ഷമി കൂടുതല്‍ കുരുക്കിലേക്ക്... ഇത്തവണ കൂടുതല്‍ ഗുരുതരം, കരിയര്‍ തന്നെ അവതാളത്തില്‍!!

Written By:

ദില്ലി: ഇന്ത്യയുടെ മുന്‍നിര പേസ് ബൗളര്‍ മുഹമ്മദ് ഷമിയുടെ ക്രിക്കറ്റ് കരിയര്‍ തന്നെ ദുരിതത്തിലാക്കി ഭാര്യ ഹസിന്‍ ജഹാന്റെ മറ്റൊരു ഗുരുതര ആരോപണം കൂടി. ഷമിക്ക് പല സ്ത്രീകളുമായും അവിഹിത ബന്ധങ്ങളുണ്ടെന്നും തന്നെ മാനസികമായും ശാരീരികമായും നിരന്തരം പീഡിപ്പിക്കുകയാണെന്നും ഹസിന്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.

ഇപ്പോഴിതാ ഇതു സംബന്ധിച്ച് അവര്‍ പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. ഹസിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും തന്നെ കുടുക്കാനുള്ള ഗൂഡാലോചനയാണ് ഇതിനു പിന്നിലെന്നും ഷമി പ്രതികരിച്ചിരുന്നു. ഇപ്പോള്‍ മറ്റൊരു പുതിയ ആരോപണം കൂടി ഷമിക്കെതിരേ ഹസിന്‍ ഉന്നയിച്ചിരിക്കുകയാണ്.

ഒത്തുകളിച്ചു

ഒത്തുകളിച്ചു

വാതുവയ്പ്പുകാരില്‍ നിന്നും പണം വാങ്ങി ഷമി ഒത്തുകളിച്ചെന്ന അതീവ ഗുരുതരമായ ആരോപണമാണ് ഹസിന്‍ ഇപ്പോള്‍ ഉന്നയിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിലെ ബിസിനസുകാരനായ മുഹമ്മദ് ഭായിയുടെ നിര്‍ദേശത്തെ തുടര്‍ന്നു പാകിസ്താന്‍ വംശജയായ അലിഷ്ബ എന്ന സ്ത്രീയില്‍ നിന്നും ഷമി കോഴ സ്വീകരിച്ചുവെന്നാണ് ഹസിന്‍ ആരോപിക്കുന്നത്.

രാജ്യത്തെയും വഞ്ചിക്കും

രാജ്യത്തെയും വഞ്ചിക്കും

തന്നെ വഞ്ചിക്കാന്‍ സാധിച്ചുവെങ്കില്‍ രാജ്യത്തെയും വഞ്ചിക്കാന്‍ ഷമിക്കാവുമെന്ന് ഹസിന്‍ പറയുന്നു. ദുബായില്‍ വച്ചാണ് പാക് സ്ത്രീയില്‍നിന്നും ഷമി കോഴ വാങ്ങിയതെന്നും ഇതിനു തന്റെ പക്കല്‍ തെളിവുണ്ടെന്നും ഇവര്‍ അവകാശപ്പെട്ടു.

പരാതി നല്‍കി

പരാതി നല്‍കി

ഷമിക്കെതിരേ കൊല്‍ക്കത്തയിലെ ലാല്‍ ബസാര്‍ പോലീസ് സ്റ്റേഷനില്‍ ഹസിന്‍ പരാതി നല്‍കിക്കഴിഞ്ഞു. കഴിഞ്ഞ രണ്ടു ദിവസമായി ഷമിക്കെതിരേ പല തെളിവുകളും സോഷ്യല്‍ മീഡിയകളിലൂടെ പുറത്തുവിട്ട ഹസിന്‍ ഇപ്പോള്‍ നിയമത്തിന്റെ വഴിക്കു തന്നെ നീങ്ങിയിരിക്കുകയാണ്.

അടിസ്ഥാനരഹിതമെന്ന് ഷമി

അടിസ്ഥാനരഹിതമെന്ന് ഷമി

നേരത്തേ ഉന്നയിച്ച ആരോപണങ്ങളെക്കൂടാതെ ഇപ്പോള്‍ പറയുന്ന ഒത്തുകളി ആരോപണവും അടിസ്ഥാനരഹിതമാണെന്ന് ഷമി വ്യക്തമാക്കി. കോഴ വാങ്ങി രാജ്യത്തിനെതിരേ ഒത്തുകളിക്കുന്നതിനേക്കള്‍ ഭേദം മരണമാണെന്ന് താരം വികാരധീനനായി പറഞ്ഞു.

ആരാണ് ഹസിനെ വഴിതെറ്റിക്കുന്നത്

ആരാണ് ഹസിനെ വഴിതെറ്റിക്കുന്നത്

ചര്‍ച്ചയിലൂടെ സമാധാനമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്നാണ് ഹസിന്റെ കുടുംബം പറയുന്നത്. പക്ഷെ ആരാണ് ഹസിനെ പല കാര്യങ്ങളും പറഞ്ഞ് വഴിതെറ്റിക്കുന്നതെന്ന് അറിയില്ലെന്നും ഷമി വിശദമാക്കി.

