വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എവിന്‍ ലെവിസിനെയും ഒഷെയ്ന്‍ തോമസിനെയും ടീമിലെത്തിച്ച് രാജസ്ഥാന്‍ റോയല്‍സ്

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം ഈ മാസം 19 മുതല്‍ യുഎഇയില്‍ ആരംഭിക്കുകയാണ്. ഇന്ത്യയില്‍ നടന്ന ആദ്യ പാദം പാതി പിന്നിട്ടപ്പോഴേക്കും കോവിഡ് വ്യാപനം താരങ്ങളില്‍ ശക്തമാവുകയായിരുന്നു. ഇതോടെ ടൂര്‍ണമെന്റ് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. ഇന്ത്യയില്‍ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാന്‍ സാധിക്കാത്ത സാഹചര്യമായതുകൊണ്ടാണ് യുഎഇയിലേക്ക് വേദി മാറ്റിയത്.

Rajasthan Royals rope in Evin Lewis and Oshane Thomas | Oneindia Malayalam

എന്നാല്‍ രണ്ടാം പാദത്തില്‍ നിന്ന് പല സൂപ്പര്‍ താരങ്ങളും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത് ഫ്രാഞ്ചൈസികള്‍ക്ക് വലിയ തിരിച്ചടിയാണ്. താരങ്ങളുടെ അഭാവം ഏറ്റവും കൂടുതല്‍ ബാധിച്ച ടീമുകളിലൊന്ന് സഞ്ജു സാംസണ്‍ നായകനായുള്ള രാജസ്ഥാന്‍ റോയല്‍സാണ്. ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ്, ജോഫ്രാ ആര്‍ച്ചര്‍ എന്നിവരൊന്നും രാജസ്ഥാന്‍ നിരയിലില്ല. ഇപ്പോഴിതാ ഇവര്‍ക്ക് പകരക്കാരെ പ്രഖ്യാപിച്ചിരിക്കുകയാണ് രാജസ്ഥാന്‍. ജോസ് ബട്‌ലറിന് പകരം വെസ്റ്റ് ഇന്‍ഡീസ് വെടിക്കെട്ട് ഓപ്പണര്‍ എവിന്‍ ലെവിസിനെയും ബെന്‍ സ്റ്റോക്‌സിന് പകരം ഒഷെയ്ന്‍ തോമസിനെയുമാണ് രാജസ്ഥാന്‍ ടീമില്‍ ഉള്‍പ്പെടുത്തിയത്.

IPL 2021: 'കപ്പടിക്കണോ? ഈ താരങ്ങള്‍ ഫോമിലേക്കെത്തണം', എട്ട് ടീമുകളുടെയും മാച്ച് വിന്നര്‍മാരിതാ IPL 2021: 'കപ്പടിക്കണോ? ഈ താരങ്ങള്‍ ഫോമിലേക്കെത്തണം', എട്ട് ടീമുകളുടെയും മാച്ച് വിന്നര്‍മാരിതാ

1

രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ഒൗദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ഇരുവരുടെയും വരവ് സ്ഥിരീകരിച്ചിട്ടുണ്ട്. ബെന്‍ സ്റ്റോക്‌സ് മാനസിക പ്രശ്‌നം നേരിടുന്നതിനാല്‍ ക്രിക്കറ്റില്‍ നിന്ന് ഇടവേള എടുത്തിരിക്കുകയാണ്. നിലവിലെ റിപ്പോര്‍ട്ട് പ്രകാരം ഐപിഎല്ലിന് തൊട്ടുപിന്നാലെ നടക്കുന്ന ടി20 ലോകകപ്പില്‍ സ്റ്റോക്‌സ് കളിച്ചേക്കും. എന്നാല്‍ ജോസ് ബട്‌ലര്‍ വ്യക്തിപരമായ കാരണങ്ങളെത്തുടര്‍ന്നാണ് രണ്ടാം പാദത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്.

