വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മടങ്ങിവരവ് വൈകിപ്പിച്ചത് പരിക്ക് മാത്രമല്ല! മറ്റൊന്ന് കൂടി... വെളിപ്പെടുത്തി ഹാര്‍ദിക് പാണ്ഡ്യ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിലൂടെയാണ് താരം തിരിച്ചെത്തിയത്

ധര്‍മശാല: മാസങ്ങളോളം ക്രിക്കറ്റില്‍ നീണ്ടും വിട്ടുനിന്ന ശേഷം വീണ്ടും ദേശീയ ടീമില്‍ തിരിച്ചെത്തിയതിന്റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയിലൂടെയാണ് ഹാര്‍ദിക് ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തിയത്. പുറം ഭാഗത്തെ അലട്ടിയ പരിക്കും, തുടര്‍ന്നു നടത്തിയ ശസ്ത്രക്രിയയും കാരണം കഴിഞ്ഞ ആറു മാസമായി താരം ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടില്ല.

കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണ് ഹാര്‍ദിക് അവസാനമായി ഇന്ത്യക്കായി കളിച്ചത്. ഇപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ തന്നെ മറ്റൊരു പരമ്പരയിലൂടെയാണ് താരത്തിന്റെ മടങ്ങിവരവെന്നത് യാദൃശ്ചികം മാത്രം. പരിക്ക് മാത്രമായിരുന്നില്ല തന്റെ തിരിച്ചുവരവ് ഇത്രയും ദീര്‍ഘിപ്പിച്ചതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് ഹാര്‍ദിക്. ടീമംഗം യുസ്വേന്ദ്ര ചഹലിന്റെ 'ചഹല്‍ ടിവി'യോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാനസിക പ്രശ്‌നങ്ങള്‍

മാനസിക പ്രശ്‌നങ്ങള്‍

ശാരീരിക പ്രശ്‌നങ്ങള്‍ മാത്രമല്ല മാനസികവും കൂടിയായ കാര്യങ്ങള്‍ തന്റെ തിരിച്ചുവരവ് ദീര്‍ഘിപ്പിച്ചതായി ഹാര്‍ദിക് വെളിപ്പെടുത്തി. പരിക്ക് മാറി എത്രയും വേഗം കളിക്കളത്തില്‍ തിരിച്ചെത്തണമെന്ന ചിന്ത കടുത്ത മാനസിക സമ്മര്‍ദ്ദമാണ് തന്നിലുണ്ടാക്കിയതെന്നു അദ്ദേഹം പറഞ്ഞു.
ഈ വര്‍ഷം ഓസ്‌ട്രേലിയക്കെതിരേ നാട്ടില്‍ നടന്ന ഏകദിന പരമ്പരയ്ക്കു മുമ്പ് ഹാര്‍ദിക് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തേണ്ടതായിരുന്നു. എന്നാല്‍ നിശ്ചിത സമയത്തിനുള്ളില്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാന്‍ കഴിയാതിരുന്നത് തിരിച്ചടിയാവുകയായിരുന്നു. തുടര്‍ന്നാണ് പകരക്കാരനായി ശിവം ദുബെയ്ക്കു നറുക്കുവീണത്.

