വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നേരിട്ട ബോള്‍ രണ്ടക്കം പോലും കടന്നില്ല, കളിയിലെ താരം! ഇന്ത്യയുടെ ഒരാള്‍, അറിയാം

രണ്ടു താരങ്ങളെ അറിയാം

asifali

ഒരു ക്രിക്കറ്ററെ സംബന്ധിച്ച് മല്‍സരത്തിലെ ഏറ്റവും അഭിമാനകരമായ മുഹൂര്‍ത്തം ആ കളിയിലെ പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടുകയെന്നതാണ്. രണ്ടു ടീമുകളെ തമ്മില്‍ വേര്‍തിരിക്കുന്നത് ഈയൊരു താരം തന്നെയായിരിക്കും. ചില മല്‍സരങ്ങളില്‍ പ്ലെയര്‍ ഓഫ് ദി മാച്ചിനെ തിരഞ്ഞെടുക്ക വളരെ എളുപ്പമായിരിക്കും. അസാധാരണ പ്രകടനത്തിലൂടെ മറ്റുള്ളവരെയെല്ലാം ഒരാള്‍ നിഷ്പ്രഭനാക്കിയിട്ടുണ്ടെങ്കില്‍ പുരസ്‌കാരം അയാള്‍ക്കായിരിക്കുമെന്നു നമുക്ക് ഉറപ്പിക്കാം.

പക്ഷെ ചില മല്‍സരങ്ങളിലാവട്ടെ പ്ലെയര്‍ ഓഫ് ദി മാച്ചിനെ കണ്ടെത്തുകയെന്നത് വളരെ ദുഷ്‌കരവുമായിരിക്കും. നന്നായി പെര്‍ഫോം ചെയ്ത ഒന്നിലേറെ കളിക്കാരുള്ളപ്പോഴാണ് ഇതു സംഭവിക്കുക. അത്തരം സന്ദര്‍ഭങ്ങളില്‍ ജയിച്ച ടീമിനായി ഏറ്റവും മികച്ച പ്രകടനം നടത്തിയ താരത്തെയാണ് പുരസ്‌കാരത്തിനായി പരിഗണിക്കാറുള്ളത്.

Also Read: ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാംAlso Read: ക്ലോക്ക് മുതല്‍ ലൈറ്റ്ഹൗസ് വരെ! രാഹുലിന്റെ ടാറ്റൂസ് ഏതൊക്കെ? അറിയാം

ടി20 ക്രിക്കറ്റില്‍ പലപ്പോഴും ബാറ്റര്‍മാരാണ് കൂടുതലും പ്ലെയര്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെടാറുള്ളത്. കാരണം ബൗളര്‍മാരേക്കാള്‍ ബാറ്റര്‍മാരാണ് മല്‍സരഗതി മാറ്റാറുള്ളത്. ഇവിടെ പരാമര്‍ശിക്കുന്നത് അദ്ഭുതകരമായ പ്രകടനങ്ങളിലൂടെ കളിയിലെ ഹീറോയാവരെ കുറിച്ചാണ്. അതായത് വെറും 10ല്‍ താഴെ മാത്രം ബോളുകള്‍ നേരിട്ട് പ്ലെയര്‍ ഓഫ് ദി മാച്ചായി ഞെട്ടിച്ച ചിലരുണ്ട്. ഇവര്‍ ആരൊക്കെയാണെന്നു നോക്കാം.

ദിനേശ് കാര്‍ത്തിക്

ദിനേശ് കാര്‍ത്തിക്

ഇന്ത്യയുടെ വെറ്ററന്‍ വിക്കറ്റ് കീപ്പര്‍ ദിനേശ് കാര്‍ത്തികാണ് 10ല്‍ താഴെ ബോളുകള്‍ മാത്രം കളിച്ചിട്ടും പ്ലെയര്‍ ഓഫ് ദി മാച്ചായ ഒരാള്‍. നിദാഹാസ് ട്രോഫിയുടെ ഫൈനലില്‍ ബംഗ്ലാദേശിനെതിരായ മാച്ച് വിന്നിങ് ഇന്നിങ്‌സാണ് അദ്ദേഹത്തെ ജേതാവാക്കിയത്. ഇന്ത്യ അവസാന ബോളില്‍ ജയിച്ച ത്രില്ലറില്‍ ഡിക്കെയായിരുന്നു വിജയത്തിനു ചുക്കാന്‍ പിടിച്ചത്.

