ഐപിഎല്‍: കോടിക്കിലുക്കവുമായി വീണ്ടും ഉനാട്കട്ട്... ഞെട്ടിച്ചത് വരുണ്‍!! ഇവരാണ് ടോപ്പ് 5

By Manu
ഏറ്റവും വിലകൂടിയ 5 താരങ്ങൾ | Oneindia Malayalam

ജയ്പൂര്‍: ഐപിഎല്ലിന്റെ അടുത്ത സീസണിലേക്കുള്ള താരലേലം പ്രതീക്ഷിച്ചതു പോലെ ക്രിക്കറ്റ് പ്രേമികളെ ആവേശം കൊള്ളിക്കുന്നതായിരുന്നു. ചില അപ്രതീക്ഷിത സൂപ്പര്‍ താരങ്ങള്‍ ലേലത്തിലൂടെ ഉയര്‍ന്നു വരുന്നതും ജയ്പൂരില്‍ കണ്ടു.

ഐപിഎല്‍ ലേലത്തിന് തിരശീല... ഉനാട്കട്ടും വരുണും വിലയേറിയവര്‍, യുവി മുംബൈ ഇന്ത്യന്‍സില്‍

എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ചിലെ വമ്പന്‍ താരങ്ങളെ ഫ്രാഞ്ചൈസികള്‍ കൈയൊഴിഞ്ഞതും ലേലത്തിന്റെ പ്രത്യേകതയായിരുന്നു. ലേലത്തില്‍ ഏറ്റവുമധികം വില ലഭിച്ച ആദ്യത്തെ അഞ്ചു കളിക്കാര്‍ ആരൊക്കെയെന്നു നോക്കാം.

 ജയദേവ് ഉനാട്കട്ട്

ജയദേവ് ഉനാട്കട്ട്

ഇന്ത്യന്‍ പേസറായ ജയദേവ് ഉനാട്കട്ട് ഇത്തവണയും ലേലത്തില്‍ മിന്നും താരമായി. 8.4 കോടി രൂപയാണ് ഉനാട്കട്ടിന് ലേലത്തില്‍ ലഭിച്ചത്. രാജസ്ഥാന്‍ റോയല്‍സ് തന്നെ ഇത്രയും കോടികള്‍ വാരിയെറിഞ്ഞ് താരത്തെ തിരികെ വാങ്ങിയെന്നതാണ് മറ്റൊരു കൗതുകം. കഴിഞ്ഞ തവണത്തെ ലേലത്തിലെ വില പിടിപ്പുള്ള ഇന്ത്യന്‍ താരമായിരുന്നു ഉനാട്കട്ട്. 11.5 കോടി രൂപയ്ക്കാണ് അന്നു പേസറെ രാജസ്ഥാന്‍ സ്വന്തമാക്കിയത്. എന്നാല്‍ സീസണില്‍ തന്റെ മൂല്യത്തിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാതിരുന്നതോടെ ഉനാട്കട്ടിനെ രാജസ്ഥാന്‍ ലേലത്തിനു മുമ്പ് ഒഴിവാക്കുകയായിരുന്നു.

വരുണിന് ലോട്ടറി

വരുണിന് ലോട്ടറി

ലേലത്തില്‍ ശരിക്കും ലോട്ടറിയടിച്ചത് അത്ര സുപരിചിതനല്ലാത്ത സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിക്കാണ്. ഉനാട്കട്ടിന്റെ അതേ വില തന്നെയാണ് വരുണിനും ലഭിച്ചത് എന്നതാണ് ആശ്ചര്യകര്യം. കിങ്‌സ് ഇലവന്‍ പഞ്ചാബാണ് ഇത്രയും വലിയ തുകയ്ക്കു വരുണിനെ വാങ്ങാനുള്ള സാഹസം കാണിച്ചത്.

തന്റെ അടിസ്ഥാന വിലയേക്കാള്‍ 42 മടങ്ങ് അധികമാണ് ലേലത്തില്‍ താരത്തിനു ലഭിച്ച വില. ആര്‍ക്കിടെക്റ്റ് കൂടിയായ വരുണ്‍ തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ മികച്ച പ്രകടനത്തിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.

