വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ 'രാജ്ഞി', മിതാലി രാജിന്റെ പേരിലുള്ള നാല് ചരിത്ര റെക്കോഡുകളറിയാം

ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയ താരങ്ങളിലൊരാളാണ് മിതാലി രാജ്. പ്രകടനംകൊണ്ടും പക്വതയോടെയുള്ള പെരുമാറ്റംകൊണ്ടും ഇന്ത്യന്‍ വനിതാ ടീമിനെ മുന്നോട്ട് നയിക്കാന്‍ മിതാലിക്ക് സാധിച്ചിട്ടുണ്ട്. ഇന്ത്യന്‍ വനിതാ ടീമിന് ആരാധക പിന്തുണ ഉയരുന്നതിലും മിതാലിയുടെ പങ്ക് വലുതാണ്. 38ാം വയസിലും ക്രിക്കറ്റില്‍ സജീവമായി താരം തുടരുകയാണ്. ഇന്ത്യന്‍ വനിതാ ക്രിക്കറ്റിന്റെ രാജ്ഞി ഇക്കാലയളവില്‍ സൃഷ്ടിച്ച നാല് ചരിത്ര റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ്

ഏകദിനത്തില്‍ കൂടുതല്‍ റണ്‍സ്

ഏകദിനത്തില്‍ കൂടുതല്‍ റണ്‍സുള്ള വനിതാ താരമെന്ന റെക്കോഡ് മിതാലി രാജിന്റെ പേരിലാണ്. 216 മത്സരത്തില്‍ നിന്ന് 51.26 ശരാശരിയില്‍ 7229 റണ്‍സാണ് മിതാലി രാജ് നേടിയിട്ടുള്ളത്. ഇതില്‍ ഏഴ് സെഞ്ച്വറിയും 57 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 125 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. വനിതാ താരങ്ങളില്‍ കൂടുതല്‍ അന്താരാഷ്ട്ര റണ്‍സെന്ന നേട്ടത്തിന് തൊട്ടടുത്താണ് മിതാലി. നിലവില്‍ 10262 റണ്‍സാണ് മിതാലിയുടെ പേരിലുള്ളത്. 10273 റണ്‍സുള്ള ഇംഗ്ലണ്ടിന്റെ ചാര്‍ലോട്ടി എഡ്വാര്‍ഡ്‌സാണ് തലപ്പത്ത്.

ഏകദിനത്തില്‍ കൂടുതല്‍ മത്സരങ്ങളില്‍ ക്യാപ്റ്റനായ താരം

ഏകദിനത്തില്‍ കൂടുതല്‍ മത്സരങ്ങളില്‍ ക്യാപ്റ്റനായ താരം

വനിതാ ക്രിക്കറ്റില്‍ കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ ക്യാപ്റ്റനായ താരമെന്ന റെക്കോഡ് മിതാലുയുടെ പേരിലാണ്. 139 മത്സരങ്ങളിലാണ് മിതാലി ഇന്ത്യയെ നയിച്ചത്. ഇതില്‍ 83ലും ജയിച്ചപ്പോള്‍ 53 മത്സരത്തിലാണ് തോറ്റത്. നിലവില്‍ കൂടുതല്‍ ഏകദിന വിജയം നേടിയ ക്യാപ്റ്റന്‍മാരുടെ റെക്കോഡില്‍ മുന്‍ ഓസീസ് ടീം ക്യാപ്റ്റന്‍ ബെലിന്‍ഡ ക്ലാര്‍ക്കിനൊപ്പമാണ് മിതാലി. ഒരു ജയം കൂടി നേടിയാല്‍ ഈ റെക്കോഡിനെ മറികടക്കാന്‍ മിതാലിക്കാവും.

ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരം

ടെസ്റ്റില്‍ ഇരട്ട സെഞ്ച്വറി നേടിയ പ്രായം കുറഞ്ഞ താരം

ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ വനിതാ താരമെന്ന റെക്കോഡ് മിതാലിയുടെ പേരിലാണ്. 2002 ആഗസ്റ്റ് 14ന് ഇംഗ്ലണ്ടിനെതിരേ 407 പന്തുകള്‍ നേരിട്ട് 214 റണ്‍സാണ് മിതാലി നേടിയത്. അന്ന് മിതാലിക്ക് പ്രായം 19 വയസും 254 ദിവസവുമായിരുന്നു. ഏകദിനത്തിലും സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് മിതാലിയുടെ പേരിലാണ്. 1999 ജൂണ്‍ 26ന് അയര്‍ലന്‍ഡിനെതിരേ 114 റണ്‍സാണ് മിതാലി നേടിയത്.

ഏകദിനത്തില്‍ തുടര്‍ച്ചയായി കൂടുതല്‍ ഫിഫ്റ്റി

ഏകദിനത്തില്‍ തുടര്‍ച്ചയായി കൂടുതല്‍ ഫിഫ്റ്റി

ഏകദിനത്തില്‍ തുടര്‍ച്ചയായി കൂടുതല്‍ മത്സരങ്ങളില്‍ അര്‍ധ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് മിതാലി രാജിന്റെ പേരിലാണ്. തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികളാണ് മിതാലി നേടിയത് 70*, 64,73*,51*,54,62*,71 എന്നിങ്ങനെയായിരുന്നു മിതാലിയുടെ സ്‌കോര്‍. 2017ലായിരുന്നു മിതാലിയുടെ ഈ പ്രകടനം. ഇന്നും ഈ റെക്കോഡ് തകര്‍ക്കപ്പെടാതെ തുടരുന്നു.

Story first published: Saturday, July 3, 2021, 13:13 [IST]
Other articles published on Jul 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X