വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെക്കോര്‍ഡ് സെഞ്ചുറി.. പക്ഷേ ഈ കെ എൽ രാഹുല്‍ കോലിക്കും കുംബ്ലെയ്ക്കും ഒരു തലവേദനയാണ്...

By Muralidharan

ഐ പി എല്ലില്‍ മിന്നും ഫോമിലായിരുന്നു കെ എല്‍ രാഹുല്‍. ടെസ്റ്റിന് പറ്റിയ ടെക്‌നിക്കുകളുള്ള രാഹുല്‍ സ്വാഭാവികമായും വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിലും ഇടംപിടിച്ചു. രണ്ട് പരിശീലന മത്സരങ്ങള്‍ കളിച്ചു. രണ്ടിലും ഫിഫ്റ്റിയടിച്ചു. പക്ഷേ സ്ഥിരം ഓപ്പണര്‍മാരായ ധവാന്റെയും മുരളി വിജയുടെയും പേര് പറഞ്ഞ് അനില്‍ കുംബ്ലെയും വിരാട് കോലിയും രാഹുലിനെ കരയ്ക്ക് ഇരുത്തി.

Read Also: സന്യാസിമാര്‍ക്ക് പോലും 'കണ്‍ട്രോള്‍' കിട്ടിയില്ല.. പിന്നെയല്ലേ ശബരിമലയിലെ അയ്യപ്പന്മാര്‍ക്ക്...

രണ്ടാം ടെസ്റ്റിന് മുന്നോടിയായി ഓപ്പണര്‍ മുരളി വിജയ്ക്ക് പരിക്കേറ്റതും രാഹുലിന് ഒരു അവസരം കിട്ടി. രണ്ടു കൈയ്യും നീട്ടി രാഹുല്‍ ആ അവസരം സ്വീകരിച്ചു. വിന്‍ഡീസ് മണ്ണില്‍ അരങ്ങേറ്റത്തില്‍ സെഞ്ചുറി നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഓപ്പണര്‍. അടുത്ത ടെസ്റ്റില്‍ പരിക്ക് മാറി മുരളി വിജയ് ടീമിലെത്തുമ്പോള്‍ കോലിയും കുംബ്ലെയും ആരെ തള്ളും ആരെ കൊള്ളും. രാഹുല്‍ എന്ന രസകരമായ ഈ തലവേദനയുടെ വിശേഷങ്ങളും റെക്കോര്‍ഡുകളും ഇങ്ങനെ...

ദ്രാവിഡ് ജൂനിയര്‍

ദ്രാവിഡ് ജൂനിയര്‍

മികച്ച ടെക്‌നിക്ക്. ഇക്കാര്യത്തില്‍ കര്‍ണാടകയുടെ തന്നെ രാഹുല്‍ ദ്രാവിഡിനോടാണ് കെ എല്‍ രാഹുലിനെ ആളുകള്‍ താരതമ്യം ചെയ്യുന്നത്. ടൈമിങ്, ഫുട് വര്‍ക്ക് എന്നിവയുടെ കാര്യത്തിലും രാഹുല്‍ സൂപ്പറാണ്. ദ്രാവിഡിന് ഇല്ലാത്ത ഒന്ന് രാഹുലിനുണ്ട്. പവര്‍. ഏത് ഗ്രൗണ്ടിലും സിക്‌സര്‍ പറത്താന്‍ രാഹുലിന് പറ്റും. കിംഗ്സ്റ്റണില്‍ രാഹുല്‍ സെഞ്ചുറി തികച്ചത് തന്നെ ഒരു കൂറ്റന്‍ സിക്‌സറോടെയാണ്.

റെക്കോര്‍ഡ് ബാറ്റിംഗ്

റെക്കോര്‍ഡ് ബാറ്റിംഗ്

വിന്‍ഡീസില്‍ ഇന്ത്യന്‍ ഓപ്പണറുടെ അരങ്ങേറ്റത്തിലെ ഉയര്‍ന്ന സ്‌കോറാണ് രാഹുലിന്റെ 158. അജയ് ജഡേജ 1997 ല്‍ അടിച്ച 96 റണ്‍സായിരുന്നു ഇതിന് മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍. വിന്‍ഡീസില്‍ ആദ്യകളിയില്‍ സെഞ്ചുറി നേടുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനാണ് രാഹുല്‍.

ഗാവ്‌സകറിന്റെ പട്ടിക

ഗാവ്‌സകറിന്റെ പട്ടിക

ആദ്യത്തെ മൂന്ന് സെഞ്ചുറികളും വിദേശത്ത് നേടുക എന്ന എക്‌സ്‌ക്ലൂസീവ് നേട്ടത്തിനും രാഹുല്‍ ഉടമയായി. ഗാവസ്‌കര്‍ (8), ദ്രാവിഡ് (5), മഞ്ജരേക്കര്‍ (4), സച്ചിന്‍ (4), രഹാനെ (4) എന്നിവരാണ് ഈ പട്ടികയില്‍ രാഹുലിന് മുന്നിലുള്ളത്. ഒപ്പം മങ്കാദും ഗാംഗുലിയുമുണ്ട്.

