വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാറ്റ് കമ്മിന്‍സ് ഓസ്‌ട്രേലിയയുടെ പുതിയ ടെസ്റ്റ് നായകന്‍, വൈസ് ക്യാപ്റ്റനായി സ്റ്റീവ് സ്മിത്ത്

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ ടെസ്റ്റ് നായകനായി പാറ്റ് കമ്മിന്‍സിനെ നിയമിച്ചു. ലൈംഗിക വിവാദത്തില്‍ ഉള്‍പ്പെട്ട് ക്യാപ്റ്റനായിരുന്ന ടിം പെയ്‌നിന് നായകസ്ഥാനം ഒഴിയേണ്ടി വന്ന സാഹചര്യത്തിലാണ് പുതിയ നായകനായി കമ്മിന്‍സിനെ നിയമിച്ചത്. വൈസ് ക്യാപ്റ്റനായി സ്റ്റീവ് സ്മിത്തിനെയാണ് നിയമിച്ചത്. മുന്‍ ഓസീസ് നായകനായിരുന്ന സ്മിത്ത് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ട് വിലക്ക് നേരിടുകയും നായക പദവിയില്‍ നിന്ന് മാറ്റിനിര്‍ത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റനായെങ്കിലും സ്മിത്തിനെ പരിഗണിക്കുന്നത്.

Pat Cummins appointed Australia’s new Test captain | Oneindia Malayalam

ആഷസ് ടെസ്റ്റില്‍ പാറ്റ് കമ്മിന്‍സിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാവും ഓസ്‌ട്രേലിയ കളിക്കുക. ഡിസംബര്‍ 8ന് ഗാബയിലാണ് ആഷസ് ടെസ്റ്റ് ആരംഭിക്കുന്നത്. തട്ടകത്തില്‍ നടക്കുന്ന ആഷസ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ വീഴ്ത്താന്‍ പാറ്റ് കമ്മിന്‍സിന്റെ തന്ത്രങ്ങള്‍ക്ക് സാധിക്കുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. 64 വര്‍ഷത്തിന് ശേഷമാണ് ഒരു ബൗളര്‍ ഓസീസിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തുന്നത്. ഓസീസ് ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ 47ാമത്തെ ക്യാപ്റ്റനാണ് കമ്മിന്‍സ്.

patcummins

മാര്‍നസ് ലാബുഷെയ്‌ന്റെ പേര് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഉയര്‍ന്ന് കേട്ടിരുന്നെങ്കിലും കമ്മിന്‍സിലാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിശ്വാസം അര്‍പ്പിച്ചത്. പരിചയസമ്പന്നനായ സ്മിത്ത് ഒപ്പമുള്ളത് കമ്മിന്‍സിന്റെ ജോലി ഭാരം കുറക്കും. സ്മിത്തിനെ നേരിട്ട് നായകനാക്കിയാല്‍ വലിയ വിവാദം ചിലപ്പോള്‍ ഉണ്ടായേക്കും. പന്ത് ചുരണ്ടല്‍ വിവാദത്തില്‍ നടപടി നേരിട്ട സ്മിത്തിനെ നായകസ്ഥാനത്തേക്ക് വീണ്ടും എത്തിക്കുന്നത് തെറ്റായ സദ്ദേശം നല്‍കുമെന്ന് പറയുന്നവരും കുറവല്ല. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് സ്മിത്തിനെ വീണ്ടും ഓസീസിന്റെ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടത് .

പാറ്റ് കമ്മിന്‍സ് ടെസ്റ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്ന പേസറാണ്. നിലവില്‍ ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ അദ്ദേഹം തലപ്പത്താണ്. 1957ല്‍ റേ ലിന്‍ഡ് വാളാണ് ആദ്യമായി ഓസീസ് ക്യാപ്റ്റനായ പേസ് ബൗളര്‍. സര്‍ ഡൊണാള്‍ഡ് ബ്രാഡ്മാനൊക്കെ കളിച്ചിരുന്ന ഓസീസ് ടീമിനെയൊക്കെ നയിക്കാന്‍ ലിന്‍ഡ്‌വാളിനായിരുന്നു. സ്പിന്നര്‍ റിച്ചി ബെനൗഡാണ് അവസാനമായി ഓസ്‌ട്രേലിയയെ നയിച്ച ബൗളര്‍. 28 ടെസ്റ്റില്‍ ടീമിനെ നയിച്ച അദ്ദേഹം 12 ജയവും 11 സമനിലയും നേടിക്കൊടുത്തപ്പോള്‍ നാല് മത്സരം മാത്രമാണ് തോറ്റത് .

IND vs NZ: ദ്രാവിഡ് കോലി-രവി ശാസ്ത്രി കൂട്ടുകെട്ടിന്റെ പിന്നാലെയാണെന്ന് കരുതരുത്- സാബ കരീംIND vs NZ: ദ്രാവിഡ് കോലി-രവി ശാസ്ത്രി കൂട്ടുകെട്ടിന്റെ പിന്നാലെയാണെന്ന് കരുതരുത്- സാബ കരീം

പാറ്റ് കമ്മിന്‍സിന് കീഴില്‍ ഓസ്‌ട്രേലിയന്‍ ടീമിന്റെ പ്രകടനം എങ്ങനെയാവുമെന്ന് കണ്ടറിയാം. മൂന്ന് ഫോര്‍മാറ്റിലും സജീവമായുള്ള താരമാണ് കമ്മിന്‍സ്. പരിമിത ഓവറില്‍ ആരോണ്‍ ഫിഞ്ചാണ് ഓസ്‌ട്രേലിയയെ നയിക്കുന്നത്. ഓസ്‌ട്രേലിയയെ ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ കിരീടത്തിലേക്കെത്തിക്കാന്‍ അദ്ദേഹത്തിനായിരുന്നു. എന്നാല്‍ സമീപകാലത്തായി ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീമിന്റെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. കമ്മിന്‍സിന് കീഴില്‍ ഓസ്‌ട്രേലിയയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ മുന്നിലുള്ള ആദ്യത്തെ വെല്ലുവിളി ചിരവൈരി പോരാട്ടമായ ആഷസ് ടെസ്റ്റാണ്.

സ്റ്റീവ് സ്മിത്തിന് പകരക്കാരനായി ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്തേക്കെത്തിയ ടിം പെയ്ന്‍ ആഷസ് ടെസ്റ്റിനിടെ സഹ പ്രവര്‍ത്തകയോട് മോശമായി പെരുമാറുകയും അശ്ലീല ചിത്രങ്ങള്‍ അയക്കുകയും ചെയ്തതിന്റെ പേരിലാണ് വിവാദത്തിലായതും നായകസ്ഥാനം ഒഴിയേണ്ടി വന്നതും. പെയ്‌നെതിരേ പരസ്യമായി യുവതി രംഗത്തെത്തിയതോടെയാണ് അദ്ദേഹം നായകസ്ഥാനം ഒഴിഞ്ഞത്. വിക്കറ്റ് കീപ്പറായ പെയ്‌ന് കീഴില്‍ ഓസ്‌ട്രേലിയയുടെ പ്രകടനം മികച്ചതായിരുന്നില്ല. ഇന്ത്യ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ കിരീടം നേടിയതും പെയ്ന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനായിരിക്കെയാണ്. പുതിയ മാറ്റങ്ങള്‍ ഓസീസിനെ തുണക്കുമോയെന്ന് കാത്തിരുന്ന് കാണാം .

Story first published: Friday, November 26, 2021, 9:55 [IST]
Other articles published on Nov 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X