കറെന്‍ കണക്കുകൂട്ടല്‍ തെറ്റിച്ചില്ല

കറെന്‍ കണക്കുകൂട്ടല്‍ തെറ്റിച്ചില്ല

ലേലത്തില്‍ വന്‍ ഡിമാന്റുണ്ടാവുമെന്ന് നേരത്തേ തന്നെ വിലയിരുത്തപ്പെട്ട താരമായിരുന്നു ഇംഗ്ലണ്ടിന്റെ പുതിയ ഓള്‍റൗണ്ട് സെന്‍സേഷനായ സാം കറെന്‍. ഇന്ത്യയുടെ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലെ ടെസ്റ്റ് പരമ്പരയിലെ സ്ഥിരതയാര്‍ന്ന പ്രകടനങ്ങളാണ് കറെനെ താരപദവിയിലേക്കുയര്‍ത്തിയത്.

ലേലത്തില്‍ പഞ്ചാബ്, ആര്‍സിബി, ഡല്‍ഹി എന്നിവരാണ് കറെനു വേണ്ടി ഇഞ്ചോടിഞ്ച് പോരാടിയത്. ഒടുവില്‍ 7.2 കോടി രൂപയ്ക്കു താരത്തെ പഞ്ചാബ് റാഞ്ചുകയായിരുന്നു.

കോളിന് കോളടിച്ചു

കോളിന് കോളടിച്ചു

ദക്ഷിണാഫ്രിക്കന്‍ ടീമിലെ സ്ഥിരസാന്നിധ്യം പോലുമല്ലാത്ത കോളിന്‍ ഇന്‍ഗ്രാമിന് ലേലത്തില്‍ അപ്രതീക്ഷിത വിലയാണ് ലഭിച്ചത്. ദേശീയ ടീമിനൊപ്പം മാത്രമല്ല മറ്റു ലീഗുകളിലൊന്നും എടുത്തുപറയത്തക്ക പ്രകടനങ്ങളൊന്നും നടത്തിയിട്ടില്ലാത്ത ഇന്‍ഗ്രാമിനെ 6.4 കോടി രൂപയ്ക്കാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ് വാങ്ങിയത്.

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ കടുത്ത വെല്ലുവിലി അതിജീവിച്ചാണ് ഇന്‍ഗ്രാമിനെ ഡല്‍ഹി തങ്ങളുടെ കൂടാരത്തിലേക്കു കൊണ്ടുവന്നത്.

നാലു പേര്‍ക്ക് അഞ്ച് കോടി

ലേലക്കില്‍ നാലു താരങ്ങളാണ് അഞ്ചു കോടിക്കു വിറ്റുപോയത്. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ കാര്‍ലോസ് ബ്രാത്‌വെയ്റ്റിനെ സ്വന്തമാക്കി കെകെആറാണ് അഞ്ചു കോടി ക്ലബ്ബ് രൂപീകരിച്ചത്. അക്ഷര്‍ പട്ടേലിനെ ഇതേ തുക തന്നെ നല്‍കി ഡല്‍ഹി ക്യാപ്പിറ്റല്‍സും വാങ്ങി.

ദേശീയ ടീമില്‍ ഇപ്പോള്‍ അംഗം പോലുമല്ലാത്ത പേസര്‍ മോഹിത് ശര്‍മയ്ക്കു വേണ്ടി അഞ്ചു കോടിയാണ് ചെന്നൈ വാരിയെറിഞ്ഞത്. പുതുമുഖ താരം ശിവം ദൂബെയ്ക്കായി ആര്‍സിബിയും ഇത്ര തന്നെ പണമിറക്കി.

ഐസിസി ക്രിക്കറ്റ് ലോകകപ്പ് 2019 പ്രവചനങ്ങൾ
Match 33 - June 26 2019, 03:00 PM
ന്യൂസിലൻഡ്
പാകിസ്താന്‍
Predict Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, December 18, 2018, 22:53 [IST]
Other articles published on Dec 18, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Mykhel sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Mykhel website. However, you can change your cookie settings at any time. Learn more