അസ്ഹറിന്റെ റെക്കോര്‍ഡ്

അസ്ഹറിന്റെ റെക്കോര്‍ഡ്

ടെസ്റ്റില്‍ രാഹുലിന് ഇത് വരെയും അര്‍ധസെഞ്ചുറി ഇല്ല. ആകെ മൂന്ന് തവണ 50 കടന്നു. മൂന്നും സെഞ്ചുറിയാക്കി. അസ്ഹറിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെയാളാണ് രാഹുല്‍. മൂന്ന് സെഞ്ചുറി വിട്ടാല്‍ രാഹുലിന്റെ ഉയര്‍ന്ന സ്‌കോര്‍ 18 ആണ്.

സെലക്ഷന്‍ തലവേദന

സെലക്ഷന്‍ തലവേദന

കൈയ്യിലെ പരിക്ക് മാറി വിജയ് അടുത്ത ടെസ്റ്റിന് എത്തുമെന്ന കാര്യം ഉറപ്പ്. ഫോമിലല്ലെങ്കിലും വിജയ് ടീമില്‍ ഉണ്ടാകും എന്ന കാര്യം ഉറപ്പ്. വിന്‍ഡീസില്‍ കളിച്ച് പരിചയമുള്ള വിജയ് ടീമിലെ വെറ്ററന്‍ താരമാണ്. ആദ്യ ടെസ്റ്റില്‍ 84 ഉം രണ്ടാം ടെസ്റ്റില്‍ 27 ഉം റണ്‍സെടുത്ത ധവാനെയും പുറത്താക്കാന്‍ കഴിയില്ല

ഔട്ടാകുന്നത് പൂജാര?

ഔട്ടാകുന്നത് പൂജാര?

രാഹുലിനെ കളിപ്പിച്ചേ പറ്റൂ എന്നാണ് തീരുമാനമെങ്കില്‍ ടീമില്‍ ഇടം തെറിക്കുന്നത് ചേതേശ്വര്‍ പൂജാരയ്ക്കായിരിക്കും. രണ്ട് തവണ ബാറ്റ് ചെയ്‌തെങ്കിലും പറയത്തക്ക ഒരു ബാറ്റിംഗ് പൂജാര പുറത്തെടുത്തിട്ടില്ല. ഇപ്പോഴത്തെ ഇന്ത്യന്‍ ടീമിന് ചേരാത്ത തരത്തിലുള്ള വേഗതക്കുറവും പൂജാരയ്ക്ക് വില്ലനാകാനിടയുണ്ട്. 159 പന്തില്‍ 46 എന്ന പൂജാരയുടെ ഈ ബാറ്റിംഗ് സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ മോശപ്പെട്ട രണ്ടാമത്തേതാണ്.

വരുന്നത് പോലെ വരട്ടെ

വരുന്നത് പോലെ വരട്ടെ

കളിക്കല്‍ മാത്രമേ തന്റെ പണിയുള്ളൂ എന്ന് വിശ്വസിക്കുന്ന ആളാണ് ലോകേഷ് രാഹുല്‍. ടീം സെലക്ഷന്‍ തന്റെ കയ്യിലല്ല. അതുകൊണ്ട് തന്നെ അതില്‍ ടെന്‍ഷനും ഇല്ല. - ഒന്നാം ടെസ്റ്റിന് മുന്നോടിയായി രാഹുല്‍ പറഞ്ഞതാണിത്. രണ്ടാം ടെസ്റ്റിലെ സെഞ്ചുറിക്ക് ശേഷം രാഹുല്‍ പറയുന്നത് ഇങ്ങനെ...

ആത്മവിശ്വാസത്തിലാണ്

ആത്മവിശ്വാസത്തിലാണ്

കരിയറിലെ മികച്ച ഒരു ഘട്ടത്തിലൂടെയാണ് രാഹുല്‍ കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ അതിന്റെ ആത്മവിശ്വാസവും രാഹുലിന് ഉണ്ട്. മൂന്ന് ഫോര്‍മാറ്റിലും സ്ഥിരതയോടെ കളിക്കുക എന്നതാണ് ആഗ്രഹമെന്ന് രാഹുല്‍ പറയുന്നു. ഇപ്പോഴത്തെ കളിയില്‍ വലിയ സന്തോഷം തോന്നുന്നു. ഫീലിങ് ഗ്രേറ്റ്.

Story first published: Monday, August 1, 2016, 15:05 [IST]
Other articles published on Aug 1, 2016
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X