ഇത്രയും നാള്‍ എന്തുകൊണ്ട് മിണ്ടിയില്ല

ഇത്രയും നാള്‍ എന്തുകൊണ്ട് മിണ്ടിയില്ല

കഴിഞ്ഞ നാലു വര്‍ഷത്തിലേറേയായി താന്‍ പീഡിപ്പിക്കുന്നുണ്ടെന്നാണ് ഹസിന്റെ ആരോപണം. എങ്കില്‍ ഇത്രയും കാലം എന്തു കൊണ്ടാണ് ഇതു പുറത്തു പറയാതിരുന്നതെന്ന് ഷമി ചോദിക്കുന്നു. വലിയ ഗൂഡാലോചന തന്നെയാണ് ഇപ്പോഴത്തെ ആരോപണങ്ങള്‍ക്കു പിന്നില്‍ എന്നതിന്റെ തെളിവാണെന്നും താരം ചൂണ്ടിക്കാട്ടി.

താനൊരു സാധാരണക്കാരന്‍

താനൊരു സാധാരണക്കാരന്‍

താനൊരു സാധാരണക്കാരനാണെന്നും ഹോളിയടക്കമുള്ള ആഘോഷവേളകളിലെല്ലാം ഭാര്യക്കും മകള്‍ക്കും കുടുംബത്തിനൊപ്പമാണ് താന്‍ ചെലവഴിക്കാറുള്ളതെന്നും ഷമി പറഞ്ഞു. മുമ്പും പല തവണ വിമര്‍ശിക്കപ്പെട്ടപ്പോഴും ഹസിനൊപ്പം നിന്ന താന്‍ ഇപ്പോഴും അവള്‍ക്കൊപ്പം തന്നെയാണും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ആ നമ്പര്‍ തന്റേതല്ല

ആ നമ്പര്‍ തന്റേതല്ല

താന്‍ നിരവധി സ്ത്രീകളുമായി അശ്ലീല ചാറ്റുകള്‍ നടത്തിയെന്ന തരത്തില്‍ ഹസിന്‍ ആരോപിക്കുന്ന മൊബൈല്‍ നമ്പര്‍ തന്റേതല്ലെന്നു ഷമി വ്യക്തമാക്കി. ആ മൊബൈലും നമ്പറും തന്റേതല്ല. കുടുംബവുമായി വളരെ അടുത്ത ബന്ധമാണ് തനിക്കുണ്ടായിരുന്നത്. ഹസിന്റെ ഒരാവശ്യവും താന്‍ നടത്താതിരുന്നിട്ടില്ലെന്നും ഇന്ത്യന്‍ പേസര്‍ കൂട്ടിച്ചേര്‍ത്തു.
എന്താണ് ഇപ്പോള്‍ സംഭവിച്ചതെന്ന് അറിയില്ല. ഇതേക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാല്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും ഷമി പറഞ്ഞു.

മുന്‍ ചിയര്‍ഗേള്‍

മുന്‍ ചിയര്‍ഗേള്‍

2014ലാണ് ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ചിയര്‍ഗേള്‍ കൂടിയായ ഹസിനെ ഷമി വിവാഹം കഴിക്കുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയെപ്പോലെ ഒരു ബോളിവുഡ് നടിയെ വിവാഹം ചെയ്യാനാണ് ഷമി നേരത്തേ ആഗ്രഹിച്ചിരുന്നതെന്നും ഹസിന്‍ പറഞ്ഞിരുന്നു.

ഷമിക്കു കുറ്റബോധം

ഷമിക്കു കുറ്റബോധം

ബോളിവുഡ് നടിയെ വിവാഹം കഴിക്കാന്‍ സാധിക്കാത്തതിന്റെ പേരില്‍ ഷമിക്കു കുറ്റബോധം ഉണ്ടായിരുന്നതായും ഹസിന്‍ പറയുന്നു. ഇതേ തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷത്തോളമായി ഷമി തന്നെ പല രീതിയിലും ഉപദ്രവിച്ചു കൊണ്ടിരിക്കുയാണെന്നും അവര്‍ ആരോപിച്ചു.

കലിപ്പില്ല, കപ്പുമില്ല... ഇവരില്ലെങ്കില്‍ മാനം കൂടി പോയേനെ!! ബ്ലാസ്‌റ്റേഴ്‌സ് നന്ദി പറയണം, 6 പേരോട്

ഷമി സ്ത്രീലമ്പടനോ? കുട്ടിക്കാലം മുതല്‍ അവനെ അറിയാം, മുന്‍ കോച്ചിനു പറയാനുള്ളത് ഇതാണ്...

വീണ്ടും ധവാന്‍... തുടരെ രണ്ട് ഫിഫ്റ്റികള്‍ ഇതാദ്യം, ടീം ഇന്ത്യയുടെ കടുവ വേട്ട, ഹൈലൈറ്റ്‌സ്...

Story first published: Friday, March 9, 2018, 14:28 [IST]
Other articles published on Mar 9, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