IPL 2021: കൂടുതല്‍ ബൗള്‍ഡ് വിക്കറ്റ്, തലപ്പത്ത് യോര്‍ക്കര്‍ കിങ്, പട്ടികയില്‍ സ്പിന്‍ ആധിപത്യം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ നാളെ ആരംഭിക്കുകയാണ്. ഇന്ത്യയിലെ ആറ് വേദികളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ ആര് കിരീടം നേടുമെന്ന് കണ്ട് തന്നെ അറിയാം. ഇന്ത്യയിലെ പിച്ചില്‍ സ്പിന്നര്‍മാര്‍ കൂടുതല്‍ കരുത്തുകാട്ടുമെന്നുറപ്പാണ്. ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് തട്ടകത്തിന്റെ ആധിപത്യവും ലഭിക്കും. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ടൂര്‍ണമെന്റ് ചരിത്രത്തില്‍ കൂടുതല്‍ ബൗള്‍ഡ് വിക്കറ്റുകള്‍ നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ലസിത് മലിംഗ

ലസിത് മലിംഗ

മുംബൈ ഇന്ത്യന്‍സിന്റെ മുന്‍ പേസര്‍ ലസിത് മലിംഗയാണ് ഈ റെക്കോഡില്‍ തലപ്പത്ത്. 2019 സീസണോടെ ഐപിഎല്‍ മതിയാക്കിയ മലിംഗ 170 വിക്കറ്റാണ് ഐപിഎല്ലില്‍ വീഴ്ത്തിയത്. ഇതില്‍ 63 എണ്ണവും ക്ലീന്‍ ബൗള്‍ഡായിരുന്നു. ഐപിഎല്ലിലെ വിക്കറ്റ് വേട്ടക്കാരില്‍ ഒന്നാം സ്ഥാനത്തുള്ളതും മലിംഗയാണ്. യോര്‍ക്കറുകള്‍ എറിഞ്ഞ് ബാറ്റ്്‌സ്മാന്റെ കുറ്റി തെറിപ്പിക്കാന്‍ മിടുക്കനായിരുന്നു മലിംഗ. തന്റെ അവസാന പന്തില്‍ മുംബൈക്ക് കിരീടം നേടിക്കൊടുത്താന്‍ മലിംഗ കളി അവസാനിപ്പിച്ചത്.

പീയൂഷ് ചൗള

പീയൂഷ് ചൗള

രണ്ടാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ പീയൂഷ് ചൗളയാണ്. 43 പേരെയാണ് ചൗള ക്ലീന്‍ബൗള്‍ഡാക്കിയത്. പഞ്ചാബ് കിങ്‌സ്,കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,സിഎസ്‌കെ ടീമുകളുടെ ഭാഗമായിട്ടുള്ള ചൗളയെ ഈ സീസണിലാണ് മുംബൈ ടീമില്‍ ഉള്‍ക്കൊള്ളിച്ചത്. 156 വിക്കറ്റുമായി ഐപിഎല്‍ വിക്കറ്റ് വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ് ചൗളയുള്ളത്.

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

മൂന്നാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്ത്യന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറാണ്. ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിപ്പിക്കാന്‍ മികവുള്ള ഭുവി ഡെത്ത് ഓവറിലും റണ്‍സ് വിട്ടുകൊടുക്കാന്‍ നന്നായി പിശുക്കുകാട്ടുന്ന ബൗളറാണ്. 36 പേരെയാണ് ഭുവി ക്ലീന്‍ ബൗള്‍ഡാക്കിയത്. പരിക്കേറ്റ് അവസാന സീസണിന്റെ തുടക്കത്തിലേ തന്നെ പിന്മാറേണ്ടി വന്ന ഭുവി ഇത്തവണ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് ദേശീയ ടീമിനൊപ്പമുള്ള മത്സരം വ്യക്തമാക്കുന്നത്.

സുനില്‍ നരെയ്ന്‍

സുനില്‍ നരെയ്ന്‍

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ സ്പിന്നര്‍ സുനില്‍ നരെയ്‌നും 36 പേരെ ക്ലീന്‍ ബൗള്‍ഡാക്കിയിട്ടുണ്ട്. സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയിട്ടുള്ള നരെയ്ന്‍ ദൂസ്‌രയും ഗൂഗ്ലിയും നന്നായി എറിയുന്ന സ്പിന്നറാണ്. പന്തിന്റെ വേരിയേഷന്‍ കൊണ്ടും നേരിടാന്‍ പ്രയാസമുള്ള താരമാണ് നരെയ്ന്‍. അവസാന സീസണിലും ബൗളിങ് ആക്ഷന്‍ പ്രശ്‌നമായിരുന്നെങ്കിലും ഈ സീസണിലും കെകെആറിനൊപ്പം നരെയ്ന്‍ ഉണ്ട്.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

സിഎസ്‌കെയുടെ ഇടം കൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജയാണ് നാലാം സ്ഥാനത്ത്. 29 ക്ലീന്‍ബൗള്‍ഡുകളാണ് ജഡേജയുടെ പേരിലുള്ളത്. സിഎസ്‌കെ നിരയില്‍ നിര്‍ണ്ണായക ഇടമുള്ള താരമാണ് ജഡേജ. പന്തുകൊണ്ടും ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരഫലം മാറ്റി മറിക്കാനുള്ള മികവ് ജഡേജയ്ക്കുണ്ട്. പരിക്കിന്റെ ഇടവേളയ്ക്ക് ശേഷമാണ് താരം ഇത്തവണ ഐപിഎല്ലിനെത്തുന്നത്.

ഹര്‍ഭജന്‍ സിങ്

ഹര്‍ഭജന്‍ സിങ്

കെകെആര്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ്ങും 29 പേരെ ക്ലീന്‍ ബൗള്‍ഡാക്കിയിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള സീനിയര്‍ സ്പിന്നര്‍ അവസാന സീസണില്‍ കളിച്ചിരുന്നില്ല. എന്നാല്‍ 14ാം സീസണില്‍ അടിസ്ഥാന വിലയായ 2 കോടിക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഹര്‍ഭജന്‍ സിങ്ങിനെ സ്വന്തമാക്കുകയായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, April 8, 2021, 11:52 [IST]
Other articles published on Apr 8, 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X