'ലേഡി ധോണി'യാവാന്‍ നാട്ടുകാരി ഇന്ദ്രാണി റോയ്, ധോണിയുടെ ഉപദേശം വെളിപ്പെടുത്തി യുവതാരം

ഇന്ത്യന്‍ ക്രിക്കറ്റിലെ ലേഡി ധോണായാവാന്‍ തയ്യാറെടുക്കുകയാണ് യുവ താരം ഇന്ദ്രാണി റോയ്. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ സംഘത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ടതിന്റെ ത്രില്ലിലാണ് പുതുമുഖ താരം. ജൂണ്‍ 16ല്‍ ആരംഭിക്കുന്ന പര്യടനത്തില്‍ ഒരു ടെസ്റ്റും മൂന്നു വീതം ഏകദിനങ്ങളും ടി20കളുമാണ് ഇന്ത്യന്‍ വനിതാ ടീം ഇംഗ്ലണ്ടില്‍ കളിക്കുക.

തന്നെ കൂടുതല്‍ മെച്ചപ്പെട്ട വിക്കറ്റ് കീപ്പറാക്കി മാറ്റിയെടുക്കാന്‍ സഹായിച്ചത് ധോണിയാണെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് നാട്ടുകാരി കൂടിയായ ഇന്ദ്രാണി. സീനിയര്‍ ഏകദിന ട്രോഫിയുടെ ഈ സീസണില്‍ നടത്തിയ മികച്ച പ്രകടനമാണ് താരത്തിനു ദേശീയ ടീമിലേക്കു വഴി തുറന്നത്. 76 ശരാശരിയില്‍ 456 റണ്‍സ് ഇന്ദ്രാണി അടിച്ചെടുത്തിരുന്നു. ഈ വര്‍ഷം 400ന് മുകളില്‍ സ്‌കോര്‍ ചെയ്ത ഒരേയൊരു താരം കൂടിയായിരുന്നു അവര്‍.

WTC Final: വാഗ്നറെ ഇനി കോലി കൂളായി അടിക്കും, ബോള്‍ട്ടിനെയും പേടിക്കേണ്ട- ഇതിനായി ഒരു തുറുപ്പുചീട്ട് തയ്യാര്‍!

IPL: വേണ്ടവിധത്തില്‍ ഫ്രാഞ്ചൈസികള്‍ ഉപയോഗിക്കാത്ത താരങ്ങളുടെ മികച്ച പ്ലേയിങ് 11 ഇതാ

കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ വച്ച് പരിശീലനം നടത്തവെ ഞാന്‍ മഹി സാറിനെ (എംഎസ് ധോണി) കണ്ടിരുന്നു. കളി എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ച് അദ്ദേഹത്തിന്റെ ഉപദേശം തേടുകയും ചെയ്തിരുന്നു. വിക്കറ്റിനു പിന്നില്‍ നില്‍ക്കുമ്പോള്‍ റിഫ്‌ളക്‌സുകളും അഞ്ചു മീറ്റര്‍ റേഡിയസിന് അകത്തെ മൂവ്‌മെന്റും മെച്ചപ്പെടുത്തണമെന്നായിരുന്നു മഹി സാര്‍ ഉപദേശിച്ചത്. വിക്കറ്റ് കീപ്പറെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട കാര്യം ഇതാണെന്നും ഇതിനു വേണ്ടി ശ്രമിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. അത് എന്നെ വിക്കറ്റ് കീപ്പറെന്ന നിലയില്‍ മെച്ചപ്പെടുത്താന്‍ സഹായിച്ചതായും ഇന്ദ്രാണി വിശദമാക്കി.

ധോണിയുടെ ഉപദേശം എല്ലായ്‌പ്പോഴും താന്‍ മനസ്സില്‍ വയ്ക്കാറുണ്ടെന്നു 23 കാരി പറഞ്ഞു. മഹി സാറിനെപ്പോലെ ഒരാളില്‍ നിന്നും പലതും പഠിക്കാന്‍ കഴിയുകയെന്നത് വലിയ അനുഗ്രമായിട്ടാണ് കാണുന്നത്. അദ്ദേഹത്തിന്റെ ഉപദേശം എനിക്കു ഒരുപാട് സഹായകവുമായിട്ടുണ്ട്. ഓരോ തവണ ഗ്രൗണ്ടിലിറങ്ങുമ്പോഴും മഹി സാര്‍ നല്‍കിയ ടിപ്പുകള്‍ ഓര്‍മിക്കാറുണ്ടെന്നും ഇന്ദ്രാണി വെളിപ്പെടുത്തി.

കഠിനാധ്വാനത്തിന്റെ ഫലമാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായതോടെ ലഭിച്ചിരിക്കുന്നത്. സീനിയര്‍ താരങ്ങള്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാനും അവരില്‍ നിന്നും പലതും പഠിചച്ചെടുക്കാനും ഞാന്‍ കാത്തിരിക്കുകയാണ്. ദേശീയ ടീമിനോടൊപ്പം എന്റെ ആദ്യത്തെ യാത്രയാണിത്. പ്ലെയിങ് ഇലവനില്‍ ഇടം ലഭിക്കുകയാണെങ്കില്‍ കഴിവിന്റെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, May 17, 2021, 18:22 [IST]
Other articles published on May 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X