്ച് മറ്റു ക്യാപ്റ്റന്‍മാര്‍ക്കു മാതൃകയായ താരം അപ്രതീക്ഷിതമായാണ് ഒത്തു കളി വിവാദത്തില്‍ അകപ്പെടുന്നത്. മല്‍സരം ഒത്തുകളിക്കുന്നതിനായി വാതുവയ്പ്പുകാരില്‍ നിന്നും പണം വാങ്ങുകയും നിര്‍ണായക വിവരങ്ങള്‍ക്ക് അവര്‍ക്കു കൈമാറുകയും ചെയ്തുവെന്നതായിരുന്നു അദ്ദേഹത്തിനെതിരായ കുറ്റം.
ആജീവനാന്ത വിലക്കാണ് ക്രോണ്യെക്കു നേരിടേണ്ടിവന്നത്. പക്ഷെ അദ്ദേഹം അതിനു കാത്തുനിന്നില്ല. 32ാം വയസ്സില്‍ ഒരു വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ക്രോണ്യെ ക്രിക്കറ്റിലെ ദുരന്തനായകരില്‍ ഒരാളായി മാറുകയും ചെയ്തു.

ഹെര്‍ഷല്‍ ഗിബ്‌സ്

ഹെര്‍ഷല്‍ ഗിബ്‌സ്

ദക്ഷിണാഫ്രിക്കയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ ഹെര്‍ഷല്‍ ഗിബ്‌സും ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. നാഗ്പൂരില്‍ നടന്ന ഒരു കളിയില്‍ മോശം പ്രകടനം നടത്താന്‍ വാതുവയ്പ്പുകാരില്‍ നിന്നും ഗിബ്‌സ് കോഴ വാങ്ങുകയായിരുന്നു. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് ഗിബ്‌സ് കളിയില്‍ അര്‍ധസെഞ്ച്വറി നേടുകയും ചെയ്തു.
എന്നാല്‍ അന്വേഷണത്തില്‍ തെറ്റുകാരനെന്നു തെളിഞ്ഞതോടെ ഗിബ്‌സിനെ ആറു മാസത്തേക്കു വിലക്കുകയായിരുന്നു.

മര്‍ലോണ്‍ സാമുവല്‍സ്

മര്‍ലോണ്‍ സാമുവല്‍സ്

ഒറ്റയ്ക്ക് മല്‍സരം ജയിപ്പിക്കാന്‍ ശേഷിയുള്ള താരങ്ങളിലൊരാളായാണ് വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ മര്‍ലോണ്‍ സാമുവല്‍സ്. ഇന്ത്യക്കെതിരേ കളിക്കുമ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനമാണ് സാമുവല്‍സ് നടത്താറുള്ളത്.
കളിക്കു മുമ്പ് ടീമിനെക്കുറിച്ചുള്ള വിവരങ്ങള്‍ വാതുവയ്പ്പുകാരനു കൈമാറിയെന്ന സംഭവത്തിലാണ് താരം പിടിക്കപ്പെടുന്നത്. തുടര്‍ന്നു സാമുവല്‍സിനെ രണ്ടു വര്‍ഷത്തേക്കു വിലക്കുകയും ചെയ്തിരുന്നു. വിലക്ക് മാറി തിരിച്ചുവന്ന ശേഷം ചില മികച്ച പ്രകടനങ്ങള്‍ നടത്തി ദുഷ്‌പേര് മായ്ക്കാനും സാധിച്ച അപൂര്‍വ്വം താരങ്ങളിലൊരാളാണ് സാമുവല്‍സ്.

മുഹമ്മദ് ആമിര്‍

മുഹമ്മദ് ആമിര്‍

പാകിസ്താന്‍ ക്രിക്കറ്റിലെ അടുത്ത ഇംറാന്‍ ഖാനോ, വസീം അക്രമോ ആവുമെന്ന് ക്രിക്കറ്റ് പണ്ഡിതര്‍ പുകഴ്ത്തിയ താരമായിരുന്നു പേസ് ബൗളര്‍ മുഹമ്മദ് ആമിര്‍. പക്ഷെ വളരെ ചെറിയ പ്രായത്തില്‍ തന്നെ ഒത്തുകളി വിവാദത്തില്‍ കുരുങ്ങി താരം ദുഷ്‌പേര് നേടി. 2010ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ വാതുവയ്പ്പുകാരില്‍ നിന്നും കോഴ വാങ്ങി നോ ബോളുകള്‍ എറിഞ്ഞുവെന്നതായിരുന്നു ആമിര്‍ ചെയ്ത കുറ്റം. അന്നു പ്രായപൂര്‍ത്തിയാവാത്തതിനാല്‍ താരത്തെ ജുവനൈല്‍ ജസ്റ്റിസ് ഹോമിലേക്ക് അയക്കുകയും ചെയ്തിരുന്നു.
അഞ്ചു വര്‍ഷത്തേക്കാണ് ആമിറിനെ ക്രിക്കറ്റില്‍ നിന്നും ഐസിസി വിലക്കിയത്. വിലക്ക് കഴിഞ്ഞ ആമിര്‍ ക്രിക്കറ്റിലേക്ക് ശക്തമായ തിരിച്ചുവരവാണ് നടത്തിയത്. നീണ്ട ഇടവേള തന്റെ കരിയറിനെ ബാധിച്ചിട്ടില്ലെന്നു തെളിയിച്ച താരം ഇപ്പോള്‍ പാക് ടീമിലെ അവിഭാജ്യഘടകമാണ്.

