വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2004 അണ്ടര്‍ 19 ലോകകപ്പില്‍ ഡികെയുടെ കൂട്ടുകാര്‍, ഇപ്പോള്‍ ടീമിലുള്ളത് ഒരാള്‍ മാത്രം!

അഞ്ചു പേരെ അറിയാം

അന്താരാഷ്ട്ര കരിയര്‍ അവസാനിച്ചുവെന്ന് എല്ലാവരും വിധിയെഴുതിയ ഇടത്തു നിന്നാണ് ദിനേശ് കാര്‍ത്തിക് ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നത്. ഇന്ത്യക്കു വേണ്ടി ഇനിയൊരിക്കലും കളിക്കില്ലെന്നു എല്ലാവരുമ ഉറപ്പിച്ച ഡിക്കെ ഇപ്പോള്‍ ടി20 ലോകകപ്പില്‍ കളിക്കുന്നതിന്റെ പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണ്.

ഐപിഎല്ലില്‍ 14 മല്‍സരം കളിക്കും, ഇന്ത്യക്കായി കളിച്ചാല്‍ ക്ഷീണം!- രോഹിത് ഫാന്‍സിന് കലിപ്പ്ഐപിഎല്ലില്‍ 14 മല്‍സരം കളിക്കും, ഇന്ത്യക്കായി കളിച്ചാല്‍ ക്ഷീണം!- രോഹിത് ഫാന്‍സിന് കലിപ്പ്

1

കഴിഞ്ഞ ഐപിഎല്ലാണ് കാര്‍ത്തികിന്റെ തലവര തന്നെ മാറ്റിയത്. മടങ്ങിവരവില്‍ സൗത്താഫ്രിക്കയുമായി കളിച്ച ആദ്യ ടി20 പരമ്പരയില്‍ അദ്ദേഹം ഒരു തവണ പ്ലെയര്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു. 2004ലെ ഐസിസിയുടെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് കാര്‍ത്തിക്. അന്നു അദ്ദഹത്തിനൊപ്പം ടീമിന്റെ ഭാഗമായിരുന്ന ചില പ്രശസ്തരായ ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നറിയാം.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഡിക്കെയ്‌ക്കൊപ്പം അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കുകയും ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ തുടരുകയും ചെയ്യുന്ന ഒരേയൊരാളാണ് ഓപ്പണര്‍ ശിഖര്‍ ധവാന്‍. വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും വിശ്വസ്തനായ ഓപ്പണര്‍മാരില്‍ ഒരാളാണ് അദ്ദേഹം. ടി20 ടീമില്‍ ഇപ്പോള്‍ സ്ഥിരാംഗമല്ലെങ്കിലും ഏകദിനത്തില്‍ ധവാന്‍ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമാണ്.
ഐസിസി ടൂര്‍ണമെന്റില്‍ എല്ലായ്‌പ്പോഴും മികച്ച പ്രകടനം നടത്തുന്നതിനാല്‍ ഇന്ത്യന്‍ ഫാന്‍സ് അദ്ദേഹത്തെ മിസ്റ്റര്‍ ഐസിസിയെന്നു വിശേഷിപ്പിക്കാറുമുണ്ട്. ഈ മാസം നടക്കാനിരിക്കുന്ന വിന്‍ഡീസ് പര്യടനതത്തില്‍ ഇന്ത്യയുടെ ഏകദിന ടീമിനെ നയിക്കുന്നത് ധവാനാണ്.

