വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ സംഭവിച്ച പരിക്കിന് നഷ്ടപരിഹാരം തേടി മിച്ചല്‍ സ്റ്റാര്‍ക്ക്

ഐപിഎല്ലില്‍ സംഭവിച്ച പരിക്കിന് നഷ്ടപരിഹാരം തേടിയിറങ്ങിയതായിരുന്നു ഓസീസ് ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്. 2018 സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടി കളിക്കുമ്പോഴാണ് സ്റ്റാര്‍ക്കിന് പരിക്കേറ്റത്. തുടര്‍ന്ന് ഇദ്ദേഹത്തിന് സീസണ്‍ നഷ്ടമാവുകയും ചെയ്തു.

18 ലക്ഷം ഡോളറിനായിരുന്നു ഷാരൂഖ് ഖാന്റെ ഉടമസ്ഥതയിലുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്റ്റാര്‍ക്കിനെ വാങ്ങിയത്. എന്നാല്‍ പരിക്കു കാരണം കൊല്‍ക്കത്തയ്ക്കായി ഒറ്റ മത്സരംപോലും കളിക്കാന്‍ താരത്തിന് കഴിഞ്ഞില്ല. ഇതോടെ ലണ്ടന്‍ ആസ്ഥാനമായ ഇന്‍ഷുറന്‍സ് കമ്പനി --- ലോയ്ഡ്‌സ് ഓഫ് ലണ്ടനെ നഷ്ടപരിഹാരത്തിനായി സ്റ്റാര്‍ക്ക് സമീപിച്ചു. എന്നാല്‍ ഓസീസ് പേസറുടെ അപേക്ഷ കമ്പനി തള്ളി.

Most Read: ഐപിഎല്‍ റദ്ദാക്കിയാല്‍ എന്താവും ധോണിയുടെ ഭാവി? ഇന്ത്യന്‍ ടീമിലെത്തുമോ? ചോപ്രയുടെ അഭിപ്രായംMost Read: ഐപിഎല്‍ റദ്ദാക്കിയാല്‍ എന്താവും ധോണിയുടെ ഭാവി? ഇന്ത്യന്‍ ടീമിലെത്തുമോ? ചോപ്രയുടെ അഭിപ്രായം

ഈ വിഷയത്തിലാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്‍ഷുറന്‍സ് കമ്പനിക്ക് എതിരെ കോടതി കയറിയത്. 15.3 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം വേണമെന്നും സ്റ്റാര്‍ക്കിന്റെ ആവശ്യപ്പെടുന്നു. എന്നാല്‍ സ്്റ്റാര്‍ക്കിന്റെ വാദം നിഷേധിച്ച് ഇന്‍ഷുറന്‍സ് കമ്പനി ഇപ്പോള്‍ രംഗത്തു വന്നിരിക്കുകയാണ്. പെട്ടെന്നുണ്ടായ പരിക്കല്ല സ്റ്റാര്‍ക്കിന് സംഭവിച്ചത്. പരിക്കു മറച്ചുവെച്ചാണ് സ്റ്റാര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നേടിയതെന്ന് കമ്പനിയുടെ അഭിഭാഷകര്‍ വിക്ടോറിയന്‍ കൗണ്ടി കോടതിയെ അറിയിച്ചു.

ഐപിഎല്ലില്‍ സംഭവിച്ച പരിക്കിന് നഷ്ടപരിഹാരം തേടി മിച്ചല്‍ സ്റ്റാര്‍ക്ക്

മാര്‍ച്ച് 10 -നാണ് സ്റ്റാര്‍ക്ക് ഇന്‍ഷുറന്‍സ് എടുത്തത്. എന്നാല്‍ മാര്‍ച്ച് 1 മുതല്‍ 5 വരെ നടന്ന ദക്ഷിണാഫ്രിക്ക - ഓസ്‌ട്രേലിയ ഒന്നാം ടെസ്റ്റില്‍ താരത്തിന് പരിക്കേറ്റിരുന്നു. ഇതാണ് ഇന്‍ഷുറന്‍സ് കമ്പനി ചൂണ്ടിക്കാട്ടുന്നത്.

Most Read: പെണ്‍പട വരുമാനത്തിലും മോശമല്ല... ആദ്യ അഞ്ചില്‍ ആരൊക്കെ? തലപ്പത്ത് സൂപ്പര്‍ താരംMost Read: പെണ്‍പട വരുമാനത്തിലും മോശമല്ല... ആദ്യ അഞ്ചില്‍ ആരൊക്കെ? തലപ്പത്ത് സൂപ്പര്‍ താരം

ഇതേസമയം, മാര്‍ച്ച് 10 -ന് ആരംഭിച്ച രണ്ടാം ടെസ്റ്റിലെ ആദ്യദിനമാണ് പരിക്ക് ഗുരുതരമായതും താരം പരമ്പര ഉപേക്ഷിച്ചതും. എന്തായാലും നിലവിലെ സാഹചര്യത്തില്‍ സ്റ്റാര്‍ക്കിന് 15.3 ലക്ഷം ഡോളര്‍ നഷ്ടപരിഹാരം ലഭിക്കാന്‍ സാധ്യത കുറവാണ്. നേരത്തെ, 2018 നവംബറില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്റ്റാര്‍ക്കിനെ ടീമില്‍ നിന്നും പറഞ്ഞൊഴിവാക്കിയിരുന്നു.

ശേഷം 2019 ഐപിഎല്‍ സീസണില്‍ സ്റ്റാര്‍ക്ക് പങ്കെടുത്തുമില്ല. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിന് തയ്യാറെടുക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലില്‍ നിന്നും പിന്മാറിയത്. ഈ വര്‍ഷത്തെ ഐപിഎല്‍ ലേലത്തിലും പേരു നല്‍കാന്‍ സ്റ്റാര്‍ക്ക് കൂട്ടാക്കിയില്ല.

എന്തായാലും സ്റ്റാര്‍ക്കിന്റെ അഭാവത്തില്‍ ഓസ്‌ട്രേലിയന്‍ ടീമിലെ സഹതാരം പാറ്റ് കമ്മിന്‍സാണ് ഐപിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി ഇക്കുറി മാറിയത്. പുതിയ സീസണില്‍ 15.5 കോടി രൂപയ്ക്കാണ് കമ്മിന്‍സ് കൊല്‍ക്കത്തയുടെ പാളയത്തിലെത്തിയത്.

Story first published: Tuesday, March 17, 2020, 19:47 [IST]
Other articles published on Mar 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X