ടി20 ലോകകപ്പും ആഷസ് ടെസ്റ്റും നടക്കാനിരിക്കുന്നതിനാല്‍ അദ്ദേഹത്തിന് വിശ്രമം ആവിശ്യമായിട്ടുണ്ട്. അതിന്റെ ഭാഗമായാണ് രണ്ടാം പാദത്തിനില്ലാത്തതെന്നാണ് വിവരം. ജോഫ്രാ ആര്‍ച്ചറും പരിക്കിന്റെ പിടിയിലാണ്. ആദ്യ പാദവും അദ്ദേഹം കളിച്ചിരുന്നില്ല. ബാറ്റിങ് നിരയാവും രണ്ടാം പാദത്തില്‍ രാജസ്ഥാന് തലവേദനയാവുക. ബട്‌ലറുടെയും സ്റ്റോക്‌സിന്റെയും വിടവ് നികത്തുക എളുപ്പമല്ല.

2

എവിന്‍ ലെവിസും ഒഷെയ്ന്‍ തോമസും ഐപിഎല്ലില്‍ കളിച്ച് പരിചയസമ്പത്തുള്ള താരങ്ങളാണ്. വെടിക്കെട്ട് ബാറ്റ്‌സ്മാനായ ലെവിസ് 2018ല്‍ 3.8 കോടി രൂപക്ക് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയ താരമാണ്. രണ്ട് സീസണുകളിലായി 430 റണ്‍സാണ് 16കാരനായ ലെവിസ് നേടിയത്. 26.87 ആണ് അദ്ദേഹത്തിന്റെ ശരാശരി.131.09 സ്‌ട്രൈക്കറേറ്റില്‍ കളിച്ച ലെവിസ് രണ്ട് തവണ അര്‍ധ സെഞ്ച്വറി പ്രകടനവും നടത്തിയിരുന്നു.

സമീപകാലത്തായി മികച്ച ഫോമിലാണ് ലെവിസ്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അഞ്ച് മത്സര ടി20 പരമ്പരയില്‍ 35.60 ശരാശരിയില്‍ 178 റണ്‍സാണ് ലെവിസ് നേടിയത്. സ്‌ട്രൈക്കറേറ്റ് 160.36. ഈ പ്രകടനമാണ് രാജസ്ഥാനെ താരത്തെ ടീമിലെത്തിക്കാന്‍ പ്രേരിപ്പിച്ചതെന്ന് പറയാം. യുഎഇയിലെ സാഹചര്യത്തില്‍ തിളങ്ങാന്‍ കെല്‍പ്പുള്ള താരമാണ് ലെവിസെന്ന് പറയാം.

3

ഒഷെയ്ന്‍ തോമസ് നേരത്തെ രാജസ്ഥാന്‍ റോയല്‍സിനായി കളിച്ചിട്ടുണ്ട്. വലിയ അവസരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. 2021ന് മുന്നോടിയായി രാജസ്ഥാന്‍ താരത്തെ ഒഴിവാക്കുകയായിരുന്നു. നിലവില്‍ കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ബാര്‍ബഡോസ് റോയല്‍സിനുവേണ്ടി കളിക്കുന്ന അദ്ദേഹം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.

അതേ സമയം രാജസ്ഥാന്‍ റോയല്‍സിന്റെ മറ്റൊരു ഇംഗ്ലണ്ട് താരമായി ലിയാം ലിവിങ്‌സ്റ്റണും പരിക്കിന്റെ പിടിയിലായെന്നാണ് വിവരം. രണ്ടാം പാദം കളിക്കാന്‍ ഉണ്ടാകുമെന്ന് അദ്ദേഹം അറിയിച്ചിരുന്നെങ്കിലും പരിക്കേറ്റതിനാല്‍ ഇനി കളിക്കുന്ന കാര്യം സംശയമാണ്. ലിവിങ്സ്റ്റണ് കളിക്കാന്‍ സാധിക്കാതെ വന്നാല്‍ രാജസ്ഥാനെ സംബന്ധിച്ച് അത് കടുത്ത തിരിച്ചടി തന്നെയാണ്. നിലവില്‍ അഞ്ചാം സ്ഥാനക്കാരാണ് രാജസ്ഥാന്‍ റോയല്‍സ്. രണ്ടാം പാദത്തില്‍ തുടര്‍ ജയങ്ങള്‍ നേടിയാല്‍ മാത്രമെ രാജസ്ഥാന് പ്ലേ ഓഫ് പ്രതീക്ഷിക്കേണ്ടൂ. മികച്ച ബൗളിങ് കരുത്ത് സഞ്ജുവിന്റെ രാജസ്ഥാനുണ്ട്.

Story first published: Wednesday, September 1, 2021, 9:26 [IST]
Other articles published on Sep 1, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X