വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മുംബൈ നഗരത്തെ നിശ്ചലമാക്കി മുംബൈ ഇന്ത്യന്‍സിന്റെ വിജയഘോഷയാത്ര

ആവേശ സ്വീകരണം ഒരുക്കി മുംബൈ

മുംബൈ: മുംബൈ ഇന്ത്യന്‍സിന്റെ ഐപിഎല്‍ കിരീടശേഷമുള്ള ഘോഷയാത്ര മുംബൈ നഗരത്തെ അക്ഷരാര്‍ഥത്തില്‍ നിശ്ചലമാക്കി. ഞായറാഴ്ച ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഒരു റണ്‍സിന് തോല്‍പ്പിച്ചാണ് മുംബൈ നാലാം വട്ടവും ചാമ്പ്യന്മാരായത്. ഇതിനുശേഷം തിങ്കളാഴ്ച രാത്രിയോടെയാണ് ടീം ബസ്സില്‍ നഗരപ്രദിക്ഷിണം ആരംഭിച്ചത്. ടീം അംഗങ്ങളെ കാണാനും സ്വീകരണം നല്‍കാനുമായി ആയിരങ്ങള്‍ നഗരവീഥികളില്‍ തടിച്ചുകൂടി.

mumbaiindians

ഫ്രാഞ്ചൈസി ഉടമ മുകേഷ് അംബാനിയുടെ വീടായ ആന്റിലയില്‍ ടീം അംഗങ്ങള്‍ക്കും ആരാധകര്‍ക്കും സ്വീകരണമൊരുക്കിയിരുന്നു. ഇതിനുശേഷമാണ് തുറന്ന ബസ്സില്‍ കളിക്കാര്‍ ആഘോഷപൂര്‍വം നീങ്ങിയത്. നഗരത്തിലെ വിവിധ വഴികളിലൂടെ നീങ്ങിയ ബസ് നരിമാന്‍ പോയന്റിലെ ടീം അംഗങ്ങളുടെ ഹോട്ടലിന് മുന്നില്‍ സ്വീകരണപരിപാടികള്‍ അവസാനിപ്പിച്ചു. ടീം അംഗങ്ങള്‍ ആടിപ്പാടി ആഘോഷിച്ചത് ആരാധകര്‍ക്ക് പുതുമയുള്ള കാഴ്ചയായി. കളിക്കാര്‍ നഗരക്കാഴ്ചകള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവെക്കുകയും ചെയ്തു.

വെസ്റ്റിന്‍ഡീസിനെ വീണ്ടും തരിപ്പണമാക്കി ബംഗ്ലാദേശ്; ലോകകപ്പിലും വിയര്‍ക്കുംവെസ്റ്റിന്‍ഡീസിനെ വീണ്ടും തരിപ്പണമാക്കി ബംഗ്ലാദേശ്; ലോകകപ്പിലും വിയര്‍ക്കും

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പോരാട്ടവീര്യം തകര്‍ത്ത് അവസാന പന്തിലായിരുന്നു മുംബൈ വിജയം പിടിച്ചെടുത്തത്. അവസാന പന്തില്‍ ജയിക്കാന്‍ രണ്ടുറണ്‍ വേണമെന്നിരിക്കെ ശാര്‍ദുല്‍ താക്കൂറിനെ പുറത്താക്കി ലസിത് മലിംഗ മുംബൈയെ ചാമ്പ്യന്മാരാക്കി. മുംബൈ 8 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്തപ്പോള്‍ ചെന്നൈയ്ക്ക് 7 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.


Story first published: Tuesday, May 14, 2019, 9:50 [IST]
Other articles published on May 14, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X