ഐപിഎല്‍: വിജയവഴിയില്‍ തിരിച്ചെത്താന്‍ കെകെആറും പഞ്ചാബും; കെകെആറിന് ഇന്ന് നിര്‍ണായകം

Posted By: Mohammed shafeeq ap

ഇന്‍ഡോര്‍: വിജയവഴിയില്‍ തിരിച്ചെത്തുന്നതോടൊപ്പം പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തുകായെന്ന ലക്ഷ്യവുമായി മുന്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ശക്തരായ കിങ്‌സ് ഇലവന്‍ പഞ്ചാബും ഐപിഎല്ലില്‍ ഇന്ന് നേര്‍ക്കുനേര്‍ ഏറ്റുമുട്ടും. വൈകീട്ട് നാലിന് ഇന്‍ഡോറിലാണ് ഐപിഎല്‍ സീസണിലെ 44ാം പോരാട്ടം അരങ്ങേറുന്നത്.

സീസണില്‍ ഇത് രണ്ടാം തവണയാണ് ഇരു ടീമും നേര്‍ക്കുനേര്‍ വരുന്നത്. നേരത്തെ, കൊല്‍ക്കത്തയുടെ തട്ടകമായ ഈഡന്‍ ഗാര്‍ഡനില്‍ നടന്ന മല്‍സരത്തില്‍ പഞ്ചാബ് വിജയിച്ചിരുന്നു. മഴ രസക്കൊല്ലിയായ മല്‍സരത്തില്‍ ഡക്ക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരം ഒമ്പത് വിക്കറ്റിനായിരുന്നു ആര്‍ അശ്വിന്‍ നയിക്കുന്ന പഞ്ചാബിന്റെ വിജയം. അതുകൊണ്ട് തന്നെ ഇന്‍ഡോറില്‍ പകരം ചോദിക്കുകായെന്ന ലക്ഷ്യവും ദിനേഷ് കാര്‍ത്തിക് നയിക്കുന്ന കെകെആറിനുണ്ട്. നിലവില്‍ 10 മല്‍സരങ്ങളില്‍ നിന്ന് 12 പോയിന്റുമായി പട്ടികയില്‍ മൂന്നാം സ്ഥാനത്താണ് പഞ്ചാബ്. എന്നാല്‍, 11 മല്‍സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കെകെആര്‍.

പകരം വീട്ടണം, ജയിക്കുകയും വേണം കെകെആറിന്

പകരം വീട്ടണം, ജയിക്കുകയും വേണം കെകെആറിന്

ഇന്‍ഡോറില്‍ നിര്‍ണായക പോരിനിറങ്ങുമ്പോള്‍ കെകെആറിന്റെ പ്രധാനപ്പെട്ട ലക്ഷ്യങ്ങള്‍ രണ്ടാണ്. ഹാട്രിക്ക് തോല്‍വി ഒഴിവാക്കുന്നതോടൊപ്പം സ്വന്തം തട്ടകത്തിലെ പരാജയത്തിന് പഞ്ചാബിനോട് പകരം ചോദിക്കുകായെന്ന ലക്ഷ്യവുമായാണ് കെകെആര്‍ ഇന്ന് നിര്‍ണായക പോരിനിറങ്ങുന്നത്. അവസാന രണ്ട് മല്‍സരങ്ങളിലും തോല്‍വിയേറ്റുവാങ്ങിയതാണ് പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ കെകെആറിന് ഇന്നത്തെ മല്‍സരം വിജയം നിര്‍ണായകമാക്കിയത്.
അവസാന രണ്ടു മല്‍സരങ്ങളിലും നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോടാണ് കെകെആര്‍ പരാജയപ്പെട്ടത്. അവസാന കളിയില്‍ നാണംകെട്ട തോല്‍വിയായിരുന്നു കൊല്‍ക്കത്തയുടേത്. ഈഡനില്‍ 102 റണ്‍സിനാണ് മുംബൈയോട് കെകെആര്‍ തകര്‍ന്നടിഞ്ഞത്. ബാറ്റ്‌സ്മാന്‍മാരും ബൗളര്‍മാരും ഒരു പോലെ നിറംമങ്ങിയതാണ് കെകെആറിന്റെ ദയനീയ തകര്‍ച്ചയ്ക്ക് ഇടയാക്കിയത്.