മുഹമ്മദ് ആസിഫ്

മുഹമ്മദ് ആസിഫ്

ആമിറിനെപ്പോലെ തന്നെ ഒരേ സമയത്ത് തന്നെ പിടിയിലായ മറ്റൊരു പാക് ബൗളറാണ് മുഹമ്മദ് ആസിഫ്. ഇംഗ്ലണ്ടിനെതിരേ നടന്ന ടെസ്റ്റില്‍ വാതുവയ്പ്പുകാരില്‍ നിന്നും പണം സ്വീകരിച്ചു മനപ്പൂര്‍വ്വം നോ ബോളുകള്‍ എറിഞ്ഞുവെന്നതായിരുന്നു ആസിഫ് ചെയ്ത കുറ്റം. തുടര്‍ന്നു ഒരു വര്‍ഷത്തേക്കു താരത്തെ ജയിലില്‍ അടയ്ക്കുകയും ചെയ്തു.
രണ്ടു വര്‍ഷത്തെ സസ്‌പെന്‍ഷനടക്കം ഏഴു വര്‍ഷത്തെ വിലക്കാണ് ആസിഫ് നേരിട്ടത്. പിന്നീട് പാക് ടീമില്‍ തിരിച്ചെത്താന്‍ പേസര്‍ക്കായിട്ടില്ല.

സല്‍മാന്‍ ബട്ട്

സല്‍മാന്‍ ബട്ട്

ആമിര്‍, ആസിഫ് എന്നിവര്‍ക്കൊപ്പം തന്നെ ഒത്തുകളിയില്‍ കുടുങ്ങിയ മറ്റൊരു താരമാണ് ഓപ്പണിങ് ബാറ്റ്‌സ്മാനും മുന്‍ ക്യാപ്റ്റനുമായ സല്‍മാന്‍ ബട്ട്. ആമിറും ആസിഫും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ മനപ്പൂര്‍വ്വം നോ ബോള്‍ എറിഞ്ഞപ്പോള്‍ ഇതിനു നിര്‍ദേശം നല്‍കിയത് അന്നത്തെ ക്യാപ്റ്റന്‍ കൂടിയായ ബട്ടായിരുന്നു.
കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു ഇംഗ്ലണ്ടിലെ സൗത്ത്‌വാര്‍ക്കിലെ ക്രൗണ്‍ കോടതി താരത്തിനു രണ്ടു വര്‍ഷവും ആറു മാസവും തടവ് ശിക്ഷ വിധിക്കുകയും ചെയതു. അഞ്ചു വര്‍ഷത്തെ സസ്‌പെന്‍ഷന്‍ അടക്കം 10 വര്‍ഷത്തെ വിലക്കാണ് ഐസിസി ബട്ടിനു ഏര്‍പ്പെടുത്തിയത്.

ഡാനിഷ് കനേരിയ

ഡാനിഷ് കനേരിയ

ഒത്തുകളി കേസില്‍ കുടുങ്ങി കരിയറിനു തിരശീല വീണ മറ്റൊരു പാകിസ്താന്‍ താരമാണ് ഡാനിഷ് കനേരിയ. മല്‍സരത്തില്‍ കൃത്രിമം കാണിച്ചുവെന്നതായിരുന്നു താരത്തിനെതിരായ കുറ്റം. ഇംഗ്ലീഷ് കൗണ്ടി ക്ലബ്ബായ എസെക്‌സിനായി കളിക്കുന്ന കാലത്തായിരുന്നു സംഭവം. ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ അച്ചടക്കസമിതി നടത്തിയ അന്വേഷണത്തില്‍ കനേരിയ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തു.
തുടര്‍ന്ന് ആജീവനാന്ത വിലക്കാണ് താരത്തിന് ശിക്ഷ ലഭിച്ചത്. ഇതിനെതിരേ 2013ല്‍ താരം അപ്പീല്‍ നല്‍കിയെങ്കിലും തള്ളപ്പെടുകയായിരുന്നു.

