വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ബംഗ്ലാദേശ്: ഈഡന്‍ പൂരപ്പറമ്പാവും... ചരിത്ര ടെസ്റ്റിന് സ്റ്റേഡിയം നിറയും, 50,000 ത്തിലേറെ!!

നവംബര്‍ 22നാണ് ഈഡനില്‍ ഡേ-നൈറ്റ് ടെസ്റ്റ്

More than 50,000 spectators expected on first three days at Eden | Oneindia Malayalam

കൊല്‍ക്കത്ത: ഇന്ത്യയുടെ കന്നി ഡേ-നൈറ്റ് ടെസ്റ്റ് ചരിത്ര സംഭവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് ബിസിസിഐ. ബംഗ്ലാദേശിനെതിരേ ഈ മാസം 22 മുതല്‍ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് ടീം ഇന്ത്യ ആദ്യമായി പകലും രാത്രിയുമായി ടെസ്റ്റില്‍ കളിക്കുന്നത്. പുതിയ ബിസിസിഐ പ്രസിഡന്റും മുന്‍ ഇതിഹാസ നായകവുമായ സൗരവ് ഗാംഗുലിയുടെ ശ്രമഫലമായാണ് ഇന്ത്യയും ഡേ-നൈറ്റ് ടെസ്റ്റിലേക്കു ചുവട് വയ്ക്കുന്നത്.

ഈഡന്‍ ഗാര്‍ഡന്‍സില്‍ ഇന്ത്യ ആദ്യമായി പിങ്ക് ബോള്‍ ഉപയോഗിച്ച് ഡേ-നൈറ്റ് ടെസ്റ്റ് കളിക്കുന്നത് കാണാന്‍ റെക്കോര്‍ഡ് കാണികള്‍ തന്നെ സ്‌റ്റേഡിയത്തിലേക്കു ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിനായി അണിയറയില്‍ നീക്കങ്ങള്‍ സജീവമാണ്.

50,000ത്തിലേറെ കാണികള്‍

50,000ത്തിലേറെ കാണികള്‍

50,000ത്തില്‍ കൂടുതല്‍ കാണികള്‍ ഇന്ത്യയുടെ കന്നി ഡേ-നൈറ്റ് ടെസ്റ്റിനു സാക്ഷിയാവാന്‍ ഈഡന്‍ ഗാര്‍ഡന്‍സിലുണ്ടാവുമെന്നാണ് ചില ദേശീയ മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ടെസ്റ്റിന്റെ ആദ്യത്തെ മൂന്ന് ദിവസമായിരിക്കും ഇത്രയും കാണികളുണ്ടാവുകയെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു.
ഈ ടെസ്റ്റിനു വേണ്ടി വലിയ ഡിമാന്റാണ് ഇപ്പോഴുള്ളതെന്നും ചൂടപ്പം പോലെയാണണ് ടിക്കറ്റുകള്‍ വിറ്റുപോവുന്നതെന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ട്വിറ്ററില്‍ കുറിച്ചു.

സ്‌റ്റേഡിയം നിറഞ്ഞു കവിയും

സ്‌റ്റേഡിയം നിറഞ്ഞു കവിയും

ടെസ്റ്റിന്റെ ആദ്യ മൂന്നു ദിവസക്കെ ടിക്കറ്റിനാണ് ഏറ്റവുമധികം ഡിമാന്റുള്ളതെന്നു ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഒഫീഷ്യല്‍ പറയുന്നു. 50000 ടിക്കറ്റുകള്‍ ഇതിനകം വിറ്റു കഴിഞ്ഞു. ഇവയില്‍ 17,000 ത്തോളം ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ വഴിയാണ് വിറ്റുപോയത്. ഇനി 16,000 ടിക്കറ്റുകളാണ് ശേഷിക്കുന്നത്. ഇവ നവംബര്‍ 14നു ശേഷമായിരിക്കും വില്‍പ്പനയ്ക്കു വയ്ക്കുക. മല്‍സരത്തില്‍ സ്റ്റേഡിയം നിറഞ്ഞു കവിയുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും ഒഫീഷ്യല്‍ അറിയിച്ചു.

ബംഗ്ലാദേശ് പ്രധാനമന്ത്രിയെത്തും

ബംഗ്ലാദേശ് പ്രധാനമന്ത്രിയെത്തും

നവംബര്‍ 22ന് ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ചരിത്ര ഡേ-നൈറ്റ് ടെസ്റ്റിനു സാക്ഷിയാവാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയും കൊല്‍ക്കത്തയിലെത്തുന്നുണ്ട്. ഷെയ്ഖ് ഹസീനയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും ചേര്‍ന്നായിരിക്കും ടെസ്റ്റിന് ഔദ്യോഗികമായി തുടക്കം കുറിച്ചു കൊണ്ട് ഈഡനില്‍ സ്ഥാപിച്ച കൂറ്റന്‍ മണി മുഴക്കുക. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍കര്‍ എന്നിവരുംമല്‍സരം കാണാനെത്തും.
ഇന്ത്യയുടെ മാത്രമല്ല ബംഗ്ലാദേശിന്റെയും ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ ഡേ-നൈറ്റ് ടെസ്റ്റ് കൂടിയാണ് ഈഡനിലേത്.

ഇതിഹാസങ്ങളെ ആദരിക്കും

ഇതിഹാസങ്ങളെ ആദരിക്കും

ഈഡനില്‍ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ഡേ-നൈറ്റ് ടെസ്റ്റിന്റെ ഇടവേളയില്‍ സ്റ്റേഡിയത്തില്‍ വച്ച് ഇതിഹാസ താരങ്ങളെ ആദരിക്കുന്ന ചടങ്ങും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്ലാന്‍ ചെയ്തിട്ടുണ്ട്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഒളിംപിക് മെഡല്‍ ജേതാവും ഷൂട്ടറുമായ അഭിനവ് ബിന്ദ്ര, ടെന്നീസ് സൂപ്പര്‍ താരം സാനിയാ മിര്‍സ, ലോക ബാഡ്മിന്റണ്‍ ചാംപ്യന്‍ പിവി സിന്ധു, ആറു തവണ ലോക ചാംപ്യനായ ബോക്‌സിങ് ഇതിഹാസം എംസി മേരികോം എന്നിവരെല്ലാം ആദരിക്കപ്പെടുന്നവരുടെ കൂട്ടത്തിലുണ്ട്.

Story first published: Sunday, November 10, 2019, 17:25 [IST]
Other articles published on Nov 10, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X