വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2022: വിരമിക്കാന്‍ ആലോചിച്ചു, പിന്നീടത് മാറ്റി! ഐപിഎല്ലില്‍ കളിക്കാനൊരുങ്ങി ശ്രീശാന്ത്

രഞ്ജി ട്രോഫിക്കു തയ്യാറെടുക്കുകയാണ് താരം

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്ന ശുഭപ്രതീക്ഷയിലാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ പേസറും മലയാളി താരവുായ എസ് ശ്രീശാന്ത്. ലഖ്‌നൗ, അഹമ്മദാബാദ് എന്നീ രണ്ടു പുതിയ ഫ്രാഞ്ചൈസികള്‍ കൂടി അടുത്ത സീസണില്‍ ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നതിന്‍ അവസരം ലഭിക്കുമെന്ന ആത്മവിശ്വാസത്തിലാണ് താനെന്നു അദ്ദേഹം മനോരമ ന്യൂസിനോടു പറഞ്ഞു.

ക്രിക്കറ്റില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ച് നേരത്തേ പല തവണ ആലോചിച്ചിരുന്നുവെന്നും എന്നാല്‍ സമീപകാലത്തെ ചില മികച്ച പ്രകടനങ്ങളെ തുടര്‍ന്ന് അതു വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നും ശ്രീശാന്ത് വെളിപ്പെടുത്തി. നിലവില്‍ രഞ്ജി ട്രോഫിയുടെ പുതിയ സീസണിനു മുന്നോടിയായി കേരളാ ടീമിനോടൊപ്പം വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ തയ്യാറെടുപ്പ് നടത്തുകയാണ് അദ്ദേഹം.

1

വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമില്‍ ഇടം ലഭിക്കാതിരുന്നത് നിരാശപ്പെടുത്തിയിരുന്നു. ഈ സമയത്ത് കളി നിര്‍ത്തുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിച്ചിരുന്നു. റെഡ് ബോള്‍ ക്രിക്കറ്റില്‍ നന്നായി പെര്‍ഫോം ചെയ്യാന്‍ കഴിയുന്നതിനാല്‍ ഈ തീരുമാനത്തില്‍ നിന്നും പിന്‍മാറുകയായിരുന്നു. ഒരു സീസണ്‍ കൂടി പ്രകടനം നോക്കിയ ശേഷം ഭാവിയെക്കുറിച്ച് തീരുമാനമെടുക്കാമെന്ന് കരുതുകയായിരുന്നുവെന്നും ശ്രീശാന്ത് വ്യക്തമാക്കി.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഒരു ടീമിലും ഇടം നേടാനായില്ല. പക്ഷെ ഈ വരാനിരിക്കുന്ന സീസണിനു മുമ്പ് മെഗാ ലേലം നടക്കാനിരിക്കുന്നതിനാല്‍ ശുഭപ്രതീക്ഷയുണ്ട്. രണ്ട് പുതിയ ടീമുകള്‍ കൂടി ടൂര്‍ണമെന്റിന്റെ ഭാഗമാവുന്നതിനാല്‍ കളിക്കാന്‍ അവസരം ലഭിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

2

2013ല്‍ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് ശ്രീശാന്ത് അവസാനമായി ഐപിഎല്ലില്‍ കളിച്ചത്. എന്നാല്‍ ഒത്തുകളി വിവാദത്തിലകപ്പെട്ട് അകത്താവുകയും പിന്നീട് വിലക്ക് വരികയും ചെയ്തത് അദ്ദേഹത്തിന്റെ കരിയര്‍ തകര്‍ക്കുകയായിരുന്നു. ഒത്തുകളി കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടിട്ടും ശ്രീശാന്തിന്റെ വിലക്ക് നീക്കാന്‍ ബിസിസിഐ തയ്യാറായില്ല. ഒടുവില്‍ നീണ്ട ഏഴു വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ 2020 സപ്തംബര്‍ 13ന് ബിസിസിഐയുടെ വിലക്ക് നീങ്ങുകയായിരുന്നു. അതിനു ശേഷം രഞ്ജി ട്രോഫിക്കുള്ള കേരള ടീമില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കൊവിഡ് ഭീഷണിയെ തുടര്‍ന്ന് സീസണ്‍ റദ്ദാക്കപ്പെട്ടത് തിരിച്ചടിയായി. ഒടുവില്‍ കഴിഞ്ഞ വര്‍ഷമാദ്യം നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്റില്‍ കളിത്താണ് ശ്രീശാന്ത് ക്രിക്കറ്റിലേക്കു മടങ്ങിവന്നത്.

