വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കരീബിയന്‍ താരങ്ങള്‍ക്ക് പ്രിയം കുറയുന്നോ, ഗെയ്‌ലിന് പിന്നാലെ സിമ്മണ്‍സിനെയും വാങ്ങാനാളില്ല

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ 51 പന്തില്‍ 82 റണ്‍സ് നേടിയതിലൂടെ സൂപ്പര്‍ താരമായി മാറിയ സിമ്മണ്‍സിനെ താരലേലത്തില്‍ ടീമുകളൊന്നും വാങ്ങാതിരുന്നത് ആരാധകരെ ഞെട്ടിച്ച തീരുമാനമായിരുന്നു

By Vaishakan

മുംബൈ: ഐപിഎല്‍ ലേലത്തിന്റെ രണ്ടാം ദിനത്തിലും പ്രതീക്ഷ പുലര്‍ത്തിയിരുന്ന സൂപ്പര്‍ താരങ്ങളെ വാങ്ങാന്‍ ടീമുകള്‍ രംഗത്തെത്തിയില്ല. അതേസമയം ആരും വാങ്ങാതിരുന്ന താരങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ലെന്‍ഡല്‍ സിമ്മണ്‍സാണ്.

കരീബിയന്‍ താരങ്ങള്‍ക്ക് പ്രിയം കുറയുന്നതാണോ കാരണമെന്ന് സംശയിക്കാവുന്നതാണ്. ഷോണ്‍ മാര്‍ഷിനെ പോലുള്ള പരിചയസമ്പന്നായ ഐപിഎല്‍ താരത്തെ വാങ്ങാനും ആളുണ്ടായിരുന്നില്ല. അതിന് പുറമേ ഗ്ലാമര്‍ താരങ്ങളായ കുറച്ചു പേരെയും ടീമുകള്‍ തഴഞ്ഞു.

ലെന്‍ഡല്‍ സിമ്മണ്‍സ്

ലെന്‍ഡല്‍ സിമ്മണ്‍സ്

ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യക്കെതിരെ 51 പന്തില്‍ 82 റണ്‍സ് നേടിയതിലൂടെ സൂപ്പര്‍ താരമായി മാറിയ സിമ്മണ്‍സിനെ താരലേലത്തില്‍ ടീമുകളൊന്നും വാങ്ങാതിരുന്നത് ആരാധകരെ ഞെട്ടിച്ച തീരുമാനമായിരുന്നു. 1.5 കോടിയായിരുന്നു അദ്ദേഹത്തിന്റെ അടിസ്ഥാന വില. കഴിഞ്ഞ സീസണിലെ മോശം പ്രകടനമാണ് അദ്ദേഹത്തെ വാങ്ങാന്‍ ടീമുകള്‍ താല്‍പര്യപ്പെടാത്തതിന് കാരണം. 2014,15 സീസണില്‍ മുംബൈയ്ക്ക് ഇന്ത്യന്‍സിന് വേണ്ടി ഗംഭീര പ്രകടനമായിരുന്നു സിമ്മണ്‍സിന്റേത്. 2015ല്‍ 13 മത്സരങ്ങളില്‍ നിന്ന് 540 റണ്‍സ് നേടി ടീമിനെ കിരീടത്തിലേക്ക് നയിക്കാനും താരത്തിന് സാധിച്ചിരുന്നു.

ഷോണ്‍ മാര്‍ഷ്

ഷോണ്‍ മാര്‍ഷ്

ഐപിഎല്ലിലെ ഏറ്റവും സ്ഥിരതയുള്ള താരമെന്ന വിശേഷണമുള്ള മാര്‍ഷിനെ ടീമുകള്‍ വാങ്ങാന്‍ വരാതിരുന്നതും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. 1.5 കോടി അടിസ്ഥാന വിലയിട്ട താരത്തിനായി ടീമുകളൊന്നും രംഗത്തെത്തിയില്ല. നേരത്തെ കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന മാര്‍ഷിനെ അവരും വാങ്ങാന്‍ തയ്യാറായില്ല. ഐപിഎല്ലില്‍ ഇതുവരെ 71 മത്സരങ്ങള്‍ കളിച്ച മാര്‍ഷ് 2477 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 2008,09,12 സീസണുകളില്‍ തകര്‍പ്പന്‍ പ്രകടമായിരുന്നു താരത്തിന്റേത്.