ശ്രീശാന്ത്

ശ്രീശാന്ത്

കളിക്കളത്തില്‍ വീറുറ്റ പ്രകടനങ്ങള്‍ നടത്തി മലയാളികുടെ അഭിമാനമായി മാറിയ പേസ് ബൗളര്‍ ശ്രീശാന്തിന്റെ പതനത്തിനും വഴിവച്ചത് ഒത്തുകളി വിവാദമായിരുന്നു. 2013ലെ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനായി കളിക്കുമ്പോള്‍ വാതുവയ്പ്പുകാരുമായി ചേര്‍ന്നു കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരേ റണ്‍സ് വിട്ടുനല്‍കിയെന്നതായിരുന്നു ശ്രീശാന്തിനെതിരായ ആരോപണം.
കളിയില്‍ മോശം പ്രകടനം നടത്താന്‍ വാതുവയ്പ്പുകാരില്‍ നിന്നും കോഴ വാങ്ങിയതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന് 2013 മെയ് 16ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ആജീവനാന്ത വിലക്കാണ് ശ്രീശാന്തിനു മേല്‍ ചുമത്തിയത്. ഇതിനെതിരേ താരം ഇപ്പോഴും നിയമപോരാട്ടം തുടരുകയാണ്.

 മുഹമ്മദ് അഷ്‌റഫുല്‍

മുഹമ്മദ് അഷ്‌റഫുല്‍

ബംഗ്ലാദേശ് ക്രിക്കറ്റിലെ ആദ്യ സൂപ്പര്‍ താരമെന്ന് വേണമെങ്കില്‍ മുഹമ്മദ് അഷ്‌റഫുലിലെ വിശേഷിപ്പിക്കാം. വെടിക്കെട്ട് ബാറ്റ്‌സ്മാനായ അഷ്‌റഫുലും ഒത്തുകളി വിവാദത്തില്‍ അകപ്പെട്ടിട്ടുണ്ട്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിന്റെ രണ്ടാം സീസണില്‍ വാതുവയ്പ്പുകാരുമായി ചേര്‍ന്ന് ഒത്തുകളിച്ചുവെന്നതായിരുന്നു കുറ്റം. 2013ലാണ് സംഭവം നടന്നത്.
ഇതേ തുടര്‍ന്ന് മൂന്നു വര്‍ഷത്തെ സസ്‌പെന്‍ഷനടക്കം എട്ടു വര്‍ഷത്തെ വിലക്കും അഷ്‌റഫുലിനു നേരിടേണ്ടിവന്നു.

 ലൂ വിന്‍സെന്റ്

ലൂ വിന്‍സെന്റ്

ന്യൂസിലന്‍ഡിന്റെ മികച്ച ബാറ്റ്‌സ്മാന്‍മാരിലൊരാളായ ലൂ വിന്‍സെന്റും ഒത്തുകളി കേസ് മൂലം കരിയര്‍ അവസാനിച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളാണ്. ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെ ഒതു വാതുവയ്പുകാരന്‍ തന്നെ സമീപിച്ചപ്പോള്‍ ഇക്കാര്യം മറച്ചുവച്ചു എന്നതായിരുന്നു വിന്‍സെന്റ് ചെയ്ത കുറ്റം. അന്ന് മൂന്നു വര്‍ഷത്തെ വിലക്കാണ് താരം നേരിട്ടത്.
പിന്നീട് ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിലും ഒത്തുകളിച്ചതിനെ തുടര്‍ന്നു വിന്‍സെന്റിന് ആജീവനാന്ത വിലക്കേര്‍പ്പെടുത്തുകയായിരുന്നു.

ഷര്‍ജീല്‍ ഖാന്‍

ഷര്‍ജീല്‍ ഖാന്‍

ഒത്തുകളി കേസില്‍ കുടുങ്ങി പാകിസ്താന് നാണക്കേടുണ്ടാക്കിയ മറ്റൊരു ക്രിക്കറ്റ് താരമാണ് ഷര്‍ജീല്‍ ഖാന്‍.
ഈ വര്‍ഷം ഓഗസ്റ്റില്‍ നടന്ന പാകിസ്താന്‍ സൂപ്പര്‍ ലീഗിര്‍ വാതുവയ്പ്പുകാരുമായി ചേര്‍ന്ന് ഒത്തുകളിച്ചതിന് അഞ്ചു വര്‍ഷത്തെ വിലക്ക് നേരിടുകയാണ് പാക് ക്രിക്കറ്റിലെ ഭാവി വാഗ്ദാനങ്ങളിലൊന്നായ ഷര്‍ജീല്‍.

Story first published: Thursday, December 14, 2017, 13:14 [IST]
Other articles published on Dec 14, 2017
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X