വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ, വിന്‍ഡീസ്, ഇനി അമേരിക്കയിലും നൈറ്റ്‌റൈഡേഴ്‌സ്- എംഎല്‍സിയുടെ ഭാഗമാവും

അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസസാണ് എംഎല്‍സിക്കു തുടക്കം കുറിക്കുന്നത്

നൈറ്റ്‌റൈഡേഴ്‌സ് ഫ്രാഞ്ചൈസി ലോകമെമ്പാടും തങ്ങളുടെ ക്രിക്കറ്റ് ശൃംഖല വ്യാപിപ്പിക്കുകയാണ്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായി തുടക്കം കുറിച്ച അവര്‍ പിന്നീട് കരീബിയന്‍ പ്രീമിയര്‍ ലീഗിലും സാന്നിധ്യമറിയിച്ചു. ട്രിന്‍ബാഗോ നൈറ്റ്‌റൈഡേഴ്‌സെന്ന പേരിലായിരുന്നു ഇത്. കഴിഞ്ഞ സീസണിലെ സിപിഎല്ലില്‍ ചാംപ്യന്‍മാരായ ടീം കൂടിയാണ് ട്രിന്‍ബാഗോ. ഇപ്പോഴിതാ അമേരിക്കയിലേക്കും ചേക്കേറുകയാണ് നൈറ്റ്‌റൈഡേഴ്‌സ്.

Knight Riders to be among high-profile investors in Major League Cricket in the US
1

അമേരിക്കന്‍ ക്രിക്കറ്റ് എന്റര്‍പ്രൈസസ് (എസിഇ) തുടക്കം കുറിക്കുന്ന ടി20 ഫ്രാഞ്ചൈസി ലിഗായ മേജര്‍ ലീഗ് ക്രിക്കറ്റില്‍ (എംഎല്‍സി) നിക്ഷേപം നടത്താനൊരുങ്ങുകയാണ് നൈറ്റ്‌റൈഡേഴ്‌സ്. എംഎല്‍സിയിലെ പ്രധാനപ്പെട്ട നിക്ഷേപകരിലൊന്നായി ഇതോടെ അവര്‍ മാറും. എന്നാല്‍ ഐപിഎല്‍, സിപിഎല്‍ എന്നിവയിലേതു പോലെ ഫ്രാഞ്ചൈസിയെ മേജര്‍ ലീഗ് ക്രിക്കറ്റില്‍ അണിനിരത്താന്‍ നൈറ്റ്‌റൈഡേഴ്‌സിനു പ്ലാനില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

മേജര്‍ ലീഗ് ക്രിക്കറ്റിലേക്കു നൈറ്റ്‌റൈഡേഴ്‌സ് കടന്നുവരുന്നതില്‍ തങ്ങള്‍ ആവേശഭരിതരാണെന്നു എസിഇയുടെ സഹ ഫൗണ്ടറായ വിജയ് ശ്രീനിവാസന്‍ പ്രതികരിച്ചു. അമേരിക്കന്‍ ക്രിക്കറ്റിന്റെ സാധ്യതകളുടെ ഫലപ്രാപ്തിക്കു വേണ്ടി ഇതു സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രക്രിയയുടെ തുടക്കത്തില്‍ തന്നെ അവര്‍ ഒപ്പമുള്ളതും, അവരുടെ നൈപുണ്യവും എംഎല്‍സിയുടെ ലോഞ്ചിന് തങ്ങളെ സഹായിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കന്‍ ക്രിക്കറ്റിന്റെ ഭാവിയിലേക്കുള്ള തന്ത്രപരമായ ദീര്‍ഘകാല നിക്ഷേപമാണ് ഇതെന്നും ശ്രീനിവാസന്‍ പറഞ്ഞു.

IND vs AUS: കോലിയുടെ വമ്പന്‍ അബദ്ധങ്ങള്‍- ഇന്ത്യ പരമ്പര കൈവിടാനുള്ളള കാരണങ്ങളറിയാംIND vs AUS: കോലിയുടെ വമ്പന്‍ അബദ്ധങ്ങള്‍- ഇന്ത്യ പരമ്പര കൈവിടാനുള്ളള കാരണങ്ങളറിയാം

വീണ്ടും ചൂടുപിടിച്ച് ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍സി, കോലിയെ തട്ടി രോഹിത് വരുമോ?വീണ്ടും ചൂടുപിടിച്ച് ടീം ഇന്ത്യയുടെ ക്യാപ്റ്റന്‍സി, കോലിയെ തട്ടി രോഹിത് വരുമോ?

മാസംതോറും ലോകത്തിന്റെ ഭാഗങ്ങളില്‍ നടക്കുന്ന വ്യത്യസ്ത ലീഗുകളിലേക്കു നിക്ഷേപം നടത്താന്‍ ഓഫറുകള്‍ വരാറുണ്ടെന്നു െൈനറ്റ് റൈഡേഴ്‌സ് സിഇഒ വെങ്കി മൈസൂര്‍ പ്രതികരിച്ചു. യുഎസ് ലോകത്തിലെ ഏറ്റവും വലിയ മാധ്യമ വിപണിയാണ്. ക്രിക്കറ്റിനു ഇവിടെ വലിയൊരു മാര്‍ക്കറ്റുണ്ടെന്നു ഞങ്ങള്‍ വിശ്വസിക്കുന്നു. തങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ പരസ്യത്തിനു വേണ്ടിയുള്ള വേദിയായി ക്രിക്കറ്റിനെ കാണുന്ന ബ്രാന്‍ഡുകള്‍ അവിടെയുണ്ടെന്നും വെങ്കി മൈസൂര്‍ പറയുന്നു.

Story first published: Tuesday, December 1, 2020, 10:10 [IST]
Other articles published on Dec 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X