വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഒരു വാക്ക് പറഞ്ഞില്ല, ബിസിസിഐക്ക് എതിരെ രോഷംകൊണ്ട് മമതാ ബാനര്‍ജി

കൊറോണ ഭീതി പിടിമുറുക്കവെ താരങ്ങളുടെയും ജനങ്ങളുടെയും സുരക്ഷ മാനിച്ചാണ് ഇന്ത്യ – ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ഉപേക്ഷിച്ചത്. മൂന്നു മത്സരങ്ങളായിരുന്നു പരമ്പരയില്‍. ധര്‍മ്മശാലയിലെ ആദ്യ ഏകദിനം ഒരു പന്തുപോലും എറിയാതെ മഴയില്‍ ഒലിച്ചുപോയി. തുടര്‍ന്ന് കൊറോണ ആശങ്ക കാരണം ലഖ്‌നൗ, കൊല്‍ക്കത്ത ഏകദിനങ്ങള്‍ ആളൊഴിഞ്ഞ സ്‌റ്റേഡിയത്തില്‍ നടത്താന്‍ ബിസിസിഐ ആലോചന നടത്തി. എന്നാല്‍ പരമ്പര ഒന്നാകെ റദ്ദു ചെയ്യാനാണ് ബോര്‍ഡ് ഒടുവില്‍ തീരുമാനിച്ചത്. പക്ഷെ ബിസിസിഐയുടെ ഏകപക്ഷീയമായ തീരുമാനത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് നിരാശയുണ്ട്.

ഒരു വാക്ക് പറഞ്ഞില്ല, ബിസിസിഐക്ക് എതിരെ രോഷംകൊണ്ട് മമതാ ബാനര്‍ജി

മാര്‍ച്ച് 18 -നായിരുന്നു ഇന്ത്യ - ദക്ഷിണാഫ്രിക്ക മൂന്നാം ഏകദിനം ഈഡന്‍ ഗാര്‍ഡന്‍സില്‍ നിശ്ചയിച്ചിരുന്നത്. ഇതിന്‍പ്രകാരം മത്സരത്തിനുള്ള മുന്നൊരുക്കങ്ങള്‍ കൊല്‍ക്കത്ത പൊലീസ് കൈക്കൊള്ളുകയുമുണ്ടായി. എന്നാല്‍ മത്സരം റദ്ദാക്കുന്നതിന് മുന്‍പ് കൊല്‍ക്കത്ത പൊലീസുമായി വിഷയം ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ തയ്യാറായില്ല. ഇതാണ് മമതാ ബാനര്‍ജിയെ ചൊടിപ്പിക്കുന്നത്.

ഒരു വാക്ക് പറഞ്ഞില്ല, ബിസിസിഐക്ക് എതിരെ രോഷംകൊണ്ട് മമതാ ബാനര്‍ജി

ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി എടുത്ത തീരുമാനത്തില്‍ തെറ്റില്ല. എന്നാല്‍ മത്സരം റദ്ദു ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഒരു വാക്ക് പോലും കൊല്‍ക്കത്ത പൊലീസിനെ അറിയിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡ് കൂട്ടാക്കിയില്ല. ഇതില്‍ നിരാശയുണ്ട്, മമതാ ബാനര്‍ജി സൂചിപ്പിച്ചു. 'എല്ലാ ബഹുമാനവും മുന്‍നിര്‍ത്തിത്തന്നെ പറയുകയാണ്, സംസ്ഥാനത്തെ ചീഫ് സെക്രട്ടറിയെയോ ആഭ്യന്തര സെക്രട്ടറിയെയോ പൊലീസ് കമ്മീഷണറെയോ അല്ലെങ്കില്‍ ഭരണസിരാകേന്ദ്രത്തിലുള്ള മറ്റേതെങ്കിലും ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥനെയോ തീരുമാനം മുന്‍കൂട്ടി അറിയിക്കേണ്ട ബാധ്യത ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനുണ്ട്. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ഇവിടെ അതുണ്ടായില്ല', ഒരു ദേശീയ മാധ്യമത്തോട് ബംഗാള്‍ മുഖ്യമന്ത്രി പറഞ്ഞു.

ഒരു വാക്ക് പറഞ്ഞില്ല, ബിസിസിഐക്ക് എതിരെ രോഷംകൊണ്ട് മമതാ ബാനര്‍ജി

കൊറോണ ഭീതി കാരണം രാജ്യത്തെ കായിക മത്സരങ്ങളെല്ലാം അതത് സംഘടനകള്‍ മാറ്റിവെച്ചുകഴിഞ്ഞു. മത്സരങ്ങള്‍ സംഘടിപ്പിക്കരുതെന്ന് കേന്ദ്ര കായിക മന്ത്രാലയം കര്‍ശന നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് ഇറാനി കപ്പടക്കം നടന്നുകൊണ്ടിരുന്ന ആഭ്യന്തര ടൂര്‍ണമെന്റുകളെല്ലാം ബിസിസിഐ റദ്ദാക്കി. പുതിയ ഐപിഎല്‍ സീസണിന്റെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്.

Most Read: സച്ചിന്‍റെ നൂറില്‍ 100ന് ഇന്നു 'പിറന്നാള്‍'.. എങ്ങനെ മറക്കും ആ സുവര്‍ണദിനം? എതിരാളികള്‍ ഇവര്‍Most Read: സച്ചിന്‍റെ നൂറില്‍ 100ന് ഇന്നു 'പിറന്നാള്‍'.. എങ്ങനെ മറക്കും ആ സുവര്‍ണദിനം? എതിരാളികള്‍ ഇവര്‍

മാര്‍ച്ച് 29 -നായിരുന്നു മുംബൈയും ചെന്നൈയും തമ്മിലെ ഉദ്ഘാടന മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ കൊറോണ വൈറസ് വ്യാപനവും ശേഷം ഏര്‍പ്പെടുത്തിയ വിസാ വിലക്കും കാരണം ഏപ്രില്‍ 15 -ലേക്ക് ഐപിഎല്‍ മത്സരങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡ് നീട്ടി. സ്ഥിതിഗതികള്‍ രൂക്ഷമാണെങ്കില്‍ ഐപിഎല്‍ സീസണ്‍ ഉപേക്ഷിക്കാന്‍ സാധ്യതയേറെയാണ്.

Most Read: ദ്രാവിഡിനും ലക്ഷ്മണിനും അര്‍ഹിച്ച വില നല്‍കിയില്ല! ടി20ക്ക് അമിത പ്രാധാന്യം- വസീം ജാഫര്‍Most Read: ദ്രാവിഡിനും ലക്ഷ്മണിനും അര്‍ഹിച്ച വില നല്‍കിയില്ല! ടി20ക്ക് അമിത പ്രാധാന്യം- വസീം ജാഫര്‍

ഇതേസമയം, ഇനി ഐപിഎല്‍ നടക്കുകയാണെങ്കില്‍ത്തന്നെ മത്സരക്രമം വെട്ടിച്ചുരുക്കുമെന്ന് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി സൂചിപ്പിച്ചിട്ടുണ്ട്. നിലവില്‍ ഇന്ത്യയില്‍ നൂറിലേറെ പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

Story first published: Monday, March 16, 2020, 15:09 [IST]
Other articles published on Mar 16, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X