ആരാവും ഇന്ത്യയുടെ അടുത്ത ദ്രാവിഡ്? ഇവരിലൊരാള്‍ക്കു സാധ്യത

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

വിരമിച്ച മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയും 2004ലെ അണ്ടര്‍ 19 ലോകകപ്പില്‍ ദിനേശ് കാര്‍ത്തിക്കിനൊപ്പം ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്. അന്നു ടൂര്‍ണമെന്റിലെ നിര്‍ണായക താരങ്ങളിലൊരാള്‍ കൂടിയായിരുന്നു റെയ്‌ന.
പിന്നീട് സീനിയര്‍ ടീമിലേക്കു വന്ന അദ്ദേഹം അവിടെയും ഏറെക്കാലം മികച്ച പ്രകടനങ്ങള്‍ കാഴ്ചവച്ചിട്ടുണ്ട്. കൂടാതെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും തുറുപ്പുചീട്ടുകളിലൊരളായിരുന്നു റെയ്‌ന.

റോബിന്‍ ഉത്തപ്പ

റോബിന്‍ ഉത്തപ്പ

വെടിക്കെട്ട് ബാറ്ററും വിക്കറ്റ് കീപ്പറുമായ റോബിന്‍ ഉത്തപ്പയും ദിനേശ് കാര്‍ത്തികിന്റെ പഴയ സഹതാരമാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനായി കളിക്കവെ കാര്‍ത്തികും ഉത്തപ്പയും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാവുന്നതാണ്. പക്ഷെ ഇവയെല്ലാം തുടങ്ങുന്നത് അണ്ടര്‍ 19 ലോകകപ്പ് ടീമിന്റെ ഭാഗമായിരുന്നപ്പോഴാണ്.
ഉത്തപ്പ ഏറെക്കാലമായി സീനിയര്‍ ടീമിന്റെ ഭാഗമല്ല. എങ്കിലും ഐപിഎല്ലില്‍ ഇപ്പോഴും അദ്ദേഹം കളിക്കുന്നുണ്ട്. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായിരുന്നു ഉത്തപ്പ.

IND vs WI: ഗില്ലിനേക്കാള്‍ 100 മടങ്ങ് കേമന്‍! പൃഥ്വി എന്തു തെറ്റ് ചെയ്തു? ആരാധകരോഷം

അമ്പാട്ടി റായുഡു

അമ്പാട്ടി റായുഡു

2004ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു അമ്പാട്ടി റായുഡു. അറ്റാക്കിങ് ബാറ്ററെന്നാണ് കരിയറിന്റെ തുടക്കം മുതല്‍ അദ്ദേഹം അറിയപ്പെട്ടത്. പക്ഷെ ഇന്ത്യന്‍ ടീമിലെ സ്ഥിരം സാന്നിധ്യമാവാന്‍ റായുഡുവിനായില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനുമെല്ലാം വേണ്ടി പല മാച്ച് വിന്നിങ് ഇന്നിങ്‌സുകളും അദ്ദേഹം കളിച്ചിട്ടുണ്ട്.

ആര്‍പി സിങ്

ആര്‍പി സിങ്

വിരമിച്ച ഇടംകൈന്‍ സ്വിങ് ബൗളര്‍ ആര്‍പി സിങും ദിനേശ് കാര്‍ത്തികിന്റെ പഴയ ടീമംഗമാണ്. ഈ ലിസ്റ്റില്‍ നിലവില്‍ ക്രിക്കറ്റ് പൂര്‍ണമായി അവസാനിപ്പിച്ച താരം കൂടിയാണ് അദ്ദേഹം. ന്യൂബോള്‍ വളരെ മനോഹരമായി സ്വിങ് ചെയ്യിച്ചിരുന്ന ബൗളറെന്നാണ് ആര്‍പി അറിയപ്പെടുന്നത്. താരത്തിന്റെ ഇന്‍സ്വിങറുകള്‍ പല ലോകോത്ത ബാറ്റര്‍മാര്‍ക്കും കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. 2008ലെ പ്രഥമ ടി20 ലോകകപ്പില്‍ ഇന്ത്യക്കൊപ്പം കിരീടവിജയത്തില്‍ ആര്‍പി പങ്കാളിയാവുകയും ചെയ്തിട്ടുണ്ട്.

Story first published: Thursday, July 7, 2022, 16:24 [IST]
Other articles published on Jul 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X