വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടുവര്‍ഷത്തെ വിലക്ക്; ജയസൂര്യയ്‌ക്കെതിരെ മുന്‍ ക്യാപ്റ്റന്‍ ജയവര്‍ധനെ

കൊളംബൊ: ക്രിക്കറ്റില്‍നിന്നും രണ്ടുവര്‍ഷത്തെ വിലക്കുലഭിച്ച മുന്‍ ശ്രീലങ്കന്‍ താരം ജയസൂര്യയെ വിമര്‍ശിച്ച് മുന്‍ ക്യാപ്റ്റനും സഹതാരവുമായ ജയവര്‍ധനെ. തെറ്റ് ജയസൂര്യയുടെ ഭാഗത്താണെന്ന് സൂചിപ്പിച്ചാണ് ജയവര്‍ധനെ വിമര്‍ശനവുമായി രംഗത്തെത്തിയത്. ഐസിസിയുടെ അന്വേഷണ കമ്മീഷനുമായി സഹകരിക്കാത്തതിനെ തുടര്‍ന്ന് അഴിമതി ആരോപണത്തില്‍ സത്യമുണ്ടെന്ന് വ്യക്തമാക്കിയാണ് ജയസൂര്യയെ രണ്ടുവര്‍ത്തേക്ക് വിലക്കിയത്.

jayasurya

ശ്രീലങ്കന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് ഇത് ദു:ഖകരമായ ദിവസമാണെന്ന് ജയവര്‍ധനെ ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ പ്രധാന താരത്തിനാണ് രണ്ടുവര്‍ഷത്തേക്ക് വിലക്ക് ലഭിച്ചത്. എന്തുകൊണ്ടാണ് ജയസൂര്യ ഐസിസിയുമായി സഹകരിക്കാതിരുന്നത്. അങ്ങനെ ചെയ്തിരുന്നെങ്കില്‍ അത് അടുത്ത തലമുറയ്ക്ക് ഒരു മാതൃകയാകുമായിരുന്നു. ക്രിക്കറ്റിനെ സ്‌നേഹിക്കുന്ന ഏതൊരാളും അഴിമതി തുറന്നുകാട്ടാന്‍ സഹായിക്കേണ്ടതാണെന്നും ജയവര്‍ധനെ സൂചിപ്പിച്ചു.

അഴിമതി വിരുദ്ധ ചട്ടം ലംഘിച്ചെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് മുന്‍ ശ്രീലങ്കന്‍ നായകനും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനുമായിരുന്ന സനത് ജയസൂര്യയെ ഐ.സി.സി രണ്ടുവര്‍ഷത്തേക്ക് വിലക്കിയത്. ശ്രീലങ്കന്‍ സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനായിരിക്കെ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് ഇപ്പോഴത്തെ നടപടി. ഐസിസി നിയോഗിച്ച അന്വേഷണ കമ്മീഷനുമായി ജയസൂര്യ യാതൊരു വിധത്തിലും സഹകരിച്ചിരുന്നില്ല. ജയസൂര്യ ഉപയോഗിച്ചിരുന്ന ഫോണ്‍ കൈമാറാന്‍ ആവശ്യപ്പെട്ടിട്ടും അതിന് തയ്യാറായില്ല. ഇതേതുടര്‍ന്ന് താരം കുറ്റക്കാരനാണെന്ന് കമ്മറ്റി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഐപിഎല്‍: റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ റെയ്‌ന... ഒന്നും രണ്ടുമല്ല, അതിലേറെ, ചരിത്രം കുറിക്കുമോ?ഐപിഎല്‍: റെക്കോര്‍ഡുകള്‍ തകര്‍ക്കാന്‍ റെയ്‌ന... ഒന്നും രണ്ടുമല്ല, അതിലേറെ, ചരിത്രം കുറിക്കുമോ?

ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളിലൊരാളായാണ് സനത് ജയസൂര്യ വിലയിരുത്തപ്പെടുന്നത്. ശ്രീലങ്കയുടെ ലോകകപ്പ് ഹീറോ ആയിരുന്ന ജയസൂര്യ 445 ഏകദിന മത്സരങ്ങളില്‍നിന്നും 28 സെഞ്ച്വറിയുള്‍പ്പെടെ 13430 റണ്‍സ് നേടിയിട്ടുണ്ട്. 110 ടെസ്റ്റുകളില്‍ 14 സെഞ്ച്വറി ഉള്‍പ്പെടെ 6973 റണ്‍സും നേടി. ഏകദിനത്തില്‍ 323 വിക്കറ്റുകളും താരം സ്വന്തമാക്കി.

Story first published: Wednesday, February 27, 2019, 14:13 [IST]
Other articles published on Feb 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X