പൂജാരയെ പിന്തള്ളി ഐസിസി ടെസ്റ്റ് റാങ്കിംഗിൽ വിരാട് കോലി രണ്ടാമൻ.. ഇനി സ്റ്റീവ് സ്മിത്ത് മാത്രം!!

Posted By:

ദുബായ്: ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി ഐ സി സി ടെസ്റ്റ് റാങ്കിംഗിൽ വിരാട് കോലി രണ്ടാം സ്ഥാനത്ത്. സഹതാരമായ ചേതേശ്വർ പൂജാരയെ പിന്തള്ളിയാണ് ക്യാപ്റ്റൻ കോലി രണ്ടാം റാങ്കിലെത്തിയത്. നേരത്തെ അഞ്ചാം റാങ്കിലായിരുന്നു കോലി. ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്താണ് ലോക ഒന്നാം നമ്പർ ടെസ്റ്റ് ബാറ്റ്സ്മാൻ. ഏകദിനത്തിലും ട്വന്റി 20യിലും വിരാട് കോലിയാണ് ഒന്നാം റാങ്കിൽ.

kohli

ഒന്നാം റാങ്കിലുള്ള സ്റ്റീവ് സ്മിത്തിനെക്കാൾ 45 പോയിന്റ് പിന്നിലാണ് കോലി. കോലിക്ക് 893ഉം സ്മിത്തിന് 941ഉം പോയിന്റുകളാണ് ഉള്ളത്. അഞ്ചാം സ്ഥാനത്തായിരുന്ന കോലി ന്യൂസിലാൻഡിന്‍റെ കെയ്ൻ വില്യംസൺ, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ഇന്ത്യയുടെ ചേതേശ്വർ പൂജാര എന്നിവരെ മറികടന്നാണ് രണ്ടാം റാങ്കിലെത്തിയത്. ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ രണ്ട് ഡബിൾ സെഞ്ചുറിയും ഒരു സെഞ്ചുറിയും അടക്കം 610 റൺസടിച്ചിരുന്നു.

അതേസമയം ശ്രീലങ്കയ്ക്കെതിരായ പരമ്പര നേടിയെങ്കിലും ഇന്ത്യയ്ക്ക് ഒരു റേറ്റിങ് പോയിന്റ് നഷ്ടമായി. റേറ്റിങ് പോയിന്റിലെ നഷ്ടം ഇന്ത്യയുടെ റാങ്കിംഗിനെ ബാധിച്ചിട്ടില്ല. ഇന്ത്യ ഒന്നാം സ്ഥാനത്ത് തുടരുന്നു. ദക്ഷിണാഫ്രിക്കയാണ് രണ്ടാമത്. ഇന്ത്യൻ ഓപ്പണർ മുരളി വിജയ്, മധ്യനിര ബാറ്റ്സ്മാൻ രോഹിത് ശർമ എന്നിവരും റാങ്കിംഗിൽ നേട്ടമുണ്ടാക്കിയവരാണ്.

Story first published: Thursday, December 7, 2017, 15:19 [IST]
Other articles published on Dec 7, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