രോഹിത് ശര്‍മ നയിച്ച ഇന്ത്യക്കു ഫൈനലില്‍ ജയിക്കാന്‍ വേണ്ടിയിരുന്നത് 167 റണ്‍സായിരുന്നു. അവസാനത്തെ രണ്ടോവറില്‍ 34 റണ്‍സാണ് ജയിക്കാന്‍ ആവശ്യമായിരുന്നത്.

റൂബെല്‍ ഹുസൈനെറിഞ്ഞ 19ാമത്തെ ഓവറില്‍ 22 റണ്‍സ് കാര്‍ത്തിക് വാരിക്കൂട്ടി. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ ആവശ്യം 12 റണ്‍സ്.

Also Read: IND vs NZ: ടി20യില്‍ ഇന്ത്യ വെട്ടിയത് ആറു പേരെ! ലിസ്റ്റില്‍ സഞ്ജുവും, അറിയാം

ജയിക്കാന്‍ സിക്‌സര്‍

ജയിക്കാന്‍ സിക്‌സര്‍

ഇന്ത്യക്കു ജയിക്കാന്‍ അവസാനത്തെ ബോളില്‍ ആവശ്യമായിരുന്നത് 12 റണ്‍സാണ്. ആദ്യത്തെ ആദ്യത്തെ അഞ്ചു ബോളില്‍ ഇന്ത്യക്കു 7 റണ്‍സ് മാത്രമേ ലഭിച്ചുള്ളൂ. ഇതോടെ അവസാന ബോളില്‍ വേണ്ടത് അഞ്ചു റണ്‍സ്! ബൗണ്ടറിയടിച്ചാല്‍ കളി ടൈയാവുകയും സൂപ്പര്‍ ഓവര്‍ കളിക്കുകയും ചെയ്യും.

എന്നാല്‍ അവസാന ബോള്‍ സിക്‌സറിലേക്കു പറത്തി കാര്‍ത്തിക് ഇന്ത്യക്കു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. അന്നു എട്ടു ബോളില്‍ പുറത്താവാതെ ഡിക്കെ വാരിക്കൂട്ടിയത് 29 റണ്‍സായിരുന്നു. നാലു ഫോറും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. പ്ലെയര്‍ ഓഫ് ദി മാച്ചായും കാര്‍ത്തിക് തിരഞ്ഞെടു്ക്കപ്പെട്ടു.

Also Read: World Cup 2023: പടയൊരുക്കം പ്രധാനം, ചാംപ്യന്‍മാരാവാന്‍ ഇന്ത്യ എന്തു ചെയ്യണം? അറിയാം

ആസിഫ് അലി

ആസിഫ് അലി

പാകിസ്താന്‍ താരം ആസിഫ് എലൈറ്റ് ക്ലബ്ബിലെ മറ്റൊരാള്‍. ഐസിസിയുടെ ടി20 ലോകകപ്പിന്റെ ചരിത്രത്തില്‍ എട്ടില്‍ താഴെ ബോളുകള്‍ നേരിട്ട് പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം സ്വന്തമാക്കിയ ഏക താരമാണ് അദ്ദേഹം. 2021ല്‍ യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ അഫ്ഗാനിസ്താനുമായുള്ള ഗ്രൂപ്പ് മല്‍സരത്തിലായിരുന്നു അലിയുടെ നേട്ടം.

റണ്‍ചേസില്‍ അവസാന രണ്ടോവറില്‍ പാക് ടീമിനു ജയിക്കാന്‍ 24 റണ്‍സ് ആവശ്യമായിരുന്നു. എന്നാല്‍ ഒരോവര്‍ ബാക്കിനില്‍ക്കെ അലിയുടെ വെടിക്കെട്ട് പാക് ടീമിനു വിജയം സമ്മാനിച്ചു. കരീം ജന്നത്തിന്റെ ഓവറില്‍ നാലു സിക്‌സറുകളാണ് താരം പറത്തിയത്.

ഏഴു ബോളില്‍ പുറത്താവാതെ 25 റണ്‍സ് വാരിക്കൂട്ടിയ അലി പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും കൈക്കലാക്കുകയായിരുന്നു.

Story first published: Friday, January 27, 2023, 12:57 [IST]
Other articles published on Jan 27, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X