ടീമിനൊപ്പമുള്ള അന്തരീക്ഷം

ടീമിനൊപ്പമുള്ള അന്തരീക്ഷം

കഴിഞ്ഞ ആറു മാസത്തിനിടെ ഇന്ത്യന്‍ ടീമിനൊപ്പമുള്ള അന്തരീക്ഷം താന്‍ മിസ്സ് ചെയിതുന്നതായി ഹാര്‍ദിക് പറഞ്ഞു. ഇന്ത്യന്‍ കുപ്പായമണിഞ്ഞ് രാജ്യത്തിനു വേണ്ടി കളിക്കുകയെന്നത് പ്രത്യേക ഫീല്‍ തന്നെയാണ്. കഴിഞ്ഞ കുറച്ച് മാസങ്ങള്‍ അത് നഷ്ടമായതില്‍ നിരാശയും ദുഖവുമുണ്ട്.
മടങ്ങിവരാന്‍ ശ്രമിക്കുന്നതിനിടെ പല തിരിച്ചടികളും നേരിടേണ്ടി വന്നു. കഴിയുന്നത്ര വേഗത്തില്‍ മുഴുവന്‍ ഫിറ്റ്‌നസ് വീണ്ടെടുക്കാനായിരുന്നു ശ്രമം. പക്ഷെ അത് വിജയിച്ചില്ല. ഇത് കടുത്ത മാനസിക സമ്മര്‍ദ്ദങ്ങള്‍ക്കു വഴി വയ്ക്കുകയും ചെയ്തതായി ഹാര്‍ദിക് മനസ്സ്തുറന്നു.

ഡിവൈ പാട്ടീല്‍ടി20യിലെ പ്രകടനം

ഡിവൈ പാട്ടീല്‍ടി20യിലെ പ്രകടനം

ഡിവൈ പാട്ടീല്‍ ട്രോഫിക്കു വേണ്ടിയുള്ള ടി20 ടൂര്‍ണമെന്റില്‍ കളിച്ചു കൊണ്ടായിരുന്നു ഹാര്‍ദിക് മല്‍സരരംഗത്തേക്കു തിരിച്ചെത്തിയത്. പരമ്പരയില്‍ രണ്ടു സെഞ്ച്വറികളുമായി അദ്ദേഹം മടങ്ങിവരവ് ഗംഭീരമാക്കുകയും ചെയ്തിരുന്നു. ഈ പരമ്പരയിലെ പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള പരമ്പരയില്‍ ഹാര്‍ദിക്കിന്റെ സ്ഥാനമുറപ്പിച്ചത്.
തന്നെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട പരമ്പരയായിരുന്നു ഡിവൈ പാട്ടീല്‍ ടി20യെന്നു അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ആറര മാസത്തോളമായി ഒരു മല്‍സരവും കളിച്ചിട്ടില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചെത്തും മുമ്പ് ആത്മവിശ്വാസം വീണ്ടെടുക്കേണ്ടത് പ്രധാനമായിരുന്നു. എത്ര പരിശീലനം നടത്തിയിട്ടും കാര്യമല്ല. മല്‍സരത്തിലെ സാഹചര്യങ്ങള്‍ തികച്ചും വ്യത്യസ്തമായിരിക്കുമെന്നും ഹാര്‍ദിക് വിശദമാക്കി.

20 സിക്‌സറുകള്‍

20 സിക്‌സറുകള്‍

ടൂര്‍ണമെന്റിലെ ഒരു മല്‍സരത്തില്‍ ഹാര്‍ദിക്ക് 20 സിക്‌സറുകള്‍ പറത്തിയിരുന്നു. ഇങ്ങനെയൊരു ബാറ്റിങ് നടത്താന്‍ സാധിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നു അദ്ദേഹം വെളിപ്പെടുത്തി.
കളിച്ചു കൊണ്ടിരുന്നാല്‍ ആത്മവിശ്വാസം തിരിച്ചുപിടിക്കാമെന്നുറപ്പായിരുന്നു. ഡിവൈ പാട്ടീല്‍ ടി20യില്‍ നിരവധി സിക്‌സറുകള്‍ നേടാന്‍ കഴിഞ്ഞത് ആത്മവിശ്വാസം വര്‍ധിപ്പിച്ചു. അനായാസം ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കുമ്പോള്‍ എന്തിന് അത് നിര്‍ത്തണമെന്നും മുന്നോട്ട് തന്നെ പോവണമെന്നും തോന്നി. എന്നാല്‍ അന്നു ഒരിന്നിങ്‌സില്‍ 20 സിക്‌സറുകള്‍ നേടാനാവുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ഹാര്‍ദിക് വ്യക്തമാക്കി.

Story first published: Thursday, March 12, 2020, 14:51 [IST]
Other articles published on Mar 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X