വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാല് വര്‍ഷം മുമ്പത്തെ കളിയില്‍ മാറ്റമില്ല, ധോണിയുടെ പ്രകടനം ആ ഇന്നിംഗ്‌സ് പോലെ, ടീമും അവര്‍ തന്നെ

By Vaisakhan MK

മാഞ്ചസ്റ്റര്‍: വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യ ഏറ്റവു ഗംഭീര ജയമാണ് ലോകകപ്പില്‍ നേടിയിരിക്കുന്നത്. വിരാട് കോലി കളിയിലെ താരമായെങ്കിലും ആരാധകരുടെ മനം കവര്‍ന്നത് മഹേന്ദ്ര സിംഗ് ധോണിയാണ്. മികച്ചൊരു ഇന്നിംഗ്‌സുമായി വിമര്‍ശകരുടെ വായടപ്പിച്ചിരിക്കുകയാണ് ധോണി. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ധോണിയുടെ മെല്ലെപ്പോക്കിനെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കമുള്ളവര്‍ വിമര്‍ശിച്ചിരുന്നു.

ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ധോണി ആരാധകര്‍ സച്ചിനെ കണക്കിന് പരിഹസിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അതൊക്കെ ധോണിയുടെ പ്രകടനത്തോടെ തല്‍ക്കാലം അടങ്ങിയിരിക്കുകയാണ്. എന്നാല്‍ ധോണിയുടെ പ്രകടനത്തിന് കടുത്ത രീതിയിലുള്ള ചില സാമ്യങ്ങള്‍ ഉണ്ടെന്നാണ് വ്യക്തമാകുന്നത്. കഴിഞ്ഞ തവണ ധോണി ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങിയ ഏക മത്സരവും അത് തന്നെയായിരുന്നു.

വിന്‍ഡീസിനെതിരെ കളി

വിന്‍ഡീസിനെതിരെ കളി

ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ വെസ്റ്റിന്‍ഡീസിനെതിരെ കളിക്കുന്ന രീതി ധോണി ഈ ലോകകപ്പിലും തുടര്‍ന്നിരിക്കുകയാണ്. കഴിഞ്ഞ തവണയും പതറുന്ന ഇന്ത്യയെ വിജയ തീരത്തെത്തിച്ചത് ധോണിയായിരുന്നു. ഇത്തവണ അത്തരമൊരു പ്രകടനം ഗ്രൂപ്പ് ഘട്ടത്തില്‍ ആവര്‍ത്തിച്ചിരിക്കുകയാണ്. 2015ലെ ലോകകപ്പില്‍ ഇന്ത്യ മികച്ച പ്രകടനമാണ് ഗ്രൂപ്പ് ഘട്ടത്തില്‍ നടത്തിയത്. പക്ഷേ അപ്പോഴും ചര്‍ച്ചയായത് മഹേന്ദ്ര സിംഗ് ധോണിയുടെ ഫോമായിരുന്നു. അന്നും വിന്‍ഡീസിനെതിരെയുള്ള പ്രകടനത്തിലൂടെയാണ് ധോണി വിമര്‍ശകര്‍ക്ക് മറുപടി നല്‍കിയത്.

രണ്ടിനും സാമ്യം

രണ്ടിനും സാമ്യം

ഇന്ത്യ പതറുന്ന ഘട്ടത്തിലാണ് 2015ല്‍ ധോണി ക്രീസിലെത്തിയത്. 183 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലിന് 78 എന്ന നിലയിലേക്ക് വീണു. മുന്‍നിര തകര്‍ന്നതോടെ മധ്യനിര സമ്മര്‍ദത്തിലാവുകയും ചെയ്തു. ആറിന് 134 എന്ന നിലയില്‍ തോല്‍വി ഉറപ്പിച്ച ഇന്ത്യയെ 56 പന്തില്‍ 45 റണ്‍സടിച്ച് ധോണിയാണ് വിജയത്തിലെത്തിച്ചത്. ധോണിയായിരുന്നു ടീമിന്റെ ടോപ് സ്‌കോറര്‍. 33 റണ്‍സെടുത്ത വിരാട് കോലിയായിരുന്നു രണ്ടാം ടോപ് സ്‌കോറര്‍. 2019ല്‍ കോലി ടോപ് സ്‌കോററും ധോണി രണ്ടാം ടോപ് സ്‌കോററുമായി. ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയും ചെയ്തു.

വീണ്ടും രക്ഷകന്‍

വീണ്ടും രക്ഷകന്‍

നാല് വര്‍ഷങ്ങള്‍ക്ക് ശേഷം അതേ ടീമിനെതിരെ ധോണി വീണ്ടും രക്ഷനായിരിക്കുകയാണ്. മാഞ്ചസ്റ്ററില്‍ ഇന്ത്യ നാലിന് 140 എന്ന നിലയില്‍ പതറി നില്‍ക്കുമ്പോഴാണ് ധോണി ക്രീസിലെത്തുന്നത്. സ്‌കോര്‍ 180ല്‍ നില്‍ക്കെ വിരാട് കോലിയെ ഇന്ത്യക്ക് നഷ്ടമാകുകയും ചെയ്തു. എന്നാല്‍ ഒരറ്റത്ത്‌നിന്ന ധോണി ടീമിന് പൊരുതാവുന്ന സ്‌കോര്‍ ഒരിക്കല്‍ കൂടി നല്‍കുകയായിരുന്നു. ഈ സ്‌കോറില്‍ വിജയിക്കാന്‍ സാധിക്കുമെന്ന് പിച്ച് കൃത്യമായി പഠിച്ചതിലൂടെ ധോണി മനസ്സിലാക്കുകയും ചെയ്തു. 61 പന്തില്‍ 56 റണ്‍സെടുത്ത ധോണി പുറത്താവാതെ നിന്നു. 2015ലും ധോണി പുറത്താവാതെ നിന്നിരുന്നു.

ഇനി നോക്കൗട്ടില്‍

ഇനി നോക്കൗട്ടില്‍

2011ലും ചെറിയൊരു ഇന്നിംഗ്‌സ് ധോണി വിന്‍ഡീസിനെതിരെ കളിച്ചിരുന്നു. അന്ന് യുവരാജ് സിംഗ് സെഞ്ച്വറി നേടിയത് ഇന്ത്യക്ക് നേട്ടമായി. അതേസമയം ധോണി ഗ്രൂപ്പ് ഘട്ടത്തില്‍ അത്ര മികവ് പുലര്‍ത്താറില്ലെന്നതാണ് മറ്റൊരു കാര്യം. ഇത്തവണയും അത് ആവര്‍ത്തിക്കുമെന്നാണ് ഇതുവരെയുള്ള ധോണിയുടെ പ്രകടനം വ്യക്തമാക്കുന്നത്. 2011ല്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ധോണി ഫൈനലിലാണ് മികച്ച പ്രകടനം നടത്തിയത്. 2015ല്‍ ധോണി സെമി ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ മികച്ച പ്രകടനം നടത്തിയിരുന്നു. 65 പന്തില്‍ 65 റണ്‍സാണ് അന്ന് അടിച്ചത്.

Story first published: Friday, June 28, 2019, 16:32 [IST]
Other articles published on Jun 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X