വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ തുഴച്ചിലിനെ പരിഹസിച്ച് ഗാവസ്‌കര്‍; ഉപമിച്ചത് കുപ്രസിദ്ധമായ ആ ഇന്നിങ്‌സിനോട്

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ ഇന്നിങ്‌സാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ചാ വിഷയം. കളികാണാനെത്തിയ ഇന്ത്യന്‍ ആരാധകരുടെ കൂവലിനുപോലും ഇടയാക്കിയ ആ ഇന്നിങ്‌സിനെ പരിഹസിച്ച് ക്രിക്കറ്റ് ഇതിഹാസം സുനില്‍ ഗാവസ്‌കറും രംഗത്തെത്തിയത് ധോണിക്ക് തിരിച്ചടിയാണ്.

ലോര്‍ഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ താന്‍ നേടിയ കുപ്രസിദ്ധമായ 36 റണ്‍സിനോടാണ് ഗാവസ്‌കര്‍ ധോണിയെയും ഉപമിച്ചത്. 1975ലെ ലോകകപ്പില്‍ 174 പന്തില്‍ നിന്നും 36 റണ്‍സ് മാത്രമെടുത്ത് പുറത്താകാതെ നിന്നത് ഇപ്പോഴും ഏതു കളിക്കാരെയും ആരാധകരെയും അമ്പരപ്പിക്കുന്നതാണ്. തുഴച്ചിലിന്റെ അങ്ങേയറ്റമായിരുന്ന ആ ഇന്നിങ്‌സിനോട് ഉപമിക്കപ്പെടുന്നത് ഏതൊരു കളിക്കാരനും നാണക്കേടാണ്.

ഇന്ത്യയുടെ ബാറ്റിങ് പ്രകടനം

ഇന്ത്യയുടെ ബാറ്റിങ് പ്രകടനം

ഇന്ത്യയുടെ ബാറ്റിങ് പ്രകടനം മോശമായിരുന്നെന്ന് ഗാവസ്‌കര്‍ പറയുന്നു. തുടക്കത്തില്‍ വിക്കറ്റ് പോകുമ്പോള്‍ പിടിച്ചു നില്‍ക്കാനോ റണ്‍നിരക്ക് ഉയര്‍ത്താനോ പിന്നീടുവന്ന കളിക്കാര്‍ക്ക് കഴിഞ്ഞില്ല. പരിചയ സമ്പന്നനായ റെയ്‌ന പോലും കാര്യമായൊന്നും ചെയ്തില്ലെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ കുറ്റപ്പെടുത്തി.

ഭുവനേശ്വര്‍ കുമാറും ബുംമ്രയും

ഭുവനേശ്വര്‍ കുമാറും ബുംമ്രയും

അവസാന ഓവറുകളില്‍ റണ്‍നിരക്ക് നിയന്ത്രിച്ച് പന്തെറിയുന്ന ബുംമ്രയുടെയും ഭുവനേശ്വര്‍ കുമാറിന്റെയും അസാന്നിധ്യമാണ് ഇന്ത്യയ്ക്ക് തിരിച്ചടിയായത്. എതിര്‍ ബാറ്റ്‌സ്ന്മാര്‍ ഈ അവസരം നന്നായി മുതലെടുത്തു. 300 റണ്‍സിനുള്ളില്‍ ഒതുക്കാവുന്ന ഇംഗ്ലണ്ടിന് 322 റണ്‍സ് നല്‍കിയത് പന്തേറുകാരുടെ നിയന്ത്രണമില്ലായ്മയാണെന്നും ഗാവസ്‌കര്‍ പറഞ്ഞു.

ധോണിയെ പിന്തുണച്ച് കോലി

ധോണിയെ പിന്തുണച്ച് കോലി

നേരത്തെ ധോണിക്കെതിരായ കൂവലിനെതിരെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സ്വതസിദ്ധമായ ശൈലിയില്‍ കളിക്കാന്‍ കഴിയാതെ വരുമ്പോള്‍ ധോണിയെ ക്രൂശിക്കുന്നത് ശരിയല്ല. ധോണി മോശം താരമാണെന്ന് ഇത്ര വേഗത്തില്‍ ആരാധകര്‍ നിഗമനത്തിലെത്തുന്നത് നിര്‍ഭാഗ്യകരമാണെന്നും കോലി ചൂണ്ടിക്കാട്ടി. നന്നായി കളിക്കുമ്പോള്‍ മികച്ച ഫിനിഷറെന്ന് ഇതേ ആരാധകര്‍ തന്നെയാണ് ധോണിയെ വിശേഷിപ്പിക്കുന്നത്. ക്രിക്കറ്റില്‍ എല്ലാവര്‍ക്കും നല്ലതും ചീത്തയുമായ ദിവസങ്ങളുണ്ടാവും. ധോണി അത്തരമൊരു ക്ഷമാപൂര്‍വ്വമുള്ള ഇന്നിങ്സ് കളിച്ചില്ലായിരുന്നെങ്കില്‍ വന്‍ മാര്‍ജിനില്‍ ഇന്ത്യ തോല്‍ക്കുമായിരുന്നുവെന്നും അദ്ദേഹം വിലയിരുത്തി.

ധോണിക്കെതിരായ കൂവലിനെക്കുറച്ച് സഹപരിശീലകന്‍

ധോണിക്കെതിരായ കൂവലിനെക്കുറച്ച് സഹപരിശീലകന്‍

ഇന്ത്യയുടെ സഹപരിശീലകന്‍ സഞ്ജയ് ബാംഗറും ധോണിയെ പിന്തുണച്ചിരുന്നു. ധോണിക്ക് മികച്ച പിന്തുണ നല്‍കാന്‍ മറ്റു കളിക്കാര്‍ക്ക് കഴിഞ്ഞില്ല. റെയ്നയും ഹാര്‍ദിക് പാണ്ഡ്യയും വിക്കറ്റ് നഷ്ടപ്പെടുത്തിയതോടെ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. ഇത്തരം സാഹചര്യങ്ങളില്‍ കളിക്കാവുന്ന രീതിയിലാണ് ധോണി കളിച്ചതെന്നും ബാംഗര്‍ പറഞ്ഞു.

Story first published: Tuesday, July 17, 2018, 17:56 [IST]
Other articles published on Jul 17, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X