വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നിയന്ത്രിക്കാന്‍ ഇനി മലയാളിയായ നാരായണന്‍ കുട്ടി

കോഴിക്കോട്: അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ നിയന്ത്രിക്കുന്ന ഐസിസിയുടെ മാച്ച് റഫറിയായി ഇനി മലയാളിയായ വി നാരായണന്‍ കുട്ടിയും. ഇതാദ്യമായാണ് ഒരു മലയാളി ഈ പദവിയിലെത്തുന്നത്. 1987-88 സീസണിലാണ് കേരള രഞ്ജി ടീമില്‍ കളിച്ച താരം കൂടിയാണ് കോഴിക്കോട് ചേവായൂര്‍ സ്വദേശിയായ നാരായണന്‍കുട്ടി.

നിലവില്‍ ഇന്‍കം ടാക്‌സ് ഉദ്യോഗസ്ഥനായ ഇദ്ദേഹം ഐസിസിയുടെ നിര്‍ദ്ദിഷ്ട നിബന്ധനകള്‍ പൂര്‍ത്തിയാക്കിയാണ് മാച്ച് റഫറി പദവിയിലെത്തിയത്. രഞ്ജി ട്രോഫി ക്രിക്കറ്റില്‍ 78 ഇന്നിങ്സില്‍ 1793 റണ്‍സ് നേടിയ ഇദ്ദേഹം 2006-07 കാലത്തുതന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് (ബി.സി.സി.ഐ.) മാച്ച് റഫറി പാനലിലെത്തിയിരുന്നു. ആഭ്യന്തര തലത്തില്‍ 150 ലേറെ മത്സരങ്ങള്‍ നിയന്ത്രിച്ചു.

cricket1

മത്സരങ്ങളുടെ പ്രധാനനടത്തിപ്പുകാരാണ് മാച്ച് റഫറിമാര്‍. മൈതാനത്ത് അമ്പയര്‍മാര്‍ കളി നിയന്ത്രിക്കുമ്പോള്‍ മൈതാനത്തിന് പുറത്ത് എല്ലാ കാര്യങ്ങളുടെയും നിയന്ത്രണം മാച്ച് റഫറിയുടെ ചുമതലയിലാണ്. കളിക്കാര്‍ക്കെതിരായ അച്ചടക്ക നടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ മാച്ച് റഫറിമാര്‍ റിപ്പോര്‍ട്ട് നല്‍കണം.

എലൈറ്റ് പാനലും ഇന്റര്‍നാഷണല്‍ പാനലും എന്നിങ്ങനെ രണ്ടു പാനലായിട്ടാണ് ഐസിസിയുടെ റഫറിമാരുളളത്. ടെസ്റ്റ് ക്രിക്കറ്റ് രാജ്യങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങള്‍ ഐലൈറ്റ് പാനല്‍ നിയന്ത്രിക്കും. നിലവില്‍ മുന്‍ ഇന്ത്യന്‍ താരം ജവഗല്‍ ശ്രീനാഥ് എലൈറ്റ് പാനല്‍ റഫറിയാണ്. നാരായണന്‍ കുട്ടിയെ കൂടാതെ മനു നയ്യാര്‍ ഇന്ത്യയില്‍ നിന്നുള്ള ഇന്റര്‍നാഷണല്‍ പാനലിലെ അംഗമാണ്. ഇന്റര്‍നാഷണല്‍ പാനലിലെ അംഗങ്ങള്‍ ടെസ്റ്റ് അംഗീകാരമുള്ള രാജ്യങ്ങളുടെ എ ടീമുകള്‍ തമ്മിലുള്ള മത്സരവും ടെസ്റ്റ് അംഗീകാരമില്ലാത്ത രാജ്യങ്ങളുടെ അന്താരാഷ്ട്ര മത്സരങ്ങളും നിയന്ത്രിക്കും.

Story first published: Thursday, August 2, 2018, 14:37 [IST]
Other articles published on Aug 2, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X