വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെറിഞ്ഞ അവസാന പന്തില്‍ വിക്കറ്റും മുംബൈയ്ക്ക് കിരീടവും, ഇനിയില്ല; കളി നിര്‍ത്തി മലിങ്ക

കൊളംബോ: 2019 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫൈനല്‍.ശ്വാസമടക്കിപ്പിടിച്ച് കാണികള്‍.ചെന്നൈ സൂപ്പര്‍ കിങ്‌സിന് അവസാന പന്തില്‍ ജയിക്കാന്‍ രണ്ട് റണ്‍സ്. ഒരു റണ്‍സകലെ സൂപ്പര്‍ ഓവറിനുള്ള അവസരം. സ്‌ട്രൈക്കില്‍ സിഎസ്‌കെയുടെ ശര്‍ദുല്‍ ഠാക്കൂര്‍. ആകാംക്ഷയുടെ പരകോടിയില്‍ ക്രിക്കറ്റ് ലോകം നിന്ന നിമിഷത്തില്‍ യോര്‍ക്കറുടെ രാജകുമാരന് തെറ്റിയില്ല. വായുവിലൂടെ പാഞ്ഞ സ്ലോ യോര്‍ക്കറില്‍ ശര്‍ദുലിന് പിഴച്ചു. എല്‍ബിയില്‍ കുരുങ്ങി ശര്‍ദുല്‍ വീണപ്പോള്‍ ഒരു റണ്‍സകലെ മുംബൈക്ക് ജയവും കിരീടവും.

IPL 2021: Lasith Malinga announces retirement from franchise cricket

ഐപിഎല്ലിലെ എക്കാലത്തെയും മികച്ച പേസര്‍ ലസിത് മലിംഗ ടൂര്‍ണമെന്റിലെറിഞ്ഞ അവസാന പന്താണത്. ഇനിയൊരു ഫ്രാഞ്ചൈസി ക്രിക്കറ്റ് കളിക്കാന്‍ മലിംഗയില്ല. ഐപിഎല്ലിലെ തന്റെ അവസാന പന്തില്‍ വിക്കറ്റും കിരീടവും മുംബൈക്ക് സമ്മാനിച്ച ബൗളറെന്ന നിലയില്‍ തലയുയര്‍ത്തിയാണ് മലിംഗയുടെ മടക്കം. 14ാം സീസണിന് മുന്നോടിയായി താരങ്ങളെ ഒഴിവാക്കിയതിന്റെ പട്ടികയില്‍ മുംബൈ മലിങ്കയെ ഉള്‍പ്പെടുത്തിയതിന് പിന്നാലെയാണ് കളി നിര്‍ത്തുന്ന വിവരം മലിങ്ക ആരാധകരുമായി പങ്കുവെച്ചത്.

lasithmalingaipl

'കുടുംബവുമായി സംസാരിച്ചു. എല്ലാ ഫ്രാഞ്ചൈസി ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള ഏറ്റവും അനുയോജ്യമായ സമയം ഇതാണെന്ന് തോന്നുന്നു. പുതിയ സീസണിന് തയ്യാറെടുക്കുന്ന മുംബൈ ഇന്ത്യന്‍സ് മാനേജ്‌മെന്റിനോട് ഇക്കാര്യം സംസാരിച്ചപ്പോള്‍ അവര്‍ പൂര്‍ണ്ണ പിന്തുണ നല്‍കി. കാര്യങ്ങള്‍ അവര്‍ക്ക് മനസിലായി. ഈ അവസരം അംബാനി കുടുംബത്തിന് നന്ദി പറയാന്‍ ഉപയോഗിക്കുന്നു.മുംബൈ ഇന്ത്യന്‍സ് കുടുംബത്തിലെ എല്ലാവരോടും എല്ലാ ആരാധകരോടും 12 വര്‍ഷത്തെ മനോഹര നിമിഷങ്ങള്‍ നല്‍കിയതിന് നന്ദി പറയുന്നു'-മലിംഗ പറഞ്ഞു.

മുംബൈ എന്നെ കുടുംബത്തിലെ ഒരാളെപ്പോലെയാണ് പരിഗണിച്ചത്. കളത്തിനകത്തും പുറത്തും 100 ശതമാനം പിന്തുണ നല്‍കിയ അവര്‍ കളത്തില്‍ എനിക്ക് പൂര്‍ണ്ണ പിന്തുണയും നല്‍കി-മലിങ്ക കൂട്ടിച്ചേര്‍ത്തു.

'മുംബൈയ്‌ക്കൊപ്പം 12 വര്‍ഷം ജീവിച്ചയാളാണ് മലിങ്ക. അദ്ദേഹത്തിന്റെ തീരുമാനത്തെ ഞങ്ങള്‍ ബഹുമാനിക്കുന്നു. മലിംഗ മുംബൈ ഇന്ത്യന്‍സിന്റെ ഇതിഹാസമാണ്. മുംബൈ ഇന്ത്യന്‍സിനൊപ്പമുള്ള യാത്രയില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ വിലമതിക്കാനാവാത്തതാണ്. വാങ്കഡെയില്‍ അദ്ദേഹത്തിനായുള്ള ആര്‍പ്പുവിളികളെ ഞങ്ങള്‍ മിസ് ചെയ്യും. എന്നാല്‍ മുംബൈ ആരാധകരുടെ മനസില്‍ അവന്‍ എപ്പോഴും ഉണ്ടാവും'-മുംബൈ ഇന്ത്യന്‍സ് ഉടമ ആകാശ് അംബാനി പറഞ്ഞു.

122 ഐപിഎല്ലില്‍ നിന്നായി 170 വിക്കറ്റാണ് മലിങ്ക വീഴ്ത്തിയത്. 2009 മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിങ് നിരയിലെ വജ്രായുധമാണ് മലിങ്ക. 13 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. എന്തായാലും മലിംഗയുടെ അഭാവം മുംബൈ ഇന്ത്യന്‍സിന് നികത്താനാവാത്ത വലിയ നഷ്ടം തന്നെയാണ്.

Story first published: Thursday, January 21, 2021, 12:04 [IST]
Other articles published on Jan 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X