പരിക്കിനെ തുടര്‍ന്ന് മുംബൈക്കെതിരായ രണ്ട് മല്‍സരങ്ങളിലും പുറത്തിരുന്ന പേസര്‍ ശിവാം മാവിയും ബാറ്റ്‌സ്മാന്‍ സുബ്മാന്‍ ഗില്ലും ഇന്ന് പഞ്ചാബിനെതിരേ കളിക്കുമോയെന്ന കാര്യം ഉറപ്പായിട്ടില്ല. മല്‍സരത്തിന് മുമ്പ് മാത്രമേ ഇരുവരുടെയും കാര്യത്തില്‍ അന്ത്യമ തീരുമാനമാവുകയുള്ളൂ.

വിവാദങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പഞ്ചാബ്

വിവാദങ്ങളില്‍ നിന്ന് രക്ഷനേടാന്‍ പഞ്ചാബ്

രാജസ്ഥാന്‍ റോയല്‍സിനെതിരായ തോല്‍വിക്കു പിന്നാലെ വിവാദങ്ങളിലേക്കും വീണതിന്റെ ആഘാതത്തിലാണ് പഞ്ചാബ്. പഞ്ചാബ് ടീം ഉടമ പ്രീതി സിന്റയും ഉപദേശകന്‍ വീരേന്ദര്‍ സെവാഗുമാണ് വിവാദത്തില്‍ അകപ്പെട്ടത്. ക്യാപ്റ്റന്‍ അശ്വിനെ വണ്‍ഡൗണാക്കി ഇറക്കിയ തീരുമാനത്തില്‍ പ്രീതി സിന്റ സെവാഗിനോട് വിശദീകരണം ചോദിച്ചുവെന്നുള്ള തരത്തിലുള്ള റിപോര്‍ട്ടുകളാണ് പിന്നീട് വിവാദങ്ങളിലേക്ക് എത്തിച്ചത്. എന്നാല്‍, പ്രീതി സിന്റ ഇക്കാര്യം പൂര്‍ണ്ണായും നിഷേധിച്ച് ഇന്നലെ രംഗത്തെത്തിയിരുന്നു..

എങ്കിലും ടീമില്‍ വിവാദങ്ങളിലെന്ന് തെളിയിക്കുന്നതോടൊപ്പം പ്ലേ ഓഫ് സാധ്യത സജീവമാക്കാനും ഇന്നത്തെ വിജയത്തിലൂടെ കഴിയുമെന്ന വിലയിരുത്തലിലാണ് പഞ്ചാബ്. സീസണില്‍ മികച്ച തുടക്കം ലഭിച്ചതിനു ശേഷം സ്ഥിരത നഷ്ടപ്പെട്ടതാണ് പഞ്ചാബിന് ചെറിയ തോതില്‍ വിനയായത്. വെടിക്കെട്ട് ബാറ്റ്‌സ്മാന്‍മാരായ ക്രിസ് ഗെയ്‌ലിന്റേയും ലോകേഷ് രാഹുലിന്റേയും ഫോമില്‍ തന്നെയാണ് പഞ്ചാബിന്റെ പ്രതീക്ഷകളും. സീസണില്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ഈഡന്‍ ഗാര്‍ഡനില്‍ വെന്നിക്കൊടി നാട്ടാനായതും ഇന്‍ഡോറില്‍ പഞ്ചാബിന് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ട്. ഫോം കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്ന സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങിന് ഇന്നും പ്ലെയിങ് ഇലവനില്‍ സ്ഥാനം ലഭിക്കില്ലായെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്.

ടീം

കിങ്‌സ് ഇലവന്‍ പഞ്ചാബ്:

കിങ്‌സ് ഇലവന്‍ പഞ്ചാബ്:

ലോകേഷ് രാഹുല്‍, ക്രിസ് ഗെയ്ല്‍, കരുണ്‍ നായര്‍, അക്ഷദീപ് നാഥ്, മനോജ് തിവാരി, മാര്‍കസ് സ്‌റ്റോയ്‌നിസ്, അക്ഷര്‍ പട്ടേല്‍, ആര്‍ അശ്വിന്‍ (ക്യാപ്റ്റന്‍), ആന്‍ഡ്രു ടൈ, മോഹിത് ശര്‍മ, മുജീബുറഹ്മാന്‍.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്:

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്:

സുനില്‍ നരെയ്ന്‍, ക്രിസ് ലിന്‍, റോബിന്‍ ഉത്തപ്പ, നിതീഷ് റാണെ, ദിനേഷ് കാര്‍ത്തിക് (ക്യാപ്റ്റന്‍), ആന്ദ്രെ റസ്സല്‍, റിന്‍കു സിങ്/സുബ്മാന്‍ ഗില്‍, ടോം ഖുറന്‍, പിയൂഷ് ചൗള കുല്‍ദീപ് യാദവ്, പ്രസീദ് കൃഷ്ണ/ശിവാം മാവി.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, May 12, 2018, 12:45 [IST]
Other articles published on May 12, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