വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് കോറി ആന്‍ഡേഴ്‌സന്‍; എംഎല്‍സിയില്‍ കളിക്കും

വെല്ലിങ്ടണ്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ന്യൂസീലന്‍ഡിന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ കോറി ആന്‍ഡേഴ്‌സന്‍. 29ാം വയസിലാണ് ആന്‍ഡേഴ്‌സന്‍ ന്യൂസീലന്‍ഡ് ടീമിനൊപ്പം കളി മതിയാക്കിയതെന്നതാണ് ശ്രദ്ധേയം. ഇനി അമേരിക്കയില്‍ മേജര്‍ ലീഗ് ക്രിക്കറ്റില്‍ (എംഎല്‍സി) അദ്ദേഹം കളിക്കും. മൂന്ന് വര്‍ഷത്തേക്കാണ് എംഎല്‍സിയുമായി കോറി ആന്‍ഡേഴ്‌സന്‍ കരാര്‍ ഉണ്ടാക്കിയത്. ന്യൂസീലന്‍ഡ് ടീമിലെ സജീവ സാന്നിധ്യമല്ലായിരുന്നെങ്കിലും ഓള്‍റൗണ്ട് മികവിലൂടെ നിരവധി ആരാധകരെ സൃഷ്ടിക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു.

പേസ് ഓള്‍റൗണ്ടറായ കോറി ആന്‍ഡേഴ്‌സന്‍ മൂന്ന് ഫോര്‍മാറ്റിലുമായി 93 മത്സരങ്ങള്‍ ന്യൂസീലന്‍ഡിനുവേണ്ടി കളിച്ചിട്ടുണ്ട്. 'ന്യൂസീലന്‍ഡിനുവേണ്ടി കളിക്കാന്‍ സാധിച്ചത് വലിയ അംഗീകാരമാണ്. അതിന് സാധിച്ചതില്‍ അഭിമാനമുണ്ട്. എന്റെ എല്ലാ കാര്യത്തിലും വലിയ പിന്തുണയാണ് ന്യൂസീലന്‍ഡില്‍ നിന്ന് ലഭിച്ചത്. താരമെന്ന നിലയില്‍ ടീമിനൊപ്പം സ്വന്തമാക്കിയ നേട്ടങ്ങളില്‍ വളരെ സന്തോഷമുണ്ട്'-കോറി ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

coreyanderson

ആന്‍ഡേഴ്‌സണിന്റെ പ്രതിശ്രുത വധു അമേരിക്കക്കാരിയായ മേരി മാര്‍ഗരറ്റാണ്. ഇരുവരും അമേരിക്കയില്‍ താമസമാക്കാനുള്ള തയ്യാറെടുപ്പിലാണ്. അക്കാരണത്താലാണ് ന്യൂസീലന്‍ഡില്‍ നിന്ന് വിരമിച്ച് അമേരിക്കയിലേക്ക് തന്റെ തട്ടകം മാറ്റാന്‍ കോറി ആന്‍ഡേഴ്‌സന്‍ തയ്യാറായതെന്നാണ് റിപ്പോര്‍ട്ട്. 2018ലാണ് അവസാനമായി ന്യൂസീലന്‍ഡ് ജഴ്‌സിയില്‍ കോറി ആന്‍ഡേഴ്‌സന്‍ കളിച്ചത്.

വിരമിക്കല്‍ പ്രഖ്യാപനം വളരെ ബുദ്ധിമുട്ടി എടുത്ത തീരുമാനം ആണെന്നും അദ്ദേഹം പറഞ്ഞു. ' അതൊരു എളുപ്പമുള്ള തീരുമാനം ആയിരുന്നില്ല. നിരവധി തവണ എന്നോട് തന്നെ ഞാന്‍ ഈ ചോദ്യം ചോദിച്ചിരുന്നു. എന്താണ് ഞാന്‍ ഇപ്പോള്‍ ചെയ്യേണ്ടത്, അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എന്തൊക്കെ നേടാനാവും എന്ന് ചിന്തിച്ചു. എന്റെ ഭാവി ഭാര്യ മേരി മാര്‍ഗരറ്റ് അമേരിക്കക്കാരിയാണ്. അവള്‍ എന്റെ അമേരിക്കയിലേക്കുള്ള മാറ്റത്തിന് കാരണമായിട്ടുണ്ട്. എനിക്കുവേണ്ടി ഒരുപാട് ത്യാഗം സഹിച്ചവാളാണ് മേരി. പരിക്കിനെത്തുടര്‍ന്ന് ബുദ്ധിമുട്ടിയപ്പോള്‍ കൂടെ നിന്നവളാണ്. ഞങ്ങള്‍ രണ്ടുപേര്‍ക്കും അനുയോജ്യമാകുന്ന തരത്തിലാണ് ഇത്തരമൊരു തീരുമാനം എടുത്തത്'-കോറി ആന്‍ഡേഴ്‌സന്‍ പറഞ്ഞു.

2012ല്‍ ടി20 കളിച്ച് കിവീസ് ടീമിലേക്ക് വരവറിയിച്ച കോറി ആന്‍ഡേഴ്‌സന്‍ 2013ല്‍ ഏകദിനത്തിലും ടെസ്റ്റിലും അരങ്ങേറ്റം കുറിച്ചു. 13 ടെസ്റ്റില്‍ നിന്ന് 683 റണ്‍സും 16 വിക്കറ്റും 49 ഏകദിനത്തില്‍ നിന്ന് 1109 റണ്‍സും 60 വിക്കറ്റും 31 ടി20യില്‍ നിന്ന് 485 റണ്‍സും 14 വിക്കറ്റുമാണ് ന്യൂസീലന്‍ഡിനൊപ്പം അദ്ദേഹത്തിന്റെ സമ്പാദ്യം. 30 ഐപിഎല്ലില്‍ നിന്നായി 538 റണ്‍സും 11 വിക്കറ്റും കോറിയുടെ പേരിലുണ്ട്.

Story first published: Saturday, December 5, 2020, 11:46 [IST]
Other articles published on Dec 5, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X