വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ് ടീമിലെത്തുമോ മായങ്ക്? മഹാരാഷ്ട്രയെ തല്ലിച്ചതച്ച് താരം... കര്‍ണാടകയ്ക്ക് കന്നിക്കിരീടം

സയ്ദ് മുഷ്താഖ് അലി ട്രോഫിയിലാണ് കര്‍ണാടക ജേതാക്കളായത്

By Manu

ഇന്‍ഡോര്‍: ലോകകപ്പ് അടുത്തു കൊണ്ടിരിക്കെ ഇന്ത്യയുടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍ എന്നിവരും മധ്യനിരയും സ്ഥിരത നിലനിര്‍ത്താന്‍ വിഷമിക്കവെ ടീമിലേക്ക് അവസരം കാത്തിരിക്കുകയാണ് യുവതാരം മായങ്ക് അഗര്‍വാള്‍. ഇതിനകം ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിക്കഴിഞ്ഞ മായങ്ക് ഇനി നിശ്ചിത ഓവര്‍ ടീമിലേക്കും വിളി കാത്ത് നില്‍ക്കുകയാണ്. സെലക്ടര്‍മാരുടെ ശ്രദ്ധയാകര്‍ഷിച്ച് മായങ്ക് വീണ്ടുമൊരു മിന്നും പ്രകടനം നടത്തി.

ഓസീസ് ഷോക്ക് മറന്നേക്കൂ... രണ്ടു മാസം അടിച്ചുപൊളിക്കാം, ഇന്ത്യന്‍ താരങ്ങളോട് കോലി പറഞ്ഞത് ഓസീസ് ഷോക്ക് മറന്നേക്കൂ... രണ്ടു മാസം അടിച്ചുപൊളിക്കാം, ഇന്ത്യന്‍ താരങ്ങളോട് കോലി പറഞ്ഞത്

സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റിലാണ് താരം കസറിയത്. ഫൈനലില്‍ കരുത്തരായ മഹാരാഷ്ട്രയെ തോല്‍പ്പിച്ച് കര്‍ണാടക കന്നിക്കിരീടത്തില്‍ മുത്തമിട്ടപ്പോള്‍ ഹീറോയായത് മായങ്കായിരുന്നു. തകര്‍പ്പന്‍ ബാറ്റിങിലൂടെയാണ് താരം ടീമിന്റെ വിജയശില്‍പ്പിയായത്.

എട്ടു വിക്കറ്റ് ജയം

എട്ടു വിക്കറ്റ് ജയം

കലാശക്കളിയില്‍ എട്ടു വിക്കറ്റിനാണ് മനീഷ് പാണ്ഡെ നയിച്ച കര്‍ണാടക മഹാരാഷ്ട്രയെ കെട്ടുകെട്ടിച്ചത്. ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്രയെ കര്‍ണാടക മികച്ച ബൗളിങിലൂടെ വന്‍ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടയുകയായിരുന്നു. നിശ്ചിത 20 ഓവില്‍ നാലു വിക്കറ്റിന് 15 റണ്‍സാണ് മഹാരാഷ്ട്ര നേടിയത്.
നൗഷാദ് ഷെയ്ഖിന്റെ (69*) ഇന്നിങ്‌സാണ് മഹാരാഷ്ട്രയെ പൊരുതാവുന്ന സ്‌കോറിലെത്തിച്ചത്. ക്യാപ്റ്റന്‍ രാഹുല്‍ ത്രിപാഠി 30 റണ്‍സിന് പുറത്തായി. കര്‍ണാടകയ്ക്കു വേണ്ടി അഭിമന്യു മിഥുന്‍ രണ്ടു വിക്കറ്റെടുത്തു.

അനായാസം കര്‍ണാടക

അനായാസം കര്‍ണാടക

മറുപടിയില്‍ മായങ്ക് (85*) തകര്‍പ്പന്‍ ഇന്നിങ്‌സുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ 18.3 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ കര്‍ണാടക ലക്ഷ്യത്തിലെത്തി. നേരത്തേ ഓപ്പണറായി നിരവധി മല്‍സരങ്ങള്‍ കളിച്ചിട്ടുള്ള മായങ്ക് ഈ കളിയില്‍ മൂന്നാമനായാണ് ക്രീസിലെത്തിയത്. മഹാരാഷ്ട്ര ബൗളിങിനെ കൂസലില്ലാതെ നേരിട്ട അദ്ദേഹം 57 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് 85 റണ്‍സ് അടിച്ചെടുത്തത്.
ഓപ്പണര്‍ രോഹന്‍ കദമാണ് (60) കര്‍ണാടകയുടെ മറ്റൊരു പ്രധാന സ്‌കോറര്‍. 39 പന്തുകള്‍ നേരിട്ട രോഹന്റെ ഇന്നിങ്‌സില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമുണ്ടായിരുന്നു.
കര്‍ണാടകയ്ക്ക് ആദ്യ വിക്കറ്റ് 14 റണ്‍സില്‍ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ രോഹനെ കൂട്ടുപിടിച്ച് 92 റണ്‍സിന്റെ കൂട്ടുകെട്ടുമായി മായങ്ക് ടീമിനെ ജയത്തിലെത്തിക്കുകയായിരുന്നു.

ബൗണ്ടറിയോടെ ജയിപ്പിച്ചു

ബൗണ്ടറിയോടെ ജയിപ്പിച്ചു

ടീം സ്‌കോര്‍ 106ല്‍ നില്‍ക്കെ രോഹനെ നഷ്ടമായെങ്കിലും മായങ്ക് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ആക്രമിച്ചു കളിച്ചു. മറുനാടന്‍ മലയാളി താരം കരുണ്‍ നായര്‍ക്കൊപ്പം (8*) 53 റണ്‍സ് അടിച്ചെടുത്ത് മായങ്ക് കര്‍ണാടകയുടെ ജയം പൂര്‍ത്തിയാക്കുകയായിരുന്നു.
ബൗണ്ടറിയിലൂടെയാണ് താരം ടീമിന്റെ വിജയറണ്‍സ് നേടിയത്. മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടതും മായങ്ക് തന്നെയാണ്. ടൂര്‍ണമെന്റിലെ ഒരു മല്‍സരം പോലും തോല്‍ക്കാതെയാണ് കര്‍ണാടക ചാംപ്യന്‍മാരായത്.

Story first published: Friday, March 15, 2019, 10:13 [IST]
Other articles published on Mar 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X