വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കിങ്‌സ് ഇലവന്‍ പഞ്ചാബിനെ ഐപിഎല്ലില്‍നിന്നും പുറത്താക്കിയേക്കും; വമ്പന്‍ പണിവരുന്നു

അടുത്ത സീസണിൽ കാണുമോ പഞ്ചാബ് ?

ദില്ലി: ഐപിഎല്‍ ടീം കിങ്‌സ് ഇലവന്‍ പഞ്ചാബിനെ സസ്‌പെന്‍ഡ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രീതി സിന്റയുടെ മുന്‍ കാമുകനും ടീം ഉടമകളിലൊരാളുമായ നെസ്സ് വാഡിയയെ മയക്കുമരുന്ന് കേസില്‍ ശിക്ഷിച്ചതിനെ തുടര്‍ന്നാണ് ടീമിനെതിരെ നടപടി ആലോചിക്കുന്നത്. മയക്കുമരുന്ന് പിടിച്ചെടുത്തതിനെ തുടര്‍ന്ന് ജപ്പാനിലെ കോടതി ഇന്ത്യന്‍ വ്യവസായ ഭീമന് രണ്ട് വര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു.

രാജസ്ഥാനോട് ഗുഡ്‌ബൈ പറഞ്ഞ് സ്റ്റീവ് സ്മിത്ത് നാട്ടിലേക്ക് മടങ്ങിരാജസ്ഥാനോട് ഗുഡ്‌ബൈ പറഞ്ഞ് സ്റ്റീവ് സ്മിത്ത് നാട്ടിലേക്ക് മടങ്ങി

അവധിയാഘോഷിക്കാനെത്തിയ നെസ്സ് വാഡിയയുടെ പക്കല്‍നിന്നും ന്യൂ ചിറ്റോസ് വിമാനത്താവളത്തില്‍ വെച്ച് 25 ഗ്രാം മയക്കുമരുന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ഇതേതുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചില്‍ നെസ്സ് വാഡിയ അറസ്റ്റിലാവുകയും ചെയ്തു. സ്വകാര്യ ഉപയോഗത്തിനായാണ് താന്‍ മയക്കുമരുന്ന് കൈവശം വെച്ചതെന്നായിരുന്നു വാഡിയയുടെ വിശദീകരണം.

 ഉടമ കുറ്റം ചെയ്താല്‍ ടീമിനെതിരെ നടപടി

ഉടമ കുറ്റം ചെയ്താല്‍ ടീമിനെതിരെ നടപടി

ഇത് തന്നെയാണ് കിങ്‌സ് ഇലവന് കുരുക്കാകുന്നത്. ഐപിഎല്‍ നിയമാവലിപ്രകാരം ഒരു ടീം ഉടമ നിയമവിരുദ്ധമായ കാര്യങ്ങളില്‍ ഉള്‍പ്പെട്ടാല്‍ ടീമിനെ സസ്‌പെന്‍ഡ് ചെയ്യും. കളിക്കളത്തിന് അകത്തായാലും പുറത്തായാലും ടീം ഉടമയുടെ ഇത്തരം പ്രവര്‍ത്തികള്‍ ടീമിനെയും ഐപിഎല്ലിനെയും ബാധിക്കുമെന്ന് നേരത്തെതന്നെ ബിസിസിഐ വ്യക്തമാക്കിയിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ കിങ്‌സ് ഇലവനെതിരെ നടപടിയുണ്ടായേക്കുമെന്നാണ് സൂചന.

ചെന്നൈ ടീമിന്റെ പുറത്താകല്‍

ചെന്നൈ ടീമിന്റെ പുറത്താകല്‍

നേരത്തെ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത് ഉടമ ബെറ്റിങ്ങില്‍ ഏര്‍പ്പെട്ടെന്ന ആരോപണത്തെ തുടര്‍ന്നാണ്. ഇതേരീതിയില്‍ ഈ കേസില്‍ ഒരു ഉടമ മയക്കുമരുന്ന് കേസില്‍ ശിക്ഷിക്കപ്പെട്ടിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണം നടത്തിയശേഷം ടീമിനെതിരായ നടപടി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലോഥ കമ്മറ്റിയുടെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരമായിരുന്നു നേരത്തെ ചെന്നൈയെയും രാജസ്ഥാന്‍ റോയല്‍സിനെയും രണ്ടുവര്‍ഷത്തേക്ക് സസ്‌പെന്‍ഡ് ചെയ്തത്.

ബിസിസിഐയില്‍ ആശയക്കുഴപ്പം

ബിസിസിഐയില്‍ ആശയക്കുഴപ്പം

ലോഥ പാനല്‍ തുടര്‍ന്ന് ഒട്ടേറെ നിര്‍ദ്ദേശങ്ങളും മുന്നോട്ടുവെച്ചിരുന്നു. ഇതേതുടര്‍ന്ന് സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ കമ്മറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സിനെ നിയമിക്കുകയും ചെയ്തു. അതേസമയം, ഇപ്പോഴത്തെ സംഭവത്തില്‍ ബിസിസിഐ നടപടി ആരംഭിച്ചിട്ടില്ല. ബിസിസിഐ നെസ്സ് വാഡിയയ്ക്കും കിങ്‌സ് ഇലവന്‍ പഞ്ചാബിനും ഏതെങ്കിലും തരത്തില്‍ ഇളവു നല്‍കിയാല്‍ അത് ചോദ്യം ചെയ്യപ്പെടുമെന്ന ആശങ്കയുണ്ട്. ബിസിസിഐയിലെ ചില അംഗങ്ങള്‍ തന്നെ വിഷയത്തില്‍ ശരിയായ നടപടിവേണമെന്ന നിലപാടുകാരാണ്. എന്തായാലും, അടുത്ത സീസണില്‍ കിങ്‌സ് ഇലവന്‍ ഐപിഎല്ലില്‍ ഉണ്ടാകുമോ എന്ന കാര്യത്തില്‍ ആരാധകരും ആശങ്കയിലാണ്.


Story first published: Wednesday, May 1, 2019, 14:27 [IST]
Other articles published on May 1, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X