വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍ 2020: രാഹുലിനെ എന്തിന് പഞ്ചാബ് നായകനാക്കി? കാരണങ്ങള്‍ നിരവധി, കുംബ്ലെ പറയുന്നു

ടീം വിട്ട അശ്വിനു പകരമാണ് രാഹുലിനെ ദൗത്യമേല്‍പ്പിച്ചത്

Why was KL Rahul named KXIP captain | Oneindia Malayalam

മൊഹാലി: ഐപിഎല്ലില്‍ കന്നിക്കിരീടം കൊണ്ടു വരികയെന്ന ലക്ഷ്യത്തോടെയാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ് യുവ ബാറ്റ്‌സ്മാന്‍ ലോകേഷ് രാഹുലിനെ പുതിയ സീസണിലേക്കു ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. പരിചയസമ്പന്നനായ സ്പിന്നര്‍ ആര്‍ അശ്വിന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിലേക്കു കൂടുമാറിയതിനാല്‍ പഞ്ചാബിന് പുതിയൊരു നായകനെ തിരഞ്ഞെടുക്കുക അനിവാര്യമായിരുന്നു.

സംശയം വേണ്ട, സൂപ്പര്‍ സീരീസ് എട്ടു നിലയില്‍ പൊട്ടും!! ഗാംഗുലിക്കെതിരേ ആഞ്ഞടിച്ച് മുന്‍ പാക് താരംസംശയം വേണ്ട, സൂപ്പര്‍ സീരീസ് എട്ടു നിലയില്‍ പൊട്ടും!! ഗാംഗുലിക്കെതിരേ ആഞ്ഞടിച്ച് മുന്‍ പാക് താരം

ക്രിസ് ഗെയ്ല്‍, ഗ്ലെന്‍ മാക്‌സ്വെല്‍ തുടങ്ങി മല്‍സര പരിചയം കൊണ്ടും പ്രകടനം കൊണ്ടും കസറിയവര്‍ ടീമിലുണ്ടായിട്ടും പഞ്ചാബ് നായകനായി നറുക്കുവീണത് അത്രയൊന്നും അനുഭവസമ്പത്തില്ലാത്ത രാഹുലിനായിരുന്നു. എന്തുകൊണ്ടാണ് ടീം അദ്ദേഹത്തെ ക്യാപ്റ്റനാക്കിയത് എന്നു വെളിപ്പെടുത്തിയിരിക്കുകയാണ് പഞ്ചാബിന്റെ പുതിയ പരിശീലകന്‍ കൂടിയായ അനില്‍ കുംബ്ലെ.

രാഹുലിനെ സഹായിക്കും

രാഹുലിനെ സഹായിക്കും

ഐപിഎല്ലില്‍ പഞ്ചാബിനു ഗുണം ചെയ്യുക മാത്രമല്ല ഒരു വ്യക്തിയെന്ന നിലയില്‍ രാഹുലിനെ വളരാന്‍ ഇതേറെ സഹായിക്കുമെന്നു കുംബ്ലെ വ്യക്തമാക്കി. ടീമിനെ നയിക്കാന്‍ രാഹുലിന് ഏറ്റവും അനുയോജ്യമായ സമയാണിത്. കാരണം, ഏറെ പ്രതിഭയുള്ള താരമാണ് രാഹുല്‍. പുതിയ ദൗത്യം ഏറ്റെടുക്കുന്നത് ഒരു കളിക്കാരനെന്ന നിലയില്‍ ഇനിയും ഉയരങ്ങളിലെത്താന്‍ സഹായിക്കും. ക്യാപ്റ്റനാവുമ്പോള്‍ സ്വന്തം കളിയെ കൂടുതല്‍ മനസ്സിലാക്കാനും അദ്ദേഹത്തിനു സാധിക്കും. ഈ ഫോര്‍മാറ്റില്‍ മാത്രമല്ല, മറ്റു ഫോര്‍മാറ്റിലും ഇതു രാഹുലിനെ സഹായിക്കുമെന്നും കുംബ്ലെ കൂട്ടിച്ചേര്‍ത്തു.

എല്ലാവര്‍ക്കും സ്വീകാര്യന്‍

എല്ലാവര്‍ക്കും സ്വീകാര്യന്‍

പഞ്ചാബ് ടീമില്‍ എല്ലാവര്‍ക്കും സ്വീകാര്യനായ താരമാണ് രാഹുലെന്നും മറ്റു കളിക്കാര്‍ അദ്ദേഹത്തെ ഏറു ബഹുമാനിക്കുന്നതായും കുംബ്ലെ പറഞ്ഞു. ഇതും ക്യാപ്റ്റനായി രാഹുലിനെ തിരഞ്ഞെടുക്കാനുള്ള മറ്റൊരു കാരണമായെന്നു കോച്ച് സൂചിപ്പിച്ചു.
ഫ്രാഞ്ചൈസിയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ ഒരു ഇന്ത്യന്‍ നായകനാണ് ഏറ്റവും ഉചിതനായ വ്യക്തി. ഇക്കാര്യവും രാഹുലിന് പ്ലസ് പോയിന്റായി മാറി.
കഴിഞ്ഞ രണ്ടു സീസണുകളിലായി അദ്ദേഹം പഞ്ചാബ് ടീമിനൊപ്പമുണ്ട്. ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരവും അദ്ദേഹമായിരുന്നു. ഈ ഫോര്‍മാറ്റില്‍ പഞ്ചാബിന്റെ ഏറ്റവും മികച്ച കളിക്കാരനും രാഹുലാണെന്നു കുംബ്ലെ ചൂണ്ടിക്കാട്ടി.

പുരാന്‍ വിക്കറ്റ് കീപ്പറായേക്കും

പുരാന്‍ വിക്കറ്റ് കീപ്പറായേക്കും

കഴിഞ്ഞ രണ്ടു സീസണുകളിലും രാഹുലായിരുന്നു പഞ്ചാബിന്റെ വിക്കറ്റ് കീപ്പര്‍. എന്നാല്‍ വരാനിരിക്കുന്ന സീസണില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ നിക്കോളാസ് പുരാന്‍ വിക്കറ്റ് കീപ്പറായേക്കുമെന്നു കുംബ്ലെ പറഞ്ഞു.
ഐപിഎല്ലിന് അടുപ്പിച്ചു മാത്രമേ ആരായിരിക്കും വിക്കറ്റ് കീപ്പറെന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുകയുള്ളൂ. കര്‍ണാടക ടീമില്‍ ജൂനിയര്‍ തലത്തില്‍ ഒരുമിച്ച് കളിച്ചിട്ടുള്ള മായങ്ക് അഗര്‍വാള്‍, കരുണ്‍ നായര്‍, കെ ഗൗതം എന്നിവര്‍ ഒപ്പമുള്ളത് പഞ്ചാബില്‍ രാഹുലിനു മുതല്‍ക്കൂട്ടാവുമെന്നും കുംബ്ലെ വിശദമാക്കി.

Story first published: Wednesday, December 25, 2019, 14:19 [IST]
Other articles published on Dec 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X