3

വരാനിരിക്കുന്ന രഞ്ജി ട്രോഫിയില്‍ കേരളത്തിനു വേണ്ടി മികച്ച പ്രകടനം നടത്താനായാല്‍ ഐപിഎല്‍ മെഗാ ലേലത്തില്‍ ഫ്രാഞ്ചൈസികളുടെ ശ്രദ്ധയാകര്‍ഷിക്കാന്‍ അദ്ദേഹത്തിനു കഴിയും. കഴിഞ്ഞ വര്‍ഷത്തെ മുഷ്താഖ് അലി ട്രോഫിയിലും വിജയ് ഹസാരെ ട്രോഫി ഏകദിന ടൂര്‍ണമെന്റിലും സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിയില്‍ കേരളം മികച്ച പ്രകടനം നടത്തിയിരുന്നു. പുതിയ സീസണിലെ രഞ്ജിയില്‍ സച്ചിന്‍ ബേബിയാണ് കേരള ടീമിനെ നയിക്കുന്നത്. നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ മികച്ച പ്രകടനം ഇനി റെഡ് ബോള്‍ ഫോര്‍മാറ്റിലും ആവര്‍ത്തിക്കാനായിരിക്കും കേരളത്തിന്റെ ശ്രമം.

4

ടിനു യോഹന്നാനാണ് കേരള ടീമിന്റെ മുഖ്യ പരിശീലകന്‍.പുതിയ സീസണിലെ രഞ്ജി ട്രോഫിയില്‍ എലൈറ്റ് ഗ്രൂപ്പ് ബിയിലാണ് കേരളത്തിന്റെ സ്ഥാനം. ഈ മാസം 13ന് വിദര്‍ഭയ്‌ക്കെതിരേയാണ് കേരളത്തിന്റെ ആദ്യ മല്‍സരം. 20ന് ബംഗാളുമായാണ് കേരളത്തിന്റെ രണ്ടാമങ്കം.

27 മുതല്‍ രാജസ്ഥാനെതിരേയും ഫെബ്രുവരി മൂന്ന് മുതല്‍ ത്രിപുരയ്‌ക്കെതിരേയും 10 മുതല്‍ ഹരിയാനയ്‌ക്കെതിരേയുമാണ് കേരളത്തിന്റെ തുടര്‍ന്നുള്ള മല്‍സരങ്ങള്‍. ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ ഫെബ്രുവരി 16ന് തുടങ്ങും. മാര്‍ച്ച് എട്ടിനാണ് ഫൈനല്‍ ആരംഭിക്കുന്നത്.

രഞ്ജി ട്രോഫിക്കുള്ള കേരളത്തിന്റെ സാധ്യതാ ടീം

രഞ്ജി ട്രോഫിക്കുള്ള കേരളത്തിന്റെ സാധ്യതാ ടീം

സച്ചിന്‍ ബേബി (ക്യാപ്റ്റന്‍), വിഷ്ണു വിനോദ് (വൈസ് ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആനന്ദ് കൃഷ്ണന്‍, രോഹന്‍ കുന്നുമ്മല്‍, വത്സല്‍ ദഗോവിന്ദ്, പി രാഹുല്‍, സല്‍മാന്‍ നിസാര്‍, സഞ്ജു സാംസണ്‍, ജലജ് സക്സേന, സിജോ മോന്‍ ജോസഫ്, കെസി അക്ഷയ്, എസ് മിഥുന്‍, എന്‍പി ബേസില്‍, എംഡി നിധീഷ്, മനു കൃഷ്ണന്‍, ബേസില്‍ തമ്പി, എഫ് ഫനൂസ്, എസ് ശ്രീശാന്ത്, അക്ഷയ് ചന്ദ്രന്‍, വരുണ്‍ നായനാര്‍ (വിക്കറ്റ് കീപ്പര്‍), ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്‍, എം അരുണ്‍, വൈശാഖ് ചന്ദ്രന്‍.

Story first published: Monday, January 3, 2022, 21:52 [IST]
Other articles published on Jan 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X