തോല്‍വിക്കിടയിലും ചാംപ്യന്‍മാര്‍ക്ക് പ്രതീക്ഷ നല്‍കി പുത്തന്‍ താരോദയം മായങ്ക് മാര്‍ക്കണ്ഡെ

Written By:
IPL 2018 : IPLലെ പുത്തൻ താരോദയമായി മായങ്ക് മാര്‍ക്കണ്ഡെ | Oneindia Malayalam

മുംബൈ: കരീബിയന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയുടെ മാസ്മരിക വെടിക്കെട്ടിന് മുന്നില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ മല്‍സരം കൈവിട്ടെങ്കിലും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് പുത്തന്‍ പ്രതീക്ഷ നല്‍കിയിരിക്കുകയാണ് മായങ്ക് മാര്‍ക്കണ്ഡെ. സ്വപ്‌നതുല്ല്യമായ അരങ്ങേറ്റമാണ് പഞ്ചാബുകാരനായ ലെഗ്‌സ്പിന്നര്‍ മായങ്ക് മാര്‍ക്കണ്ഡെ ഇന്നലെ മുംബൈക്കു വേണ്ടി കാഴ്ചവച്ചത്. പക്ഷേ, ബ്രാവോയുടെ വെടിക്കെട്ട് ഇന്നിങ്‌സ് മാര്‍ക്കണ്ഡെയുടെ വിജയ അരങ്ങേറ്റത്തിന് തടസ്സമായി മാറുകയായിരുന്നു.

ഇന്ത്യ സ്വര്‍ണക്കൊയ്ത്ത് തുടരുന്നു, രണ്ടു സ്വര്‍ണം കൂടി... പൊന്നണിഞ്ഞ് മനുവും പൂനവും

സിറ്റിയെ വീഴ്ത്തി യുനൈറ്റഡ്, സിറ്റിയുടെ കിരീടധാരണം വൈകി... ജര്‍മനിയില്‍ ബയേണ്‍ ചാംപ്യന്‍മാര്‍

1

ഒരുഘട്ടത്തില്‍ ചെന്നൈയെ സമ്മര്‍ദ്ദത്തിലാക്കുന്നതില്‍ മുഖ്യപങ്ക് 20 കാരനായ മാര്‍ക്കണ്ഡെയുടെ ഗുഗ്ലികളായിരുന്നു. നാല് ഓവറില്‍ 23 റണ്‍സ് വിട്ടുകൊടുത്ത് മൂന്ന് നിര്‍ണായക വിക്കറ്റുകളാണ് മുംബൈക്കു വേണ്ടി ഈ അരങ്ങേറ്റക്കാരന്‍ വീഴ്ത്തിയത്. മല്‍സരഫലം ഏത് നിമിഷവും ഒറ്റയ്ക്ക് മാറ്റിമറിക്കാന്‍ ശേഷിയുള്ള ചെന്നൈ ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണി, മികച്ച ഫോമില്‍ ബാറ്റേന്തിയ അമ്പാട്ടി റായിഡു, ദീപക് ചഹാര്‍ എന്നിവരാണ് മാര്‍ക്കണ്ഡെയുടെ ഗുഗ്ലിക്കു മുന്നില്‍ മുട്ടുമടക്കിയത്.

2

ശ്രീലങ്കന്‍ സ്റ്റാര്‍ പേസര്‍ ലസിത് മലിങ്കയ്ക്കു ശേഷം മുംബൈക്കു വേണ്ടി ബൗളിങില്‍ ഏറ്റവും മികച്ച അരങ്ങേറ്റം കൂടിയായിരുന്നു മാര്‍ക്കണ്ഡെയുടെ ഇന്നലത്തെ പ്രകടനം. അരങ്ങേറ്റ മല്‍സരത്തില്‍ 15 റണ്‍സ് വിട്ടുകൊടുത്ത് മലിങ്ക മൂന്ന് വിക്കറ്റ് വീഴ്ത്തിയിരുന്നു. ചെന്നൈക്കെതിരേ ഒമ്പത് ഗുഗ്ലീസും 11 ഡോട്ട് ബോളുകളുമാണ് മാര്‍ക്കണ്ഡെ എറിഞ്ഞത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, April 8, 2018, 10:40 [IST]
Other articles published on Apr 8, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