ഓക്‌ലന്‍ഡില്‍ കിവികള്‍ തന്നെ... ഇംഗ്ലണ്ടിനെ തരിപ്പണമാക്കി, ഇന്നിങ്‌സ് ജയം

Written By:

ഓക്‌ലന്‍ഡ്: ആദ്യദിനം തന്നെ തകര്‍പ്പന്‍ ബൗളിങിലൂടെ ഇംഗ്ലണ്ടിനെ നാണംകെടുത്തിയ ന്യൂസിലന്‍ഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ തകര്‍പ്പന്‍ ജയം സ്വന്തമാക്കി. ഇന്നിങ്‌സിന്റെയും 49 റണ്‍സിന്റെയും മികച്ച ജയാണ് കിവികള്‍ കൈക്കലാക്കിയത്. ഇതോടെ രണ്ടു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസിലന്‍ഡ് 1-0നു മുന്നിലെത്തുകയും ചെയ്തു. നേരത്തേ നടന്ന ഏകദിന പരമ്പരയില്‍ ഇംഗ്ലണ്ടിനോടേറ്റ തോല്‍വിക്ക് ഏകദിനത്തില്‍ കണക്കുതീര്‍ക്കുകയാണ് കിവീസിന്റെ ലക്ഷ്യം.

ധോണിയുടെ ദിനം എണ്ണപ്പെട്ടുകഴിഞ്ഞു!! കാര്‍ത്തിക്, സാഹ... ദാ ഇപ്പോള്‍ ഇഷാനും, വീഡിയോ കാണാം

സച്ചിന്‍, അഫ്രീദി... പന്ത് ചുരണ്ടല്‍ വിവാദം ക്രിക്കറ്റില്‍ പുത്തരിയല്ല, ഇവരും കുടുങ്ങി

1

ഒന്നാമിന്നിങ്‌സില്‍ 369 റണ്‍സിന്റെ കൂറ്റന്‍ ലീഡ് വഴങ്ങിയപ്പോള്‍ തന്നെ ഇംഗ്ലണ്ടിന്റെ വിധി കുറിക്കപ്പട്ടിരുന്നു. കിവീസിനെ രണ്ടാമിന്നിങ്‌സില്‍ ബാറ്റ് ചെയ്യിക്കാന്‍ 370 റണ്‍സ് വേണമെന്നിരിക്കെ അഞ്ചാം ദിനം 320 റണ്‍സില്‍ ഇംഗ്ലണ്ടിന്റെ രണ്ടാമിന്നിങ്‌സ് അവസാനിച്ചു. എങ്കിലും ഒന്നാമിന്നിങ്‌സിലെ ദുരന്തം പരിഗണിക്കുമ്പോള്‍ മികച്ച തിരിച്ചുവരവാണ് ഇംഗ്ലണ്ട് നടത്തിയത്. ബെന്‍ സ്‌റ്റോക്‌സ് (66), മാര്‍ക് സ്‌റ്റോണ്‍മാന്‍ (55), ക്യാപറ്റന്‍ ജോ റൂട്ട് (51), ക്രിസ് വോക്‌സ് (52) എന്നിവര്‍ അര്‍ധസെഞ്ച്വറി നേടി. രണ്ടിന്നിങ്‌സുകളിലായി ഒമ്പത് വിക്കറ്റ് പിഴുത കിവീസ് പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് മാന്‍ ഓഫ് ദി മാച്ച്. ഒന്നാമിന്നിങ്‌സില്‍ ആറും രണ്ടാമിന്നിങ്‌സില്‍ മൂന്നും വിക്കറ്റാണ് പേസര്‍ നേടിയത്.

2

നേരത്തേ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് ആദ്യദിനം തന്നെ വെറും 58 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടു പേര്‍ മാത്രമാണ് ഇംഗ്ലീഷ് നിരയില്‍ രണ്ടക്കം കടന്നത്. 33 റണ്‍സെടുത്ത ഒവേര്‍ട്ടനായിരുന്നു ടോപ്‌സ്‌കോറര്‍. ബോള്‍ട്ട് ആറും ടിം സോത്തി നാലും വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിങില്‍ കിവീസ് എട്ടു വിക്കറ്റിന് 427 റണ്‍സില്‍ ഒന്നാമിന്നിങ്‌സില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, March 26, 2018, 12:56 [IST]
Other articles published on Mar 26, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