ഇയാന്‍ മോര്‍ഗന്‍

ഇയാന്‍ മോര്‍ഗന്‍

കിങ്‌സ് ഇലവന്‍ പഞ്ചാബിന്റെ താരമായിരുന്ന ഇയാന്‍ മോര്‍ഗനെയും ആരും വാങ്ങാന്‍ തയ്യാറായില്ല. രണ്ടു കോടിയായിരുന്നു അടിസ്ഥാന വില. ഐപിഎല്ലില്‍ ഇതുവരെ മികച്ച പ്രകടനമൊന്നും അവകാശപ്പെടാനില്ലാത്തതാണ് മോര്‍ഗന് തിരിച്ചടിയായത്. രണ്ടു തവണ ടൂര്‍ണമെന്റിനിടെ അന്താരാഷ്ട്ര മത്സരങ്ങള്‍ക്കായി നാട്ടിലേക്ക് മടങ്ങിയതും താരത്തെ വാങ്ങാതിരിക്കാന്‍ കാരണമായി. 52 മത്സരങ്ങളില്‍ നിന്ന് 854 റണ്‍സാണ് ഐപിഎല്ലിലെ സമ്പാദ്യം.

കോറി ആന്‍ഡേഴ്‌സന്‍

കോറി ആന്‍ഡേഴ്‌സന്‍

അടിസ്ഥാന വില രണ്ടു കോടി ഇട്ടതാണ് കോറി ആന്റേഴ്‌സനെ ആരും വാങ്ങാതിരിക്കാന്‍ കാരണം. സമീപകാലത്തെ ഫോമും താരത്തിന് തിരിച്ചടിയായി. ഐപിഎല്ലിന്റെ മൂന്നു സീസണുകളില്‍ കളിച്ച ആന്‍ഡേഴ്‌സന്‍ മികച്ച പ്രകടനങ്ങളൊന്നും കാഴ്ച്ചവച്ചില്ല. 27 മത്സരങ്ങളില്‍ നിന്ന് 521 റണ്‍സാണ് ആകെ സമ്പാദ്യം. കഴിഞ്ഞ സീസണില്‍ 11 മത്സരങ്ങളില്‍ നിന്ന് 142 റണ്‍സാണ് താരത്തിന് സ്‌കോര്‍ ചെയ്യാന്‍ സാധിച്ചത്.

അലക്‌സ് ഹെയ്ല്‍സ്

അലക്‌സ് ഹെയ്ല്‍സ്

ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരമായ അലക്‌സ് ഹെയ്ല്‍സിനെ വാങ്ങാന്‍ ഒരു ടീമും താല്‍പ്പര്യപ്പെട്ടില്ല എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. 1.5 കോടിയായിരുന്നു അടിസ്ഥാന വില. നേരത്തെ മുംബൈക്ക് വേണ്ടി കളിച്ചിട്ടുണ്ട് ഹെയ്ല്‍സ്. അന്താരാഷ്ട്ര ട്വന്റി 20യില്‍ ശ്രീലങ്കയ്‌ക്കെതിരെ അതിവേഗ സെഞ്ച്വറിയും താരം നേടിയിരുന്നു. സമീപകാലത്തെ ഫോമില്ലായ്മയാണ് ഹെയ്ല്‍സിന് തിരിച്ചടിയായത്.

ട്രാവിസ് ഹെഡ്

ട്രാവിസ് ഹെഡ്

ആസ്‌ത്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനായ ട്രാവിസ് ഹെഡിനെ വാങ്ങാനും ടീമുകള്‍ രംഗത്തെത്തിയില്ല. നേരത്തെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനായി കളിച്ചിരുന്നെങ്കിലും അവരും താരത്തിനെ വാങ്ങാന്‍ താല്‍പര്യപ്പെട്ടില്ല. വിവിധ ടി20 ടൂര്‍ണമെന്റുകളില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരമാണ് ഹെഡ്. ഒന്നരക്കോടിയായിരുന്നു ട്രാവിസ് ഹെഡിന്റെ അടിസ്ഥാന വില.

Story first published: Sunday, January 28, 2018, 15:53 [IST]
Other articles published on Jan 28, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X